Hani Neelamuttam

ഹൃദയം കൊണ്ടല്ലാതെ ഈ സിനിമ നിങ്ങൾക്ക് ആസ്വദിക്കാനാവില്ല. ഒരു നുള്ള് കണ്ണീര് പൊടിയാതെ ഈ സിനിമ മുഴുവനായും നിങ്ങൾക്ക് കാണാൻ സാധിക്കില്ല… ഇന്ത്യൻ നിയമസംവിധാനത്തിന്റെ വൃത്തികെട്ട പോരായ്മകളെ പച്ചയ്ക്ക് ചീത്ത വിളിക്കാൻ ഏതൊരു പൗരനെയും പ്രാപ്തിയാക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. അനാവശ്യ സംഘട്ടനങ്ങളോ തേച്ചുപിടിപ്പിച്ച മായങ്ങളോ ചിരിപ്പിക്കാനായുള്ള കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ എന്റെയും നിന്റെയും വീട്ടിനകത്തേക്ക് ക്യാമറ തിരിച്ച് വച്ചതിന്റെ ദൃശ്യാവിഷ്കാരമാണ് സൗദി വെള്ളക്ക എന്ന് ഒറ്റ വാക്കിൽ പറയാം.

ഹൃദയം കൊണ്ട് കഥ പറഞ്ഞ സംവിധായകൻ തരുൺ മൂർത്തിയെ മലയാള സിനിമാ ലോകത്തിന് മാറ്റി നിർത്താനാവില്ല…. ക്ഷമിക്കണം… ഇന്ത്യൻ സിനിമയുടെ മറ്റൊരു ചരിത്രം രചിക്കാൻ കഴിവുള്ള വ്യക്തിയാണദ്ധേഹം.ഒരു പറ്റം പുതുമുഖ ആർട്ടിസ്റ്റുകളെയും കൂട്ടി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ ഇറങ്ങിച്ചെന്ന സംവിധായകന് മുന്നിൽ ജീവിച്ച് കാണിച്ച് കൊടുത്തവരാണവർ. അവർ കഥാപാത്രങ്ങളല്ല.. എന്റെ വീട്ടിലുള്ളവരെയും അയൽക്കാരെയും നാട്ടുകാരെയും, നിയമപാലകരെയും തന്നെയാണ് ഞാൻ സ്ക്രീനിൽ കണ്ടത്.അയൽക്കാർക്കിടയിലുള്ള ചെറിയ പിണക്കങ്ങളും പ്രശ്നങ്ങളും നിയമസംവിധാനത്തിന്റെ നിയന്ത്രണത്തിലേക്ക് കടന്ന് വരുമ്പോൾ ഒരു വ്യക്തിയല്ല, ഒരു കുടുംബമല്ല, ഒരു സമൂഹം തന്നെ അതിന്റെ ഇരയായിത്തീരുന്നു എന്നതാണ് യാഥാർത്ഥ്യം. കോടതി വരാന്തകൾ കയറിയിറങ്ങി ജീവിതം മുഴുവൻ ഒരു കേസിന് പിറകേ ഓടേണ്ടി വരുന്ന ഒരുപറ്റം നിരാലംബരായ വ്യക്തികളുടെ നിസ്സഹായത തിരിച്ചറിയാനും, ഒപ്പം നമ്മുടെ നിയമസംവിധാനം പൊളിച്ചെഴുത്തിന് സമയമായി എന്ന ബോധം വരാനും ഈയൊരു സിനിമ തന്നെ ധാരാളം.

കഥയിലേക്ക് ഇറങ്ങിച്ചെല്ലാതെ സിനിമയെ കുറിച്ച് പറയുക വലിയ പ്രയാസമാണ്. കഥയിലെ ചില ