മോഡിയുടെ ഈ ‘അമ്പലവണ്ടിപ്പരിപാടി‘ മറ്റൊരു ഗോദ്രയെ സൃഷ്ടിക്കാൻ അണികൾക്ക് പ്രചോദനമാകും

169

ഹംസ പുല്ലത്തീല്‍ – കരിമ്പില്‍

ഒന്നുകില്‍, കളരിയ്ക്ക് പുറത്ത് – അല്ലെങ്കില്‍, ആശാന്‍റെ നെഞ്ചത്ത് എന്ന തോതിലാണ് മോഡിയും കൂട്ടരും നമ്മുടെ രാജ്യത്തെ അനുദിനം എത്തിക്കുന്നത്. ഇമ്മട്ടില്‍ മൂച്ചിപ്പിരാന്താവും ഇവറ്റയ്ക്കെന്ന്‍ നമ്മളാരും ഒറക്കത്തില്‍പ്പോലും ഓര്‍ത്തില്ലല്ലോ ! രാജ്യത്തിന്‍റെ ക്ഷേമമായിരിക്കണം ഭരണ കര്‍ത്താക്കളുടെ പ്രഥമ ലക്ഷ്യം. ജനങ്ങളുടെ സമാധാനപരമായ ജീവിതഗതികള്‍ക്ക് വേണ്ടിയാവണം ഏതൊരു രാജ്യത്തും നിലവിലെ ഭരണകൂടം പുതുതായി കൊണ്ടുവരുന്ന എന്ത് മാറ്റങ്ങളും. അതോടൊപ്പം, ദാരിദ്ര്യത്തില്‍നിന്നും കരകയറി രാജ്യവും പ്രജകളും നിവര്‍ന്നു നില്‍ക്കാനുള്ള ത്രാണിയ്ക്ക് വേണ്ടിയാവണം ഭരണകര്‍ത്താക്കളുടെ ശ്രദ്ധ കൂടുതലും പതിയേണ്ടത്‌. ഇതിലൊന്നും തരിമ്പും ശ്രദ്ധയില്ലാത്ത ഒരു ചെങ്ങാതിയിതാ ഖജനാവിലെ പണം വാരിയെടുത്ത് പാഴ്ച്ചിലവുകള്‍ വര്‍ദ്ധിപ്പിച്ച് ആളാവാന്‍ നോക്കുന്നു. അതിന്‍റെ ഇതുവരയുള്ളതിലെ ഒടുവിലത്തെ ഉദാഹരണമാണ് ഗുജറാത്തിലെ മതില് പണി ! അങ്കിള്‍ സാം സായിപ്പ് മൂന്നു മണിക്കൂര്‍ നേരത്തേക്ക് ഇന്ത്യയില്‍ വരുന്ന പേരും പറഞ്ഞ് ഖജനാവിലെ നൂറു കോടി ഉറുപ്പികയാണത്രേ മോഡി എന്ന വിഡ്ഢി തുലച്ചു കളയുന്നത് ! ആ കാശിന്‍റെ പകുതിപോലും വേണ്ടിവരില്ല..

അവിടെയുള്ള ചേരി നിവാസികള്‍ക്ക് ഒറ്റ മുറിയെങ്കിലും ഒറ്റ മുറി – ചോര്‍ന്നൊലിക്കാത്ത , അടച്ചുറപ്പുള്ള ഓരോ കൊച്ചു വീടു വീതം ആ പാവങ്ങളുടെ ഓരോ കുടുംബത്തിനും ഉണ്ടാക്കികൊടുക്കാന്‍.. പക്ഷേ , മോഡിക്ക് അതല്ല വിഷയം. അങ്കിള്‍ സാം വരുമ്പോ അവന്‍റെ കണ്ണ് കുളുര്‍ക്കണം. അത്രേ വേണ്ടൂ.. കാശ് അങ്ങേരുടെ തറവാട്ടു വിഹിതം വിറ്റ വകയില്‍ കിട്ടിയതല്ലല്ലോ. ഇന്ത്യന്‍ ജനങ്ങളുടെ പണമല്ലേ.. എങ്ങനെ ചിലവാക്കി ധൂര്‍ത്തടിച്ചാലും ആര്ക്കെന്തു ഛേദം . ഇപ്പഴിതാ തീവണ്ടിക്ഷേത്രം എന്ന പേരില്‍ മറ്റൊരു ദുരന്തത്തിന് വഴി മരുന്നിടുന്ന ഇയാള്: ‘ അമ്പലവണ്ടി ‘ റെയിലില്ക്കയറ്റി എങ്ങോട്ടാണ് നമ്മുടെ നാടിനെ കൊണ്ടുപോവാനൊരുങ്ങുന്നത് ! ഒരു ക്ഷേത്രം അഥവാ , ഒരു ദേവസ്ഥാനം. അല്ലെങ്കിലൊരമ്പലം. ഏതായാലും ഇതിനെ ആംഗലേയത്തില്‍ ‘ ടെമ്പിള്‍ ‘ എന്ന് പറയും.

