നേരും നെറിയും എന്തെന്നറിയാത്ത ഉയര്‍ന്ന ജാതിക്കാരെന്ന് മേനി നടിക്കുന്ന കുറേ ബ്രാഹ്മണക്കൂട്ടങ്ങള്‍ക്ക് ഇന്ത്യാ രാജ്യം സ്വന്തമാക്കാന്‍ ഇവര്‍ ഏതറ്റംവരെയും പോയി നോക്കും

108

Hamza Pullatheel Karimbil

നമ്മളൊക്കെ കണ്ടതാണാ വീഡിയോ ദൃശ്യങ്ങള്‍. എത്രമാത്രമാസൂത്രിതമായിരുന്നു ദില്ലിയിലെ ആ വെടി വയ്പ്പ് എന്നത് ! പട്ടാപ്പകല് പോലീസുകാരുടെ കണ്മുന്നില്‍ കള്ളത്തോക്കുമായി ഒരുത്തന്‍ നില്‍ക്കുന്നു ! കണ്ടാലറിയാം ലൈസനുള്ള ഒരു വെപ്പണ്‍ സ്വന്തമാക്കാന്‍ പറ്റിയവനല്ല അവനെന്ന്. പൌരത്വ താന്തോന്നിത്തര ഭേദഗതിക്കെതിരെ ആസാദീ വിളികളുമായി പ്രക്ഷോഭകര്‍ ഒരു ഭാഗത്ത്.അവര്‍ക്ക്നേരെ മുഖത്തോടു മുഖം നിലയുറപ്പിച്ച പോലീസ് വ്യൂഹം എതിര്‍വശത്ത്‌. രണ്ടുകൂട്ടരും ഏകദേശം അന്‍പതു മീറ്റര്‍ ദൂരം മാത്രം .അതിനിടയില്‍ തോക്കുമായി മുന്നോട്ടു കയറിയ ഹിന്ദുഭീകരന്‍ ! ( സനാതന ധര്‍മ്മം കൈക്കൊള്ളുന്ന നല്ലവരായ ഹൈന്ദവ സഹോദരങ്ങള്‍ ക്ഷമിക്കണം ഞാനീ ഭീകരനെ ‘ ഹിന്ദു ഭീകരന്‍ ‘ എന്ന് പേരിട്ടതില്‍ ) ‘ നിങ്ങള്‍ക്കാസാദി വേണോ ? ഞാന്‍ തരാം.. ‘ എന്നുംപറഞ്ഞ് ഭീകരന്‍ പ്രക്ഷോഭകരെ വെല്ലു വിളിക്കുന്നു.റോഡിനോരംപറ്റി തുറന്നുവെച്ച ക്യാമറക്കണ്ണുകളോടെ മീഡിയക്കാരുമുണ്ട് കാഴ്ച്ചക്കാരായി. അവര്‍ വിളിച്ചു പറയുന്നുണ്ട് പോലീസുകാരോട്: ഇയാളെ തടയൂ എന്ന് ! പക്ഷേ, മുന്‍കൂട്ടി നിശ്ചയിച്ചപോലെ അവിടെ സംഭവിക്കും മുന്‍പ് ആ പോലീസുകാര് ഭീകരനെ എങ്ങനെ തടയാന്‍ ! വീഡിയോ ഫൂട്ടേജ് കണ്ടവര്‍ക്കറിയാം : ഭീരുക്കളാണിവര്‍, ഭരണകൂട ഒത്താശയുണ്ടായിട്ടും ഇന്ത്യക്കാരോട് ഏറ്റുമുട്ടാന്‍ ഭീകരര്‍ വളര്‍ന്നിട്ടില്ല എന്നതിന്‍റെ തെളിവാണ് നമ്മളവിടെ കണ്ടത്.  നിറതോക്കുമായി നിന്നട്ടഹസിക്കുന്ന ഭീരുവായ ഭീകരന്‍ ! രാജ്യത്തിനുവേണ്ടി വിരിമാറുകാട്ടി തോക്കിന്മുനയെ നോക്കി മുന്നോട്ടടുക്കുന്ന ധൈര്യ ശാലികളായ പ്രക്ഷോഭകര്‍ ! അതുകണ്ട് തോക്കു പിടിച്ച കൈ വിറച്ചതോടെ പിറകോട്ട് പിറകോട്ട് തഞ്ചത്തില്‍ നീങ്ങുന്ന ഭീകരന്‍..
മൂന്നു നാല് തവണയവന്‍ തിരിഞ്ഞു നോക്കുന്നു: പെട്ടെന്ന് പോലീസ് വന്ന് തന്നെ സംരക്ഷിക്കാന്‍ പറ്റിയ റെയിഞ്ചിലാണോ താനെന്ന് !

