ഹംസ പുല്ലത്തീല്‍ കരിമ്പില്‍ എഴുതുന്നു
അമ്പലക്കാളകള്‍ കാണുന്നതും നമ്മള് കാണാത്തതും
***
ഒരു ചെരുപ്പുകുത്തി.. കവലയിലൊരിടത്ത് അയാളിരുക്കുന്നു എന്ന് കരുതുക. അയാളുടെ ശ്രദ്ധ മുഴുവന്‍ അതുവഴി പോവുന്നവരുടെ പാദരക്ഷകളിലാവും.
അന്നേരം , ആകാര സൌഷ്ടവമുള്ള ഒരു സെലിബ്രിറ്റി മുന്നില്‍ വന്നാലും , മുടന്തുള്ള ഒരാള്‍ തൊട്ടു മുന്നിലൂടെ പോയാലും , ഗാംഭീര്യമുള്ള ഒരു പോലീസ് ഓഫീസര്‍ അതുവഴി നടന്നു പോയാലും ചെരുപ്പുകുത്തിയുടെ നോട്ടം അവരുടെ കാലിലെ ഷൂവിലേക്കാവും. പിന്നീടാവും ആളെ ശ്രദ്ധിക്കുന്നത്.
ജോലിയില്‍ നിപുണനായ ഒരു ബാര്‍ബര്‍.. അയാള്‍ നോക്കുന്നത് കൂടുതലും ആള്‍ക്കൂട്ടത്തില്‍ കാണുന്നവരുടെ തലമുടിയിലേക്കാവും ആദ്യം !
പിന്നെയേ മുഖം ശ്രദ്ധിക്കൂ..
ഒരു കാലിക്കച്ചവടക്കാരന്‍.. പോവുന്ന വഴിയിലെ വീടിനോട് ചേര്‍ന്ന് തൊഴുത്തുണ്ടെങ്കില്‍ അതിലേക്കാവും അയാളുടെ ശ്രദ്ധ.അതല്ലെങ്കില്‍, തൊടിയില്‍ കെട്ടിയിട്ട ഉരുവിലേക്കാവും നോട്ടം..
നടക്കുന്ന വഴി മനക്കണ്ണ്കൊണ്ടാവും അയാളന്നേരം കാണുക.
കെട്ടിടങ്ങള്‍ക്ക് മേലെ ചാഞ്ഞു നില്ക്കുന്ന തെങ്ങുകള്‍ക്കോ മറ്റു മരങ്ങള്‍ക്കോ കമ്പി കെട്ടുന്ന ഒരാള്‍..അയാളൊരു നാട്ടുവഴിയിലൂടെ നടക്കുംനേരം പരിസരത്തുള്ള വീടുകളുടെ മുറ്റത്തുള്ള മരങ്ങളുടെ ചായ്’വും ചരിവുമാവും അയാള്‍ കൂടുതലും കാണുന്നത്. അത് വലിച്ചു കെട്ടാന്‍ എത്ര മീറ്റര്‍ കമ്പി വേണമെന്ന ചിന്തയും.. !
ഇതൊക്കെ ഓരോരുത്തരുടെ ശീലമാണ് അവരുടെ മാനസിക നിലവാരത്തിനനുസരിച്ച്.
ഇതുപോലെയാണ് ചിലയാളുകള്‍.. പെണ്ണുങ്ങളെ എവിടെയെങ്കിലും കണ്ടാല്‍ !
‘ കണ്ണ് നരകത്തിലാവുന്ന ഭാഗങ്ങള്‍ ‘ വല്ലതും അവളുടെ മേനിയില്‍ കാണുന്നുണ്ടോ ന്നാവും ആദ്യം നോക്കുന്നത്. ഉണ്ടെങ്കില്‍, അത് കണ്ടാസ്വദിച്ച ശേഷമുണ്ടൊരു വെച്ചു കാച്ചല് ‘ നരകത്തെത്തൊട്ട് നാട്ടുകാരെമൊത്തം കാക്കുന്ന രക്ഷകനാണ് ഞാന്‍ ‘ എന്ന മട്ടില്‍ !
