കോളേജിൽ പഠിക്കുമ്പോൾ തെരുവിലെ മീൻ കച്ചവടത്തിലൂടെ ഉപജീവനത്തിന് വേണ്ടി പോരാടിയ ഹനാൻ എന്ന മിടുക്കിയ മലയാളികൾ മറക്കാൻ വഴിയില്ല. എന്നാൽ ഹനാൻ ഒരുപാട് സൈബർ അറ്റാക്കിനും വിധേയമായിരുന്നു. എന്നാൽ 2018ൽ കാർ അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാൻ എഴുന്നേറ്റു നടക്കാനുള്ള സാധ്യത 20 ശതമാനം മാത്രമേ ഉള്ളു എന്ന് ഡോക്‌ടേഴ്‌സ് വിധി എഴുതിയിരുന്നെങ്കിലും ആ വിധി തിരുത്തി കുറിച്ചു . പിന്നീട് ചില വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഹനാൻ ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത് തനിക്കു അശ്‌ളീല സന്ദേശം അയച്ച ഞരമ്പനെ പോലീസിനെ കൊണ്ട് അകത്താക്കിയതിലൂടെ ആണ്.

ലൈംഗിക അവയവം തുറന്ന് കാണിച്ച് എനിക്കെതിരെ അതിക്രമം കാണിച്ചയാള്‍ക്കെതിരെ ഞാന്‍ പരാതിപ്പെട്ടിരുന്നു. മൂന്ന് ദിവസം അവനുമായി ചാറ്റ് ചെയ്ത് അവനെ വരുത്തിച്ച ശേഷം പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു. പിന്നീട് നടന്നത് എന്താണെന്ന് പറയാനാണ് ഈ വീഡിയോ എന്നുപറഞ്ഞാണ് ഹനാന്‍ എത്തിയിരിക്കുന്നത്.

ഈ പത്രവാര്‍ത്തയ്ക്കായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അയാളുടെ ഫോട്ടോയും മേല്‍വിലാസവും സഹിതവും വെളിപ്പെടുത്തുകയാണ് എന്നും ഹനാന്‍ വീഡിയോയില്‍ പറയുന്നു. ‘ജോസഫ് ഷൈജു എന്നാണ് ആ ഞരമ്പ് രോഗിയുടെ പേര്. കുമ്പളങ്ങി സ്വദേശിയാണ്. 46 വയസുണ്ട്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. പിന്നാലെ വാര്‍ത്ത വായിച്ചു കേള്‍പ്പിക്കുകയാണ് ഹനാന്‍. അതിക്രമങ്ങള്‍ ഉണ്ടായാല്‍ ഓരോ പെണ്‍കുട്ടിയും മിണ്ടാതെ ഇരിക്കാതെ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഇതുപോലെയുള്ള ഞരമ്പന്മാരെ ഇല്ലായ്മ ചെയ്യാനാകും’ ഹനാന്‍ പറയുന്നു

കഴിഞ്ഞ വീഡിയോയില്‍ ഞാന്‍ പ്രതിയെ പിടിച്ചു കൊണ്ടു പോകുമ്പോള്‍ രണ്ടടി കൊടുക്കുന്നുണ്ടായിരുന്നു. അത് കണ്ട് പലരും നെഗറ്റീവ് കമന്റ് ചെയ്തു. നിയമം കയ്യിലെടുത്തുവെന്നാണ് പറഞ്ഞത്. ഇയാള്‍ എനിക്ക് അയച്ച രണ്ട് മെസേജുകള്‍ മാത്രമേ ഞാന്‍ പുറത്ത് വിട്ടിട്ടിള്ളൂ. ഇയാള്‍ എനിക്ക് അയച്ച മെസേജുകള്‍ ആ കമന്റിട്ട ആങ്ങളമാര്‍ ഇന്‍ബോക്‌സില്‍ വന്നാല്‍ തരാം. നിങ്ങളത് കണ്ടാല്‍ ഇയാളെ ഈ നാട്ടില്‍ നിന്നു തന്നെ തല്ലിപ്പുറത്താക്കുമെന്നും’ ഹനാന്‍ കൂട്ടിച്ചേർത്തു.

ഇപ്പോള്‍ മീന്‍ വില്‍ക്കാന്‍ പോകാറില്ലേ ഞങ്ങള്‍ വര്‍ഷങ്ങള്‍ ആയി മീന്‍ കച്ചവടം നടത്തുന്നു. ഇപ്പോഴും കടത്തില്‍ ആണ് നിങ്ങള്‍ ഒറ്റ ദിവസം കൊണ്ട് എങ്ങനെ ലക്ഷങ്ങള്‍ സമ്പാദിച്ചു ടെക്കനിക്ക് ഒന്ന് പറഞ്ഞു തരുമോ എന്നായിരുന്നു പോസ്റ്റിന് ഒരാള്‍ നല്‍കിയ കമന്റ്. എന്റെ കയ്യില്‍ ലക്ഷങ്ങള്‍ ഒന്നും ഇല്ല സഹോദരാ. ഞാനൊക്കെ അന്നന്ന് ജോലി ചെയ്തു വരുമാനം കണ്ടെത്തുന്ന ആളാണ് എന്നായിരുന്നു ഹനാന്റെ മറുപടി.