പിന്നോട്ട് നടന്ന്,ഏകദേശം സേഫ് സോണ്‍ ആയപ്പോ ( പോലീസ് സംഘങ്ങളുടെ അടുത്തെത്താറായ നേരത്ത്‌ ) അവന്‍ ആൽക്കൂട്ടത്തിലേക്ക് നിറയൊഴിക്കുന്നു.അതുവരെ ആ രംഗം കൈയുംകെട്ടി നോക്കി നിന്ന പോലീസുകാര്.. അതില്‍ ചിലര്‍ പാന്റിന്‍റെ കീശയില്‍ കൈ തിരുകിയായിരുന്നു നില്‍പ്പ് . ഈ രംഗം ആസ്വദിച്ച് മൊബൈലില്‍ പകര്‍ത്തുന്ന പോലീസുകാരനേയും കണ്ടു കൂട്ടത്തില്‍. പൊതുജനങ്ങള്‍ക്ക് സംരക്ഷകരാകേണ്ട ആ നിയമപാലകരില്‍ ഒരാള് പോലും ഈ ഭീകരന് നേരെ അവരുടെ ആയുധം ചൂണ്ടി ‘ഹാന്‍സ് അപ് ‘ പറഞ്ഞില്ലാ – ഒരു മൽപ്പിടുത്തത്തിലൂടെ അവനെ കീഴ്‌പ്പെടുത്താൻ തുനിഞ്ഞില്ലാ എന്നതാണതിശയകരം ! ഭീകരന്‍റെ തോക്കില്‍ നിന്നും വെടി പൊട്ടേണ്ട താമസം.. അവനാ തോക്കുമായി പോലീസ്സുകാര്ക്ക് നേരെ തിരിയുന്നു ( പെട്ടെന്നെന്നെ ഇവിടന്ന് രക്ഷപ്പെടുത്തൂ എന്ന മട്ടില്‍ ) ബുള്ളറ്റ് കൈയ്യില്‍തറച്ച യുവാവ് വേദന കടിച്ചു പിടിച്ച് മുന്നോട്ടു തന്നെ നീങ്ങുന്നു.. ഭീകരനുള്ള ഭാഗത്തേക്ക്. കൂടെ അവന്‍റെ സഹചാരി സംഘവും..ഒപ്പം മീഡിയക്കാരും.( ഇവിടെ ചിന്തിക്കണം നമ്മള്‍: ശരീരത്തില്‍ വെടിയുണ്ട തുളഞ്ഞുകയറിയിട്ട് പോലും പ്രക്ഷോഭ സംഘം തെല്ലും ഭയപ്പെട്ടില്ലാ എന്ന വസ്തുത )

ബസ്സില്‍ നിന്നും പുറത്തിറങ്ങിയ ഒരു പോക്കറ്റടിക്കാരനെ സൗഹൃദംനടിച്ച് തോളില് കൈയ്യിട്ട് നടത്തിച്ചു കൊണ്ടുപോവുന്ന പോലെ : ആ പോലീസുകാരിലെ പ്രധാനിയതാ മുന്നോട്ടു നടന്നുവന്ന് ഹിന്ദു ഭീക രന്റെ തോളിലൂടെ കൈയ്യിട്ട് സംരക്ഷണം കൊടുക്കുന്നു ആദ്യം ! അപ്പഴേക്കും മറ്റുള്ള പോലീസ് അംഗങ്ങളും ഓടിവന്ന് അവനുചുറ്റും വലയം തീര്‍ക്കുന്നു.അതിനിടയില്‍ പാഞ്ഞെത്തിയ മീഡിയക്കാര്‍ക്ക് അവന്‍റെ മുഖം കൊടുക്കാതിരിക്കാന്‍ പോലീസുകാര്‍ ആവത്‌ ശ്രമിക്കുന്നുണ്ട്. ആളുകള്‍ ഓടിയെത്തിയപ്പഴേക്ക് അവനെ മുന്‍കൂട്ടി തയാറാക്കി നിറുത്തിയ വാഹനത്തില്‍ പെട്ടെന്ന് തള്ളിക്കയറ്റി – ആ വാഹനം മുന്നോട്ട് കുതിക്കുന്നു.. ! ( ഇവിടെ ചിന്തിക്കണം നമ്മള്‍ : അക്രമിയില്‍ നിന്നും വെടിയുണ്ട തുളഞ്ഞു കയറിയവനെ ആ പോലീസ് സംഘം തിരിഞ്ഞു നോക്കിയില്ലാ എന്ന വസ്തുത )
നാല് നാലര, ഏറിയാല്‍ അഞ്ചുസെക്കന്റ് സമയം കൊണ്ടാണ് ഇത്രയും സംഭവിച്ചത് !

