പഞ്ചഗുസ്തിക്കിടെ കയ്യൊടിയുന്ന വീഡിയോ പുറത്ത്; സംഭവം മുംബൈയില്‍ !

844

ലോലമനസ്സുള്ളവര്‍ ഈ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലത്. കാരണം അത് നിങ്ങളുടെ മനസ്സിനെ അസ്വസ്തമാക്കുമെന്നത് തീര്‍ച്ചയാണ്. മുംബൈയില്‍ രണ്ടു പേര്‍ ചേര്‍ന്ന് കൊണ്ട് പഞ്ചഗുസ്തി നടത്തുന്നതിനിടെയാണ് ഒരു സിഖ് യുവാവിന്റെ കൈ ഒടിയുന്ന കാഴ്ച വീഡിയോയില്‍ പതിഞ്ഞത്. ഒടിഞ്ഞ പാടെ ഇയാള്‍ അലറിക്കരയുന്നതും വീഡിയോയില്‍ ഉണ്ട്.

ഡെയിലി ഭാസ്കര്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത് പ്രകാരം ഇയാളെ ഉടനെ മുംബൈയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവിടെ വെച്ച് ഒടിഞ്ഞ കൈയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയതായും പറയുന്നു.