ഹൈന്ദവ വിശ്വാസപ്രകാരം ഒരു ടെമ്പിള്‍ നിര്‍മ്മിക്കുമ്പോ തച്ചുശാസ്ത്ര പ്രകാരം അതിന്‍റെ ഉചിതമായ സ്ഥാനം കണ്ടെത്തണം. സ്ഥല ശുദ്ധിയുണ്ടോ – അതിന്‍റെ ദിക്കും ദിശയും ശെരിയാണോ , അങ്ങനെയങ്ങനെ ഒട്ടനവധി മാനദണ്ഡങ്ങള്‍ പാലിക്കാനുണ്ട് എന്നിരിക്കെ.ഹിന്ദു സമുദായക്കാരുടെ വീട്ടിലൊരു പൂജാമുറി ഒരുക്കുകയാണെങ്കിലും അതിന് അതിന്‍റെതായ ഒരുപാട് ചിട്ടവട്ടങ്ങള്‍ ഉണ്ടെന്നിരിക്കെ.. അതൊന്നും ചിന്തിക്കാതെ ഒരു ഭൂലോക ദുരന്തമിതാ ‘തീവണ്ടി ബോഗിയില്‍ ‘ മിനി ടെമ്പിള്‍ സെറ്റ് ചെയ്ത് രാജ്യത്തിനെ മറ്റൊരു ദുരന്തത്തിലേക്ക് തള്ളിയിടാന്‍ മിനക്കെട്ട്‌ ഭാവിയിലേക്കുള്ള കൊടിയ ആപത്തിന്‍റെ വിത്ത്‌ പാകുന്നു ! കരുതിക്കൂട്ടി വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ക്ഷേത്ര മുറ്റത്തേക്കും അമ്പല നടയിലേക്കുമൊക്കെ മൃഗ ജഡം വലിച്ചെറിഞ്ഞത് – അത് പിടിക്കപ്പെട്ടപ്പോ – പ്രതികളൊക്കെ അതേ അമ്പല സമുദായക്കാരായിരുന്നു എന്നത് എത്രയോ തവണയായി ഇന്ത്യാ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ കണ്ടതാണ്. ദൈവാധീനം പൊതുജങ്ങള്‍ക്കനുകൂലമായതാല്‍ ചിലവായില്ല അത്തരം ചെറ്റത്തരത്താലുള്ള ഒരൊറ്റ കുതന്ത്രം പോലും ! പക്ഷേ, തീവണ്ടികളില്‍ ക്ഷേത്ര സംവിധാനം സെറ്റ് ചെയ്ത് വണ്ടിയോട്ടുമ്പോള്‍ അതല്ലല്ലോ സ്ഥിതി. പൊതുജനങ്ങളുടെ യാത്രയ്ക്കുള്ള വാഹനമാണ് തീവണ്ടികള്‍ എന്നിരിക്കെ , അതില്‍ എല്ലാ ജാതി മത വര്‍ണ്ണ വര്‍ഗ്ഗ മനുഷ്യരും യാത്ര ചെയ്യും. നമ്മുടെ നാട്ടിലെ തീവണ്ടികള്‍ക്ക് ശരാശരി പതിനെട്ടു മുതല്‍ ഇരുപത്തിനാല് വരെയാണ് ബോഗികളുടെ എണ്ണം. ഓരോ ട്രെയിനിലും കാണും ആയിരത്തി അഞ്ഞൂറ് മുതല്‍ രണ്ടായിരംവരെ യാത്രികർ .