ആള്‍ക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു ആ നിറതോക്കുമായി നില്‍ക്കുന്ന ഒരു ഭീകരനെപ്പിടിക്കാന്‍ വെറും കൈയ്യോടെ – ഒരു തുമ്പിയെപ്പിടിക്കാന്‍ വരുന്ന ലാഘവത്തോടെ അവന്റെ അരികിലേക്ക് അടിവെച്ചടിവെച്ച് പോലീസുകാര് വന്നതില്‍ത്തന്നെ സംഗതിയുടെ ആസൂത്രണത എങ്ങനെയായിരുന്നെന്ന് നമുക്കൂഹിക്കാവുന്നതെ ള്ളൂ. പക്ഷേ, ഒരു കാര്യം ഉറപ്പാണ്. ഒന്ന് രണ്ടെണ്ണത്തിനെയെങ്കിലും വെടി വെച്ചു കൊല്ലാന്‍ അവനെക്കൊണ്ട്‌ സാധിക്കാഞ്ഞതില്‍ പള്ള നെറച്ചും ആ ഹിന്ദു ഭീകരന് തല്ല് കിട്ടിക്കാണും ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളില്‍നിന്നും. ഇതാണ് മേരാ ഭാരത്‌ മഹാന്‍ എന്ന് കൊട്ടി ഘോഷിക്കപ്പെട്ട നമ്മുടെ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ !
ആര്‍ജ്ജവമുള്ള അരവിന്ദ് കെജരിവാള്‍ ദില്ലിയില്‍ മുഖ്യമന്ത്രിയായിട്ടും ( അതിനു മുന്‍പും ) ദില്ലിയിലെ പോലീസ് വ്യൂഹത്തിന്‍റെ നിയന്ത്രണം കേന്ദ്രംതന്നെ കൈയ്യടക്കി വെച്ചത് ഇതിനൊക്കെത്തന്നെയാവും.കണ്ടല്ലോ നമ്മള്‍ ദില്ലി പോലീസിന്‍റെ നരനായാട്ട്. അതും, ഇന്ത്യയെ സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ യുവതയ്ക്കെതിരിലെ നര നായാട്ട്. ദില്ലിയുടെ തെരുവുകളിലും, ജാമിഅയിലും, ജുമാ മസ്ജിദ് പരിസരത്തുമൊക്കെ പോലീസ് ചെയ്ത നികൃഷ്ട ചെയ്തികള്‍- സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ പേപ്പട്ടിയെപ്പോലെ തല്ലിച്ചതച്ച് – ഒരു പോറലുമേല്‍ക്കാതെ ഗുണ്ടകളെ സംരക്ഷിച്ച് മുന്നേറുന്ന ദില്ലിപോലീസ് സംഘത്തെ ലോകം മുഴുവന്‍ കണ്ടല്ലോ ! ഈ കിരാത ചെയ്തികള്‍ക്കൊക്കെ അമിത് എന്ന ദുഷ്ടന്‍ കൈയുംകെട്ടി നിന്ന് സമധാനം പറയേണ്ടുന്ന ഒരു നാള് ഇന്ത്യയില്‍ പുലരുകതന്നെ ചെയ്യും.