പൌരത്വ താന്തോന്നിത്തര ഭേഗഗതി എന്ന പേരില്‍
ഇന്ത്യാ രാജ്യത്തെ പടുകുഴിയില്‍ തള്ളിയിടാന്‍ ദുഷ്ടശക്തികള്‍ കച്ചകെട്ടിയിറങ്ങിയ
ഈ സമയത്ത്: അതില്‍ത്തന്നെ ‘’ ഒരു സമൂഹത്തെ ആദ്യം ഈ മണ്ണില്‍നിന്നും ഉന്മൂലനം ചെയ്യണം – ബാക്കിയുള്ളവരെയും കൂടെ ഇല്ലായ്മ ചെയ്യാനുള്ള അവരുടെ എളുപ്പ മാര്‍ഗ്ഗത്തിന് വേണ്ടി ‘’ എന്ന ദൃഡ നിശ്ചയത്തോടെ-
ഒരിഞ്ച് പിന്നോട്ടില്ലെന്നും പറഞ്ഞ് ഒരു കാട്ടാളനും അവന്റെ രാക്ഷസ ശിങ്കിടികളും ഉറഞ്ഞു തുള്ളുമ്പോ – ഇതിനെ പ്രതിരോധിച്ചും കൊണ്ട്
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ ,
ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് .. ദളിത് .. എന്നൊന്നുമുള്ള വേര്‍തിരിവില്ലാതെ
സാക്ഷാല്‍ ഇന്ത്യന്‍ ജനത രാപ്പകലന്യേ തെരുവിലറങ്ങി പ്രതിഷേധിക്കുന്ന ഈ സന്ദര്‍ഭം !
ഇതില്‍ നമ്മളെയൊക്കെ അതിശയിപ്പിച്ച ഒരു വസ്തുത എന്താന്നു വെച്ചാല്‍: ഇന്ത്യന്‍ മഹിളകളാണ് പുരുഷന്മാരേക്കാള് ആവേശത്തില്‍ ഇന്ത്യയുടെ ഓരോ ഭാഗങ്ങളിലും ഉശിരോടെ ഇതിനെതിരില്‍ തെരുവിലിറങ്ങിയിട്ടുള്ളത് എന്നതാണ് !
അവര്‍ പോലീസിനു നേരെ വിരല്‍ ചൂണ്ടി വിറപ്പിച്ച് നിറുത്തുന്നു. സിരകളെ ത്രസിപ്പിക്കുന്ന ശൈലിയില്‍ ആവേശത്തിന്റെ ആസാദീ വിളികളുമായി ഇന്ത്യയുടെ മണ്ണിന്റെ മാറില്‍ പ്രകംബനം പരത്തുന്നു..
കാസര്‍ഗോഡ്: മഞ്ചേശ്വരം മുതല്‍, തിരുവനതപുരം: പാറശാല വരെ കേരളത്തിലങ്ങോമിങ്ങോളവും – അങ്ങ് കൊല്‍ക്കത്ത: ബംഗാള്‍ മുതല്‍ പഞ്ചാബും ദില്ലിയും ബീഹാറും മഹാരാഷ്ട്രയും മറ്റു ദ്രാവിഡ സംസ്ഥാങ്ങള് മൊത്തവും പെണ്‍പടയാണ് പ്രക്ഷോഭ രംഗത്ത് വാശിയോടെ മുന്നിട്ടു നില്‍ക്കുന്നത്. ഇന്ത്യന്‍ സന്തതികളായ അത്തരം സ്ത്രീകളുടെ പ്രക്ഷോഭ ജാഥകള്‍ ഒത്തിരിയൊത്തിരി കണ്ടു നമ്മള്.
ദില്ലിയിലെ ഷഹീന് ബാഗില്‍ മാസങ്ങളായി അവിടത്തെ പെണ്ണുങ്ങള് രാജ്യത്തിനുവേണ്ടി
ഉറക്കമില്ലാതെ കൊടിയ തണുപ്പും സഹിച്ച് നടുറോട്ടിലാണ് നേരം വെളുപ്പിക്കുന്നത് !