സമാധാനപരമായി ജീവിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലെ ക്ഷേത്ര / അമ്പലങ്ങളിലേക്ക് മൃഗത്തിന്റെ മാംസവും അറുത്തു മാറ്റിയ മൃഗത്തലയും ഉരുവിന്റെ കട്ടപിടിച്ച ചോരയുമൊക്കെ വലിച്ചെറിഞ്ഞ് ഒരു കലാപത്തിന് കോപ്പ് കൂട്ടാന്‍ അങ്ങേയറ്റം തുനിഞ്ഞ – ഇപ്പഴും തുനിയുന്ന ആളുകള്‍ / അവരുടെ സംഘടനക്കാര്‍ .രണ്ടായിരത്തോളം ആളുകള്‍ യാത്ര ചെയ്യുന്ന ഒരു തീവണ്ടിയിലെ ക്ഷേത്ര പരിവേഷം ചാര്‍ത്തി പൂജാ മുറിയാക്കിയ ബോഗിയില് കരുതിക്കൂട്ടി അത്തരമോ – അതുപോലുള്ള കളങ്കം വിതറുന്ന ആഭാസങ്ങളോ മനപ്പൂര്‍വ്വം ചെയ്ത് – ആ ‘ വാര്‍ത്ത ‘ പരമാവധി പ്രചരിപ്പിച്ച് മത വിശ്വാസത്തെ അവഹേളിച്ചു – ക്ഷേത്രം അശുദ്ധമാക്കി – വണ്ടീലെയമ്പലം കിണ്ടീലെ വെള്ളം പോലെയാക്കി എന്നൊക്കെയുള്ള കിംവദന്തികള്‍ പരത്തി ആ ട്രെയിനിലെ യാത്രികരെ കൂട്ടത്തോടെ വെട്ടാനും കൊല്ലാനും കിട്ടുന്ന ഒരു സുവര്‍ണ്ണാ വസരമുണ്ടാക്കാന്‍ ഇതുപകരിക്കും എന്നല്ലാതെ ഇതൊക്കെ ഭക്തി മൂത്ത് പ്രാര്ഥിക്കാന്‍ മുട്ടുന്ന ജനങ്ങള്ക്ക് വേണ്ടി മോഡിയും കൂട്ടരും ഒരുക്കിയ സംവിധാനമാണ് എന്ന് ആരാണ് വിശ്വസിക്കുന്നത് !