നേരും നെറിയും എന്തെന്നറിയാത്ത- ഉയര്‍ന്ന ജാതിക്കാരെന്ന് മേനി നടിക്കുന്ന- കുറേ ബ്രാഹ്മണക്കൂട്ടങ്ങള്‍ക്ക് ഇന്ത്യാ രാജ്യം സ്വന്തമാക്കാന്‍ ഇവര്‍ ഏതറ്റംവരെയും പോയി നോക്കും. അങ്ങനെ എല്ലാ അടവുകളും പരാജയപ്പെടുന്നൂ എന്ന് മനസ്സിലായാല്‍ അറ്റകൈക്ക് ഇന്ത്യയൊന്നാകെ ഒരു വര്‍ഗ്ഗീയ ലഹള സൃഷിടിച്ചെടുക്കാനുള്ള ശ്രമമാവും ഇനിയങ്ങോട്ട് എന്ന സത്യം ഗൌരവത്തോടെ നാമൊക്കെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. അങ്ങോട്ടാണ് കാര്യങ്ങളുടെ ആകെയുള്ള പോക്ക്. അതിന്‍റെയൊക്കെ തുടക്കമല്ലേ ഇതൊക്കെ എന്ന് സംശയിക്കേണ്ട സമയമല്ലിത്. അതാണ്‌ എന്ന് ഉറപ്പിക്കേണ്ടുന്ന മുഹൂര്‍ത്തങ്ങളാണ് നമുക്ക് മുന്നിലൂടെ കടന്നു പോവുന്നത്.

അമിത്, മോഡി, അയോഗി എന്ന ഭീകരരുടെ സ്തുതിപാടകര്‍- കേന്ദ്ര മന്ത്രിമാര് – പരസ്യമായി വിളിച്ചു പറയുന്നത് കേട്ടു നമ്മള്: ഷഹീന്‍ ബാഗിലെ എല്ലാ പെണ്ണുങ്ങളെയും ബലാല്സംഗം ചെയ്തു കൊല്ലുമെന്ന്. മറ്റൊരുത്തന്‍ പറയുന്നു: ദില്ലിയിലെ എല്ലാ മസ്ജിദുകളും തകര്‍ത്ത് നിലം പരിശാക്കുമെന്ന്. അയോഗി പറയുന്നു: എല്ലാവരെയും നാട് കടത്തിയിട്ടോ കൊന്നിട്ടോ അവരുടെ സ്വത്തുക്കളെല്ലാം ഞാനെടുക്കുമെന്ന്. അമിത് എന്ന ഭീകരന്‍ പറയുന്നു: ഷഹീന്‍ബാഗ് തന്നെ ഇല്ലാതാക്കുമെന്ന് ( അവിടെ കൂടിയ ജനനങ്ങളെ മൊത്തം ചുട്ടു ചാമ്പലാക്കുമെന്ന് ) ഇങ്ങു, കേരളത്തില്‍.. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലും നരിക്കുനിയിലും നമ്മളതിന്‍റെ തനിപ്പകര്‍പ്പ് ‌ കേട്ടു:
‘ മുക്കിനു മുക്കിനു ചെറ്റകള്‍ കെട്ടി –
ചെറ്റകളെല്ലാം പള്ളികളാക്കി .. ‘
എന്ന് തുടങ്ങി
‘ ഉമ്മപ്പാല് കുടിച്ചവരേ..,
ആവര്‍ത്തി ക്കും ഗുജറാത്ത് ..’ എന്ന് വരെ

അങ്ങനെ വായില്‍ തോന്നിയതൊക്കെ വിളിച്ചുകൂവി പ്രകോപനമുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു നോക്കുന്നുണ്ട്.
പക്ഷേ, തമസ്സിന്റെ ശക്തികളും ഇന്ത്യയുടെ അന്തകരുമായ ഈ ഭീകരര്‍ എന്ത് ചെയ്തിട്ടും എത്രതന്നെ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു ഫലവുമില്ല കാപാലികരേ .. ഒരു ഫലവുമില്ല. നടക്കില്ല നിങ്ങളുടെ ആ പൂതി ഇന്ത്യയില്‍. കാരണം, നിങ്ങളെന്ന ഭീരുക്കള്‍ കഴുതപ്പുലിയെക്കൂട്ട് പറഞ്ഞവരാണ്. ഒറ്റപ്പെട്ട നേരത്ത് വന്യ മൃഗങ്ങളുടെകൂട്ടത്തില്‍ ഇത്രയും ഭീരുവായ ജന്തു വേറെയില്ല. ഒരു പൂച്ചയെക്കണ്ടാലും അത് പേടിക്കും. കൂട്ടം ചേര്‍ന്നാല്‍ മാത്രമേ അവയ്ക്ക് ധൈര്യം വരികയുള്ളൂ.. അതു തന്നെ അവറ്റയെ ഭയം കാരണം അങ്ങോട്ട്‌ ആക്രമിക്കാന്‍ നില്‍ക്കാത്ത ഉരുവിന്റെ മുന്‍പില്‍. അതു പോലാണ് നിങ്ങളുടെ കാര്യവും. അതിന്‍റെ തെളിവാണല്ലോ ദില്ലിയിലെ ആ ഹിന്ദു ഭീകരന്‍.. അവന്റെ കൈയ്യില്‍ നിറതോക്കുണ്ടായിട്ടും ഭയന്ന് പിന്നോട്ട് പിന്നോട്ട് നടന്നു മാറി പോലീസിന്റെ സഹായത്തോടെ രക്ഷപ്പെട്ടത് !