ജാമിഅ യൂണിവേഴ്സിറ്റിയില്‍ അക്രമികളുടെ അടിയേറ്റ് അസ്ഥികള്‍ പൊട്ടിയിട്ടും ആവേശം ചോരാതെ നമ്മുടെ പെണ്മക്കള് പൊരുതുകയാണ് ഇന്ത്യയ്ക്ക് വേണ്ടി.
എല്ലാം.. ഇന്ത്യയെ വീണ്ടെടുക്കുക – അതോടൊപ്പം, നമ്മുടെ രാജ്യത്തിനും ശരാശരി ഇന്ത്യക്കാരുടെ ജീവനും ഭീഷണിയായ ഒരു കാട്ടാളനെയും അവനെ സപ്പോട്ട് ചെയ്യുന്ന ഭീകര രാക്ഷസ കൂട്ടങ്ങളെയും അധികാരത്തില്‍ നിന്നും എന്നെന്നേക്കുമായി തുരത്തിയോടിക്കുക എന്ന ഏക ലക്ഷ്യത്തിനു വേണ്ടി.
രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ, ഭാഷയുടെയോ സംസ്ഥാനത്തിന്റെയോ അതിര് വരംബുകളില്ലാതെ , ആറെസ്സെസ്സും-
വീ എച്ച് പീയും – ബീജെപ്പീയുമല്ലാത്ത
എല്ലാ ഇന്ത്യക്കാരും ( അതില്‍ ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും ഒന്നുംതന്നെ ആര്‍ക്കും എവിടെയും വിലങ്ങുതടിയല്ല ) എല്ലാവരും ഒരേകൊപന മനസ്സോടെ രാജ്യത്തിന് വേണ്ടി തെരുവിലറങ്ങിയ ഈ നേരത്ത്..
അതില്‍തന്നെ ദശലക്ഷക്കണക്കിന് സഹോദരിമാര്‍ ഭാഗഭാക്കായ ഈയ്യൊരു സമരമുഖത്ത്.. എത്രയോ സ്ത്രീകളെ നമ്മളൊക്കെ നേരിലും അതിലുപരി പല പല ദൃശ്യമീഡിയകളിലൂടെയുമൊക്കെ കാണാനിടയായി..
പല വേഷക്കാരും പല ഭാഷക്കാരുമുണ്ടതില്.
എല്ലാരിക്കും അവരവരുടെ മാന്യമായ ഇഷ്ട വേഷം.
അവരെ കണ്ടപ്പോ നമ്മളാരും നോക്കിയത് അവരുടെ ശരീരത്തിലെ നിമ്നോന്നതങ്ങളിലായിരുന്നില്ല.
നമ്മളാരും ശ്രദ്ധിച്ചത് അവരുടെ മേനിയിലെ ചുളിവുകളും മടക്കുകളും തുടുപ്പുകളും ആയിരുന്നില്ല.
ജനങ്ങള്‍ ശ്രദ്ധിച്ചത് അവരുടെ കൈകളിലേന്തിയ പ്ലക്കാര്‍ഡുകളും അതിലെഴുതിയ വാചകങ്ങളുമായിരുന്നു. ജനങ്ങള്‍ ശ്രദ്ധിച്ചത് അവരുടെ ചുണ്ടിലൂടെ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളായിരുന്നു. നമ്മള് ശ്രദ്ധിച്ചത് ആ മുദ്രാവാക്യങ്ങളിലെ ആസാദീ ധ്വനികളായിരുന്നു.
ഇന്ത്യയെ നശിപ്പിക്കുന്നവര്ക്കുവള്ള താക്കീതുള്ള മുന്നറിയിപ്പായിരുന്നു.