ഒരു സംഹാരത്തിനുള്ള എല്ലാ സന്നാഹങ്ങളും അതിനുവേണ്ടുന്ന ആളുകളെയുമൊക്കെ മുന്കൂട്ടി റെഡിയാക്കിയിട്ടാവും കലാപകാരികള്‍ പണി ഒപ്പിക്കുന്നത്. അതില്‍ ബാധിക്കപ്പെടുന്നവരോ – യാതൊരു മുന്ധാഡരണയുമില്ലാതെ , ഒരു ചെറുത്തു നില്‍പ്പിനുള്ള സംവിധാനമെങ്കിലും മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ പറ്റാതെ അങ്കലാപ്പിലാവുന്ന യാത്രികരായ നിരപരാധികളും !
അവിടം കൊണ്ട് തീരുമോ കാര്യങ്ങള്‍ !? വര്‍ഗ്ഗീയ കലാപത്തിന് ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുന്ന കാപാലികര്‍ .ട്രെയിന്‍ കടന്നു പോവുന്ന / ആ ട്രെയിനിനു സ്റ്റോപ്പുള്ള സ്റ്റേഷനുകളിലും കാപാലിക സംഘങ്ങള്‍ ആദ്യമേ ഒത്തു കൂടിയിട്ടുണ്ടാവും. ആളിക്കത്തിക്കൊണ്ട് ഓടി വരുന്ന ട്രെയിനില്നിന്നുള്ള ‘ പ്രവര്‍ത്തകരുടെ ‘ വിവരം കിട്ടുന്നതോടെ ഈ ട്രെയിനിന്റെ മറപറ്റി ആ സ്റ്റേഷന്‍ പ്ലാറ്റ് ഫോമുകളിലും പരിസരത്തും ഈ കലാപം പടരുന്നത്‌ നിമിഷങ്ങള്‍ക്കുള്ളിലായിരിക്കും. ഓര്‍ക്കാപ്പുറത്ത് അതില്‍പ്പെടുന്ന നിരപരാധികള്‍ ഒന്ന് നിലവിളിക്കാന്‍ സമയം കിട്ടാതെ ജീവനോടെ കത്തിയാളി കരിക്കട്ടയാവാനോ – വാളുകള്ക്കും കുന്തങ്ങള്ക്കും ഇരയവാനോ മാത്രമായിരിക്കും അവരുടെ വിധി.. ഗോധ്രയില്‍ ഒരു തീവണ്ടിയെയും അതിലെ യാത്രക്കാരെയും എങ്ങനെ ചുട്ടു ചാമ്പലാക്കി ഇക്കൂട്ടര്‍ എന്നത് പകല്‍ വെളിച്ചം പോലെ രാജ്യം മനസ്സിലാക്കിയതാണല്ലോ .അത്തരം ഗോധ്രകള്‍ ആവര്‍ത്തിക്കാന്‍ മാത്രമാണ് മോഡിയുടെ ഈ ‘ അമ്പലവണ്ടിപ്പരിപാടി ‘ ആസൂത്രണം ചെയ്യല്‍ എന്നല്ലാതെ രാജ്യത്തിനും ജനങ്ങള്‍ക്കും എന്താണിതുകൊണ്ടൊരു പ്രയോജനം !യാത്രികര്‍ക്ക് തൊഴാന്‍ എന്ന പേരില്‍ ഇങ്ങനെയൊരു തട്ടിക്കൂട്ട് ഒപ്പിക്കുന്നവര്‍ ഇത്രയ്ക്കും ബുദ്ധിശൂന്യരാണോ എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത്രയ്ക്കും അധപതിച്ചവരായോ ഇവറ്റകള്‍ എന്ന ചോദ്യത്തിനേ പ്രസക്തിയുള്ളൂ.പൂജാമുറി സെറ്റ് ചെയ്ത ആ കമ്പാര്‍ട്ട്മെന്റിന്റെ ഇരു വശത്തും ഈരണ്ടു വീതം നാല് ടോയ്ലറ്റുകള്‍ ഉണ്ടെന്നോര്‍ക്കണം. യാത്രികരില്‍ മൂത്രിക്കാന്‍ പോവുന്നവരില്‍ ഏറിയ പേരും ആവശ്യം കഴിഞ്ഞ ശേഷം ഒരിത്തിരി വെള്ളം അവിടെ പാര്‍ന്നു് ആ മൂത്രാംശങ്ങളെ ഒഴുക്കിക്കളയാതെ ‘മൂത്രത്തല ‘ ഒന്ന് കുടഞ്ഞ്‌ തിരികെ സീറ്റില്‍ വന്നിരിക്കുന്നവരാണ്.