ഇനിയെങ്കിലും നിങ്ങളോര്‍ക്കണം: ഇന്ത്യക്കാരായ യഥാര്‍ത്ഥ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്തീയരും സിഖുകാരും ദളിതരും മറ്റും ആരെയും ഭയപ്പെടുന്നവരല്ല. ഏതൊരായുധത്തിനു മുന്നിലും ആത്മവിശ്വാസം അടിയറവു പറയുന്നവരുമല്ല. പ്രത്യേകിച്ചും ഞങ്ങളുടെ മാതൃ രാജ്യത്തിന്‌ വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ! ബ്രിട്ടീഷുകാരുടെ നിറതോക്കിനു മുന്‍പില്‍ നെഞ്ചുവിരിച്ചു നിന്ന ഞങ്ങളുടെ മുന്‍ഗാമികള്‍.വെള്ളക്കാരായ ഇംഗ്ലീഷ് നായകളുടെ വെടിയേറ്റ്‌ തൊട്ടടുത്തു നില്‍ക്കുന്നന്ന സമര പോരാളി വീഴുന്നത് കാണുമ്പോ – ഒരിഞ്ചു പിന്നോട്ട് വലിയാതെ ഒന്നൂടെ നെഞ്ചു വിരിച്ച് മുന്നോട്ടു കയറുന്ന ആ ധീര ദേശാഭിമാനികളുടെ അസാമാന്യ ധീരത .അതാണ്‌ ഞങ്ങളുടെ മുതല്‍ക്കൂട്ട്. അതിന്‍റെ ഇളമുറക്കാരില്‍നിന്നും ‍ രാജ്യത്തിന്‌ വേണ്ടി പൊരുതുന്ന കാല്‍ ശതമാനത്തില്‍ താഴെയുള്ളവരെയാണ് ദില്ലിയില്‍ നിങ്ങളീ കണ്ടത്: ശരീരത്തില്‍ വെടിയേറ്റിട്ടും നിലവിളിക്കാതെ, തെല്ലും പതറാതെ, ഭയന്നു പിന്തിരിഞ്ഞോടാതെ .ആ ഭീകരനെയും ഭീകരനൊത്ത പോലീസുകാരെയും കണ്ട് ഒട്ടും കൂസാതെ.. ആ നിറതോക്കും നോക്കി വര്‍ദ്ധിച്ച ആത്മ ധൈര്യത്തോടെ മുന്നോട്ടു നടന്ന ആ യുവജനങ്ങള്‍.അതാണ് ഞങ്ങളെന്ന ഇന്ത്യക്കാര്‍.ഇന്ത്യക്കാരായ യഥാര്‍ത്ഥ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരും ദളിതരും മറ്റും ചേര്‍ന്ന് ഏകമനസ്സോടെ ഏകോപനത്തിലൂടെ പോരാടി ഈ കിരാത നിയമത്തെ അതിജയിക്കും ഞങ്ങള് കട്ടായം.ഈ ശക്തിയ്ക്ക് മുന്നില്‍ അമിതും കൂട്ടരും അടിയറവു പറഞ്ഞ് ഭാരതമക്കളുടെ കാല് പിടിച്ച് കരയുന്ന നാളുകള്‍ വിദൂരമല്ല എന്നതിന് കാലം സാക്ഷി.അധികം വൈകാതെ ആ നാളുകളെ വരവേല്‍ക്കുന്ന പുലരിയ്ക്ക് വേണ്ടിയാവട്ടെ സൂര്യഗോളത്തിന്‍റെ ഇനിയുള്ള ഭ്രമണം.