അതോടൊപ്പം നാം ഓര്‍ക്കേണ്ട മറ്റൊരു കാര്യം:
ലക്ഷോപലക്ഷം ജനങ്ങള്‍.. അതില്‍ ആണും പെണ്ണും യുവതിയും യുവാവും മദ്ധ്യവയസ്കയും വയസ്സനും കൌമാരക്കാരും എല്ലാരുമുണ്ടായിട്ടും
എല്ലാരുടെ മനസ്സിലും സ്വന്തം രാജ്യത്ത് സന്തോഷത്തോടെ ജീവിക്കാനുള്ള ആസാദീ എന്ന ആ ഒരു പുതിയ പുലരിയെക്കുറിച്ചുള്ള ലക്ഷ്യമല്ലാതെ ..
ഒരേ താളത്തില്‍ മുന്നോട്ടുള്ള ആ പോക്കല്ലാതെ ..
എവിടെയെങ്കിലും ഒരാള്‍ കൂട്ടത്തിലൊരു പെണ്ണിന്റെ ശരീരത്തില്‍ അനാവശ്യമായി സ്പര്ശി്ച്ചതായോ അവളെ മറ്റൊരു കണ്ണുകൊണ്ട് കണ്ടതായ പരാതിയോ ഇതുവരെ കേള്ക്കായനിടയായില്ലാ എന്നതാണ്.
അതോടൊപ്പം അതീവ ഗൌരവമായ മറ്റൊന്ന്:
ഈ പോരാട്ടം വെറുമൊരു മുസ്ലിം സമൂഹത്തിനു വേണ്ടി മാത്രമല്ല. ആവശ്യം എല്ലാവര്ക്കും കൂടെയുള്ളതാണ്. പക്ഷേ, പ്രത്യക്ഷത്തിലത് മുസ്ലിംകളെ മാത്രം ഉന്നംവെച്ചാണ് എന്ന് നല്ല മനസ്സുകള്‍ക്ക് തോന്നുക സ്വാഭാവികം. അതിന്റെ പിന്നാമ്പുറം ചികയുമ്പഴാണ് വിഷയത്തിലെ ഭയാനകത തെളിഞ്ഞു വരുന്നത്.
അമുസ്ലിംകളില് അത് മനസ്സിലാക്കിയവരേക്കാള്‍ എത്രയോ അധികമാണ് അതിനിയും മനസ്സിലാവാത്ത അമുസ്ലിം സഹോദരീ സഹോദരങ്ങള്‍. എന്നിട്ടും, മുസ്ലിം സമൂഹത്തിനു വേണ്ടി നമ്മുടെ സ്ത്രീകള്‍ക്കൊപ്പം തെരുവിലിറങ്ങാനും , വീറിലും വാശിയിലും ഉത്സാഹത്തിലും ഇതിനെതിരില്‍ പ്രതികരിക്കാനും നമ്മുടെ ഹൈന്ദവ ക്രൈസ്തവ ദലിത് സഹോദരികളുണ്ട് എന്നതാണ് വാസ്തവം.
ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് ഒരമ്പലക്കാള ആക്ഷേപിച്ചത്: ‘ പൌരത്വ നിയമ ഭേദഗതിക്കെതിരിലെന്നും പറഞ്ഞ് റോട്ടിലിറങ്ങി ശരീരഭാഗം പുറത്തുകാട്ടി ആണുങ്ങളുടെ കണ്ണ് നരകത്തിലാക്കുന്ന പരിപാടി നമ്മുടെ സ്ത്രീകള്‍ നിറുത്തണം ‘ എന്ന് !
ആശയം എന്തായാലും കാഴച്ചപ്പാട് പലതാവുമല്ലോ.
കവല പ്രസംഗം നടത്തി മൈക്കിലൂടെ ദീനും കിതാബും വിളംബുന്നപോലെയല്ല കാക്കേ – ഇമ്മാതിരി സന്ദര്‍ഭത്തില്‍ ‘ ഫത്’വ ‘ വിളമ്പല്‍.
