കോളേജിൽ പഠിക്കുമ്പോൾ തെരുവിലെ മീൻ കച്ചവടത്തിലൂടെ ഉപജീവനത്തിന് വേണ്ടി പോരാടിയ ഹനാൻ എന്ന മിടുക്കിയ മലയാളികൾ മറക്കാൻ വഴിയില്ല. എന്നാൽ ഹനാൻ ഒരുപാട് സൈബർ അറ്റാക്കിനും വിധേയമായിരുന്നു. എന്നാൽ 2018ൽ കാർ അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാൻ എഴുന്നേറ്റു നടക്കാനുള്ള സാധ്യത 20 ശതമാനം മാത്രമേ ഉള്ളു എന്ന് ഡോക്‌ടേഴ്‌സ് വിധി എഴുതിയിരുന്നെങ്കിലും ആ വിധി തിരുത്തി കുറിച്ചിരിക്കുകയാണ് ഇപ്പോൾ ഹനാൻ.

ഹനാന്റെ വർക്ക് ഔട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീൽ ചെയറിൽ കഴിഞ്ഞിരുന്ന ഹനാൻ തന്റെ ആത്മബലം കൊണ്ട് ഇപ്പോൾ ജിമ്മിൽ അനായാസം വർക്ക്ഔട്ട് ചെയ്യുകയാണ്. നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ശരീരഘടന വളഞ്ഞതായി എന്നാൽ പിന്നീട് ജിമ്മിലെത്തി ജിന്റോ മാഷിന് കണ്ടുമുട്ടിയതോടെയാണ് ജീവിതത്തിലേക്കുള്ള രണ്ടാം വരവ് . ഒരു വർഷം കൊണ്ട് തന്റെ ശരീരഘടന വീണ്ടെടുക്കുമെന്നായിരുന്നു കരുതിയതെന്നും എന്നാൽ ജിമ്മിൽ ചേർന്ന് രണ്ടരമാസം കൊണ്ട് ഫലം കണ്ടു എന്നും ഹനാൻ പറയുന്നു.

https://youtu.be/hmBUGZDR7HA

Leave a Reply
You May Also Like

ബ്രൂസ്‌ ലീ യുടെ ദുരൂഹമരണം, കാരണം കാമുകിയും കൂട്ടുകാരനും ?

മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ വിദഗ്ദ്ധനാണ്‌ ബ്രൂസ്‌ ലീ . ചലച്ചിത്ര നടൻ,…

തന്റെ ഹിന്ദി നായികയ്ക്ക് മലയാളം പഠിപ്പിക്കുന്ന ദുൽഖർ

ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. വളരെ വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി. മുംബൈ പോലീസ് എന്ന…

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

സുഷോബ് കെവി രചനയും സംവിധാനവും നിർവഹിച്ച ഒരു സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിം ആണ് ഛായാമുഖി.…

തന്റെ ചിത്രങ്ങളിലെ ബോഡി ഷെയ്‌മിങ്ങിനെതിരെ ആഷ് രേവ്

സോഷ്യൽ മീഡിയ സെലിബ്രിറ്റിയായാണ് ആഷ് രേവ് അറിയപ്പെടുന്നത്. താരം മോഡലായി തിളങ്ങി നിൽക്കുകയും ചെയ്യുന്നു. മോഡലിംഗിലൂടെ…