ട്രെയിന്‍ യാത്ര പുത്തരിയല്ലാത്ത നമുക്കറിയാലോ തീവണ്ടികളിലെ ശൌചാലായ ഭാഗങ്ങളിലുള്ള അസഹ്യ നാറ്റം ! അത്തരമൊരു വൃത്തിഹീനമായ ഇടത്തിന് നടുവില്‍ ലവലേശം ബുദ്ധിയുള്ള ആരെങ്കിലും വളരെ മര്‍മ്മം നോക്കി മാത്രം പണിയുന്ന ഒരു ക്ഷേത്രത്തിന്റെ മിനി പതിപ്പ് സെറ്റ് ചെയ്യാന്‍ തുനിയുമോ ! യാത്രികര്‍ പലരും അവരുടെ താല്‍ക്കാലിക ഇഷ്ട ഭക്ഷണം കരുതിയവരാവും. വളരെ കുറച്ചാളുകളേ ട്രെയിനിനിനകത്തെ പാന്റ്രി കാര്‍ സേവനം ഉപയോഗിക്കുള്ളൂ.. ആളുകള്‍ കൂടെ കൊണ്ടുവന്ന ഭക്ഷണപ്പൊതികളില്‍ വെജ് ണ്ടാവും.. നോണ്‍ വെജ് ണ്ടാവും. ക്ഷേത്ര സാന്നിദ്ധ്യത്തില്‍ ഇരുന്ന് ( അതായാത് , ആ കമ്പാര്‍ട്ട്മെന്റില്‍ ഇരുന്ന് ) ഒരാള്‍ നോണ്‍ വെജ് ആയിട്ടുള്ള തന്റെ ഭക്ഷണപ്പൊതി തുറക്കുന്നതോടെ .. അടി എപ്പോ തുടങ്ങീ എന്ന് ചോദിച്ചാ മതി !
സ്ത്രീ യാത്രികരില്‍ തീണ്ടാരിയുള്ള പെണ്ണുങ്ങള് ണ്ടാവും. അമ്പലക്കമ്പാര്‍ട്ടുമെന്റില്‍ അവര്‍ കയറിയിട്ടില്ലാ എന്ന് – ഈയ്യിടെ ഗുജറാത്തിലെ ഒരു ഹോസ്റ്റലില്‍ ചെയ്തപോലെ – അവറ്റകളുടെ വള്ളിട്രൌസര്‍ താഴ്ത്തി നോക്കേണ്ടി വരും.

അതുപോലെ, അമ്പലബോഗിയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള ബോഗിയിലെ യാത്രക്കാരിപ്പെണ്ണുങ്ങള്‍ .ഓടുന്ന വണ്ടിയില്‍ അവര്ക്ക് എന്തെങ്കിലും ആവശ്യത്തിന് മറ്റു കമ്പാര്ട്ട്മെന്റിലേക്ക് പോവേണ്ട ആവശ്യം വരുന്ന പക്ഷം… ആ പോക്ക് ഈ അമ്പലബോഗിയുടെ ഇടനാഴിയിലൂടെയാണ് എങ്കില്‍ അവറ്റയെ അങ്ങോട്ട്‌ കടത്തി വിടും മുന്പ് പീരീഡ്‌ നു പഞ്ഞി വെച്ചവളാണോ എന്ന് പരിശോധിക്കേണ്ടി വരും. അശുദ്ധിയുള്ള സമയത്ത് ക്ഷേത്രമുറ്റത്തു പോലും അവര്ക്ക് വിലക്കാണല്ലോ.എങ്കില്‍, ഈ പരിശോധനയ്ക്ക് വേണ്ടി ബോഗിയുടെ ഇരു വശത്തുമുള്ള ടോയ്ലറ്റിന്റെയരികെ മെന്‍സസ് ഡ്യൂട്ടിയ്ക്ക് ഈരണ്ടാളുകളെ നിയോഗിക്കണം.. !

മറ്റൊരു വയ്യാവേലി എന്താന്നു വെച്ചാ : ദിക്കാണ് പ്രശ്നം. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് വിശ്വാസ പ്രകാരം ദിക്കുകള്ക്ക് പങ്കുണ്ട്. ശ്രീകോവില്‍ തുറക്കുന്ന ഭാഗത്തിനും ദിക്കുകളുടെ നിര്‍ണ്ണയത്തിന് പങ്കുണ്ട്. എന്നിരിക്കെ ദിശ തെറ്റി വിഗ്രഹത്തെ തൊഴുന്നത് അപമര്യാദയായാണ് ഗണിക്കുന്നത്. എങ്കില്‍, ഭൂമിശാസ്ത്രപരമായ സൌകരത്തില്‍ പണിത റെയില്’വേ ലൈനില്‍ ഓടുന്ന തീവണ്ടി ചിലപ്പോ കിഴക്കോട്ടാവും അതിന്റെ ദിശ. അന്നേരം അമ്പലവണ്ടിയിലെ പൂജാ വിഗ്രഹം വടക്കോട്ട്‌ മുഖം തിരിച്ചിട്ടാവും ഉള്ളത്. പടിഞ്ഞാറ് ദിശയില്‍ ഓടുന്ന വണ്ടിയില്‍ വിഗ്രഹം മുഖം കൊള്ളുന്നത്‌ തെക്കോട്ടാവും.ഇങ്ങനെ മാറി മാറി ദിശ തെറ്റുന്ന ട്രെയിന്‍ യാത്രയില്‍ ആചാര മുറപ്രപാകാരം എങ്ങനെയാവും വിഗ്രഹത്തെ തൊഴുന്നത് ! എങ്ങോട്ട് തിരിഞ്ഞു നില്ക്കണം.. !

