ഹാൻഡ് സാനിട്ടൈസർ നിങ്ങൾക്കിനി അനായാസം വീട്ടിലും ഉണ്ടാക്കാം(വീഡിയോ )

223
Prasad Paul തയ്യാറാക്കിയ വീഡിയോ
ഹാൻഡ് സാനിറ്റൈസർ വീട്ടിൽ എങ്ങിനെയുണ്ടാക്കാം?
എന്റെ കൊച്ചുമകൾ ഡോറിയുടെ സ്‌കൂളിൽ നിന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും ഹാൻഡ് സാനിറ്റൈസർ കൊണ്ടുവരണമെന്ന് പറഞ്ഞതിനാൽ ഞാൻ ഇന്ന് ബാംഗളൂർ വൈറ്റ്‌ഫീൽഡിലെ ഏതാണ്ട് അഞ്ചു മെഡിക്കൽ സ്റ്റോറുകളിൽ പോയി നോക്കി, ഒരിടത്തും കിട്ടാനില്ല, ഒരിടത്തുണ്ട്, പക്ഷേ അതിനു 200ml ന് 600 രൂപയാണ് MRP, അതും മനുഷ്യർ ക്യൂ നിന്ന് വാങ്ങിക്കൊണ്ടുപോകുകയാണ്.
അപ്പോഴാണ് എനിക്ക് തോന്നിയത്, എന്തുകൊണ്ട് അത് വീട്ടിലുണ്ടാക്കിക്കൂടാ? നിസ്സാര വിലയ്ക്ക് അതുണ്ടാക്കുന്ന വിധം ഞാൻ വിഡിയോയിൽ കൊടുത്തിട്ടുണ്ട്. കാണുക. ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കാനുള്ളത് സർജിക്കൽ സ്പിരിറ്റ് വാങ്ങുമ്പോൾ അതിലുള്ള ആൽക്കഹോൾ ഐസോ പ്രൊപ്പൈൽ (iso propyl alcohol) ആയിരിക്കണമെന്നതാണ്. ചിലവയിൽ മെതിലേറ്റഡ് സ്പിരിറ്റ് ആയിരിക്കും അതുപയോഗിക്കരുത്.
നാം മുതിർന്നവർ പക്ഷെ ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ല നല്ല സോപ്പുപയോഗിച്ചു കൈകഴുകിതുടച്ചാൽ മതിയാകും. അൽപ്പം ആൽക്കലിനിറ്റി കൂടിയ വിലകുറഞ്ഞ സോപ്പുകളാണ് ഇതിനു നല്ലത്, കാരണം ആൽക്കലിനിറ്റി അണുക്കൾക്ക് അത്ര പഥ്യമായ സാധനമല്ല.