കോളേജിൽ പഠിക്കുമ്പോൾ തെരുവിലെ മീൻ കച്ചവടത്തിലൂടെ ഉപജീവനത്തിന് വേണ്ടി പോരാടിയ ഹനാൻ എന്ന മിടുക്കിയ മലയാളികൾ മറക്കാൻ വഴിയില്ല. എന്നാൽ ഹനാൻ ഒരുപാട് സൈബർ അറ്റാക്കിനും വിധേയമായിരുന്നു. എന്നാൽ 2018ൽ കാർ അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാൻ എഴുന്നേറ്റു നടക്കാനുള്ള സാധ്യത 20 ശതമാനം മാത്രമേ ഉള്ളു എന്ന് ഡോക്ടേഴ്സ് വിധി എഴുതിയിരുന്നെങ്കിലും ആ വിധി തിരുത്തി കുറിച്ച്. പിന്നീട് ചില വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഹനാൻ ജലന്ധറിലെക്കുള്ള യാത്രയ്ക്കിടയിൽ സംഭവിച്ച തിക്താനുഭവം വിവരിക്കുകയാണ്.ഹനാന്റെ വാക്കുകൾ
“ട്രെയിനിൽ യാത്രക്ക് ഇടയിൽ ഒരു പഞ്ചാബി എൻ്റെ ദേഹത്ത് വളരെ മോശം ആയി കയറി പിടിച്ചു.ഞാൻ ഒച്ചയെടുത്തു. കുറച്ച് സമയം അവർ മാറി ഇരുന്നു. പിന്നീട് കുറച്ച് ചെറുപ്പക്കാർ കൂട്ടം ചേർന്ന് കള്ളുകുടിച്ച് ബഹളം വെക്കാൻ തുടങ്ങി.കുറയെ തവണ warning കൊടുത്തു. വേറെ ഒരു safety Measure ഇല്ലാതൊണ്ടാണ് വീഡിയോ എടുത്തത്. വീഡിയോ എടുത്തിട്ടും അവർ ദേഷ്യം വിരട്ടാൻ നോക്കുന്ന ഒരു മനോഭാവം ആണ് കാണിക്കുന്നത്. ട്രെയിൻ ഇപ്പൊൾ സൂറത്ത് കഴിഞ്ഞു. 12903 Golden temple Train ആണ്. അധികൃതരുടെ ശ്രദ്ധയിൽ വീഴ്ച വന്നു ഇവിടെ മറ്റൊരു സൗമ്യയും നിർഭയയും ഉണ്ടാകാതെ ഇരിക്കട്ടെ”
“റെയിൽവേ പോലീസ് എന്നെ ട്രെയിനിൽ നിന്നും സ്റ്റേഷനിൽ വിളിച്ചു. യാത്രക്കിടയിൽ ഉണ്ടായ മോശം അനുഭവത്തിൻ്റെ പേരിൽ പ്രതികളെ ആണ് പോലീസ് സ്റ്റേഷനിൽ കൊണ്ട് പോകേണ്ടത്. ഞാൻ പരാതി കൊടുത്ത യാത്രക്കാരി ആണ്. എനിക്കു തുടർന്ന് യാത്ര ചെയ്യാൻ ഉള്ള ഫ്രീഡം ഉണ്ട്.”
“ഞാൻ സ്ഥിരം ആയി ട്രെയിൻ യാത്ര ചെയ്യുന്ന ആളാണ്. ഇതു പോലെ ഉള്ള അനുഭവങ്ങൾ പല തവണ helpline വിളിച്ചിട്ടും ഇവർ ആരും തന്നെ തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. 139 എന്ന നമ്പറിൽ അവർ ഫോൺ എടുക്കാൻ തന്നെ മണിക്കൂറുകൾ എടുക്കാറുണ്ട്. ഗതി കെട്ടു സഹിക്കാൻ പറ്റാതെ ആണ് ഞാൻ പ്രതികരിച്ചത്. വീഡിയോ എടുത്ത സമയത്ത് decent ആയി പെരുമാറിയ പോലീസ് അതിനു മുമ്പായി അധികാര ഭാഷയിൽ കല്പിച്ചു.എനിക്ക് urgent ആയി പോണം എന്ന് വളരെ calm ആയി പറഞ്ഞിട്ടും വനിതാ പൊലീസ് എന്നോട് ശൗട്ട് ചെയ്തു പുറത്തിറങ്ങാൻ പറഞ്ഞു. ബലം പിടിത്തം തുടങ്ങാൻ വന്നപ്പോൾ ആണ് ഞാൻ വീഡിയോ വീണ്ടും എടുക്കേണ്ട സാഹചര്യം വന്നത്. പിടിച്ചു നിൽക്കാൻ എൻ്റെ മുന്നിൽ മറ്റൊരു വഴിയില്ലായിരുന്ന്. ഞാൻ ഒരു ഇന്ത്യൻ പൗരയാണ്. എൻ്റെ അവകാശങ്ങൾ ഞാൻ ആരോടും ഭയം ഇല്ലാതെ പറയും. പ്രതികരിക്കുന്നവരുടെ വായ് മൂടി കെട്ടാൻ കമൻ്റ് ബോക്സിൽ വന്നു ശ്രമിക്കുന്നവർടെ ഉദ്ദേശം സ്ട്രോംഗ് ആയി react ചെയ്യുന്ന സ്ത്രീകളെ മുളയിലേ നുള്ളി ഇല്ലാതാക്കുക എന്നത് മാത്രം ആണ്.അത് നടക്കമാട്ടെ”