അതോടൊപ്പം മറ്റൊരു ഗുരുതര പ്രശ്നം: ഏതൊരു അമ്പലത്തിലും ക്ഷേത്രത്തിലും കാണും വിഗ്രഹത്തിനു ചാരെ നെയ്ത്തിരി നാളങ്ങള്‍. അവ അണയാ വിളക്കുകളാണ്. ചിലത് കത്താന്‍ എണ്ണ പാരുന്നു. ചിലതില്‍ നെയ്യ് പാരുന്നു.. രണ്ടായാലും , തിരിനാളം നിറ ദീപമായി കത്തി നില്‍ക്കണം. ട്രെയിനിനകത്ത് ഇങ്ങനെ നെയ്യും പാര്‍ന്ന് തിരി കത്തിച്ചു വെച്ചാല് .. എപ്പഴാ ഒരു തീപ്പിടിത്തത്തിന് സാദ്ധ്യതാ എന്ന് ആരറിഞ്ഞു..കാരണം , ചുവന്ന അക്ഷരങ്ങളില്‍ മുന്നറിയിപ്പായി തീവണ്ടികളുടെ ബോഗികള്‍ക്കുള്ളില്‍ ‍ കാണാം നമുക്ക് ട്രെയിനിനകത്ത് മണ്ണെണ്ണ , പെട്രോള്‍ , ഗ്യാസ് .. അതുപോലുള്ള തീ പിടിത്തത്തിന് സാദ്ധ്യതയുള്ള വസ്തുക്കള്ക്ക് അനുമതിയില്ല. ആരെങ്കിലും അതിനെ മറി കടക്കുന്നപക്ഷം അത് ശിക്ഷാര്‍ഹമാണ് എന്ന്. ഇതൊന്നും ഓര്‍ക്കാതെ , വരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ; ഹിന്ദുത്വം ‘ കേറി കണ്ണ് മഞ്ഞളിച്ച പൊട്ടന്മാര് കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങള് !

ഇവന്മാര് ചിലപ്പോ സമീപഭാവിയില്‍ പറഞ്ഞെന്നിരിക്കും: മോഡിയുടെ മേല്‍നോട്ടത്തില്‍ പണിത സര്‍വ്വ കക്കൂസുകളിലും ഇതുപോലെ പൂജാ മുറി സെറ്റ് ചെയ്യണം എന്ന്. അതിനും അവര്ക്കു ന്യായീകരണമുണ്ടാവും: ഏതാനും ,മിനിറ്റ് സമയം വെറുതെ അവിടെ കുത്തിയിരിക്കുകയല്ലേ.. , എങ്കില്‍ , രാമനെയും വിജാരിച്ച് ഇരുന്നോളൂ എന്ന് ! എന്തൊരു ദുരന്തങ്ങളാ രാമാ നിന്റെയീ അനുയായികള്‍ !
അന്ന്, സരയൂ നദിയില്‍ മുങ്ങി ആത്മഹത്യ ചെയ്ത മഹാതമാവേ .അങ്ങ് അന്നാ ചെയ്ത ത്യാഗം പില്‍ക്കാലത്ത് വരാനുള്ള ഈ അനുയായിക്കോമാളികളെ ഭയന്നിട്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് ഭാരതീയരായ ഞങ്ങള്ക്കിഷ്ടം.