മരിച്ചിട്ട് കണ്ണ് ഒരിടത്തും – മൂക്ക് ഒരിടത്തും പോണ ബെജാറല്ല ഇപ്പൊ. ഇത്, മരിക്കുന്നതിനു മുന്‍പ് ആയുസ്സൊടുങ്ങുംവരെ ജനിച്ച നാട്ടില്‍ സമാധാനത്തോടെ ജീവിക്കാനുള്ള പോരാട്ടമാണ് എന്നിരിക്കെ ഇമ്മാതിരി ഓരോന്ന് വിളിച്ചു കൂവി മഹാ പണ്ഡിതന് ചമയാതെ മിണ്ടാതെ ഇരുന്നൂടെ ഒരു മൂലയ്ക്ക് ?
അതിനു തടി സമ്മേയ്ക്കുന്നില്ലാ എങ്കില്‍
രണ്ട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചോട്ടെ:
അല്ല ചെങ്ങായീ .. ഏതു മുസ്ലിം പെണ്ണാ അങ്ങനെ അഴിഞ്ഞാടുന്ന കോലത്തില്‍ ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തത് ?
ഇയ്യാള് എവിടന്നാ അങ്ങനെയൊരു കാഴ്ച്ച കണ്ടത് ?
ഇയ്യാള് മാത്രേ കണ്ടോള്ളൂ – അതോ ഒപ്പം വേറെ ആരെങ്കിലും ണ്ടായിരുന്നോ ?
മുസ്ലിം സ്ത്രീയുടെ ശരീര ഭാഗങ്ങള്‍ കണ്ടാല്‍ മാത്രേ കണ്ണ് നരകത്തില്‍ ആവോള്ളൂ !? അതോ .., മറ്റെല്ലാ പെണ്ണുങ്ങളുടെ കഴുത്തും കൈത്തണ്ടയും മറ്റും കണ്ടാലും നരകത്തിലാവോ കണ്ടവരുടെയൊക്കെ കണ്ണ് !? കാരണം, അവരൊന്നും മുസ്ലിം സ്ത്രീകളുടെ വേഷത്തിലല്ലല്ലോ ഉള്ളത്.
എങ്കിലിനി ആണുങ്ങളാരും പുറത്തിറങ്ങരുത് എന്ന ഫത്’വ വേറെ ണ്ടോ !
ഇനി അതല്ല.. ഈ സ്ത്രീബാഹുല്യം കൊണ്ട് ശ്രദ്ധേയമായ പോരാട്ടം കൂടുതല്‍ കൂടുതല്‍ ആളിപ്പടരുന്നത് തടുത്ത് വല്ലവിധേനയും വെള്ളം പാര്‍ന്ന് കെടുത്തി അതിന്റെ വീര്യം നശിപ്പിക്കാന്‍ ആരെങ്കിലും പിന്നാമ്പുറത്തൂടെ വല്ല കൈമടക്ക് തന്നോ ഇയാള്‍ക്ക് !
മുരിക്ക്വോളം വലിപ്പം ണ്ടായിട്ടെന്താ
ഈര്‍ക്കിലിയോളം കാതല്‍ ല്യാഞ്ഞാല് ന്നൊരു ചൊല്ലുണ്ട് പണ്ട്. അതിനു കൈയും കാലും വെച്ച് തലേല്‍ക്കെട്ടും കെട്ടി നരകം പറഞ്ഞു പേടിപ്പിച്ച് മൈത്താണ്ടിയിലെ ഫത്’വയും പറഞ്ഞ് ചെലക്കാന്‍ നിക്കാതെ പോയി വേറെ വല്ല പണീം നോക്ക് മൊയന്ത് കാക്കേ..
സ്വന്തം വീട്ടിലെ പെണ്കുട്ട്യോള് ണ്ടെങ്കി അവരോടു പറഞ്ഞോ.. നാട്ടുകാരുടെ പെണ്മക്കളെയും പെങ്ങന്മാരേയും അവര്‍ നോക്കിക്കോളും.
തലയ്ക്ക് മേലെ വാള് തൂങ്ങിയ ഈ നേരത്ത്.
മുസ്ലിം സമൂഹത്തെ പറയിപ്പിക്കാന്‍ ഓരോന്ന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു
അതും, കാലം വല്ലാതെ കെട്ട ഈ നേരത്ത് നോക്കി –
ഓരോ ലക്ഷണക്കേട് ..
ത്ഫൂ..