ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചശേഷം പാചകം ചെയ്താൽ തീ പിടിക്കുമോ ?

അറിവ് തേടുന്ന പാവം പ്രവാസി

ഹാൻഡ് സാനിട്ടൈസറിൽ ആൾക്കഹോൾ ചേർന്നിട്ടുണ്ടെന്ന് എല്ലാവർക്കുമറിയാം.അത് പാക്കറ്റിൽ എഴുതിയിട്ടുമുണ്ടാവും. പക്ഷെ സാധാരണ നിഷ്കർഷിക്കുന്ന പോലെ ഹാൻഡ്‌ സാനിറ്റൈസർ ഉപയോഗിച്ചാൽ തീയിൽ കാണിച്ചാലും അത് കൈയിലിരുന്ന് കത്തില്ലാ.കാരണം, ആൾക്കഹോൾ അടിസ്ഥാനമാ ക്കിയുള്ള ഹാൻഡ് സാനിറ്റൈസറുകളിലെ ഈ ആൾക്കഹോൾ കൈകളിൽ പുരട്ടിക്കഴിഞ്ഞ്, ഏതാനും സെക്കൻഡുകൾക്കുള്ളിൽ പൂർണ്ണമായും ബാഷ്പീകരിക്കപ്പെടും. എന്തെങ്കിലും കൈയിൽ അവശേഷിക്കു ന്നുണ്ടെന്ന് തോന്നുന്നെങ്കിൽ, അത് ഹാൻഡ് സാനിറ്റൈസറിലെ അഡിറ്റീവുകളായിരിക്കും ഉദാ: സാധാരണയായി ആൾക്കഹോളിന്റെ ഈ ബാഷ്പീകരണം വൈകിപ്പിക്കാൻ ചേർക്കുന്ന ഗ്ലിസറിൻ പോലുള്ള ചിലതരം മോയ്‌സ്ചുറൈ സറുകൾ.

എന്നാൽ കൈയിൽ ആവശ്യത്തിലധികം സാനിട്ടൈസർ ഒഴിച്ചാൽ അത് ബാഷ്പീകരി ക്കപ്പെടാൻ കൂടുതൽ സമയമെടുക്കും. അതുകൊണ്ട് ആവശ്യമുള്ള അളവിലാണോ എടുത്തതെന്നറിയാൻ കൈ 20-30 സെക്കൻഡുകൾക്കുള്ളിൽ പൂർണമായും ഉണങ്ങിയോ എന്ന് നോക്കിയാ മതിയെന്ന് നമ്മൾ പറയാറുണ്ട്. അപ്പോഴേക്കും ഉണങ്ങി യില്ലെങ്കിൽ അളവ് കൂടുതലാണെ ന്നർത്ഥം. ആദ്യ പ്രാവശ്യം അളവ് കൂടുതലാണെങ്കിൽ, അടുത്ത പ്രാവശ്യം എടുക്കുമ്പോൾ അതിന നുസരിച്ച് അളവ് കുറയ്ക്കുക.ഹാൻഡ് സാനിട്ടയ്‌സറുകളുടെ ജ്വലന സാധ്യതകളെ കുറിച്ച് വിശദമായ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടുണ്ട്.വിമാനത്തിൽ ഇവ കൊണ്ട് പോവുന്നത് സുരക്ഷിതമാണോ എന്നൊക്കെ പഠനം നടത്തിയിട്ടുണ്ട്(U.S. Department of Transportation Federal Aviation Administration).

പഠന ഫലത്തിൽ പറയുന്നത് : അത്തരമൊരു അപകട സാധ്യത യും ഇവ ഉയർത്തുന്നില്ല, ആയതിനാൽ നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം കൊണ്ട് പോവാം എന്നുമാണ് .ഹാൻഡ് സാനിറ്റയ്‌സർ എന്നല്ല ആൽക്കഹോൾ കണ്ടന്റ് ഉള്ള എന്ത് ദ്രാവകവും കൂടുതൽ അളവിൽ തീയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നാൽ തീപിടിക്കാം എന്നത് ലളിത സത്യമാണ്.എന്നാൽ സാധാരണ രീതിയിൽ ഹാൻഡ് സാനിറ്റയ്‌സർ കൊണ്ട് കൈ വൃത്തിയാക്കിയതിനു ശേഷം പാചകം ചെയ്യാൻ പോവുന്നതിൽ അപകടം ഉണ്ടെന്നത് വ്യാജ പ്രചാരണം ആണ്. അല്ലെങ്കിൽ ഹാൻഡ് സാനിറ്റയ്‌സർ അടുപ്പത്തു വെച്ചുള്ള പാചകം ചെയ്യേണ്ടി വരും.

You May Also Like

കിളികളെ വെടിവച്ചു കൊല്ലുന്നതിൽ ഹോബി കണ്ടെത്തിയിരുന്ന സലിം അലി ലോകപ്രസിദ്ധമായ പക്ഷിനിരീക്ഷകനായതെങ്ങനെ ?

പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ…

രാവും പകലും ഒരുപോലെ അനുഭവപ്പെടുന്ന തേങ്ങാഗ്രഹം !

രാവും പകലും ഒരുപോലെ അനുഭവപ്പെടുന്ന തേങ്ങാഗ്രഹം ! കോക്കനട്സ്–2ബി(Coconuts 2b)… തേങ്ങയുടെ പുതിയ വകഭേദമല്ല, സൗരയൂഥത്തിനു…

സ്മാർട്ട് ഫോണുകളെ ‘സ്മാർട്ട്’ ആക്കുന്നതിൽ കെമിസ്ട്രിക്കും കൂടി വലിയ ഒരു പങ്കുണ്ട് എന്നറിയാമോ ?

പീരിയോഡിക് ടേബിളും സ്മാർട്ട് ഫോണും. സുരേഷ് സി പിള്ള (സോഷ്യൽ മീഡിയയിൽ എഴുതിയത് ) സ്മാർട്ട്…

വിലാസിനിയുടെ വിശേഷങ്ങൾ

ഇന്ത്യ, ശ്രീലങ്ക, തായ്ലൻഡ്, മ്യാൻമർ തുടങ്ങി തെക്കുകിഴക്കൻ ഏഷ്യയിലെ പല പ്രദേശങ്ങളിലും കാണപ്പെടുന്ന വളരെ ഭംഗിയുള്ള ഒരു ചിത്രശലഭമാണ് കോമൺ ഈസബെൽ