3 ദിവസത്തെ ചാറ്റ് ഹിസ്റ്ററി ഇവിടെ പോസ്റ്റ് ചെയ്യോ ഞങ്ങളും കാണട്ടെ നീ അയാളെ കൊണ്ട് പുറത്ത് ഇടിച്ചതാണോ അതോ അയാള്‍ സ്വന്തം താല്പര്യ പ്രകാരം പുറത്ത് ഇട്ടതാണോ, ഒരു ഡൗട്ട് അതുകൊണ്ട് ചോദിച്ചതാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. അയാള്‍ടെ പുറത്തു എടുത്തു കാണിപ്പിക്കാന്‍ മാത്രം ദാരിദ്ര്യം ഞാന്‍ അനുഭവിക്കുന്നില്ല. അയാള്‌ടെ ചാറ്റ് ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തു. ഫേസ്ബുക്ക് അത് ബാന്‍ ആക്കി റിമൂവ് ചെയ്തു. താങ്കള്‍ പേഴ്‌സണല്‍ ഇന്‍ബോക്‌സ് വരു. അയച്ചു തരാമെന്ന് ഹനാന്‍ മറുപടി നല്‍കുന്നുണ്ട്.

അയാള്‍ക്ക് ഒരു കുടുംബമുണ്ട് അയാള്‍ ചെയ്ത തെറ്റിന് കുടുംബത്തെ മൊത്തം ശിക്ഷിക്കണോ എന്നായിരുന്നു മറ്റൊരാള്‍ ചോദിച്ചത്. ‘പ്രതിയുടെ ഫോട്ടോ പത്രത്തില്‍ വന്നതിനു കുഴപ്പം ഇല്ല. ഞാന്‍ അത് പരസ്യപ്പെടുത്തിയപ്പോള്‍ കുറ്റം ആയി. ഇനി ഒരുത്തനും മേലില്‍ ഇത് ചെയ്യാന്‍ ഭയക്കണം. ഒളിവില്‍ ഇരുന്നു മുഖം കാണിക്കാതെ ലിംഗം തുറന്നു കാണിക്കുന്നവന്റെ മുഖം എല്ലാവരും ഒന്ന് കാണട്ടെ’ എന്നായിരുന്നു ഇതിനുള്ള ഹനാന്റെ മറുപടി.

“ഒരു മുഖവുര പോലും ഇല്ലാതെ അയാള്‍ എനിക്ക് അയച്ചത് അയാളുടെ ലിംഗത്തിന്റെ പടം ആണ്. സൈബര്‍ പോലീസ് ഫേക്ക് ഐഡികള്‍ കണ്ട് പിടിക്കുന്നതില്‍ വന്‍ പരാജയം ആണ്. പിന്നെ അയാളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരാതെ ബ്ലോക്ക് ചെയ്തു കളയാന്‍ മാത്രം ഒരു ഭീരു അല്ല ഞാന്‍. പ്രശ്നം വെച്ച് നോക്കി അയാളെ കണ്ടുപിടിക്കാന്‍ ഒരു ജോത്സ്യനും സാധിക്കില്ല. താന്‍ പ്രതികരിച്ചത് കൊണ്ട് മാത്രമാണ് അയാള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചത് ” – ഹനാൻ പറയുന്നു .

Leave a Reply
You May Also Like

സംസാരിക്കുന്ന നായയും !

സംസാരിക്കുന്ന നായയെ കണ്ടിട്ടുണ്ടോ? ഈ നായ പുല്ലു പോലെ സംസാരിക്കും. പക്ഷെ സംസാരിക്കുന്നത് യൂട്യൂബിലൂടെ ആണെന്ന് മാത്രം. കണ്ടു നോക്കൂ.

കേജ്രിവാളില്‍ നിന്നും രാഹുല്‍ഗാന്ധി പഠിക്കേണ്ട കാര്യങ്ങള്‍

മുത്തശ്ശി പാര്‍ട്ടിയും അതിന്റെ വൈസ് പ്രസിഡനറും കേവലം രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ മാത്രം പ്രായമായ ആം ആദ്മിയില്‍ നിന്നും അതിന്റെ നേതാവില്‍ നിന്നും പഠിക്കേണ്ടത് എന്തൊക്കെയാണ്?

പേരന്ററിംഗ് ഒരു വിഷയം ആയി വരുമ്പോൾ , മിക്കവരും മറന്നു പോകുന്ന ഒരു സിനിമയാണ് ഓർക്കാപ്പുറത്ത്

നിത്യ ചിലവിനു ക്യാഷ് ഒപ്പിക്കാനായി തന്റെ മകൻ ഫ്രഡ്‌ഡി, മമ്മാസ് ബാറിൽ പഞ്ച ഗുസ്തി പിടിച്ചു ഓരോരുത്തരെ വിയർപ്പൊഴുക്കി തോൽപ്പിക്കുമ്പോൾ

ചില പ്രൊഫൈല്‍ ചിന്തകള്‍

ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എവിടെ തുടങ്ങണം എന്ന ചിന്ത ചിലര്‍ക്കെങ്കിലും ഉണ്ടാകാം. ബ്ലോഗിന്റെ ടെക്നിക്കല്‍ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ധാരാളം ബ്ലോഗുകള്‍ നിലവിലുണ്ട്. എന്നാല്‍ അതിന്റെ പൊതുവായ ചില വശങ്ങള്‍ ഇവിടെ എഴുതുന്നു.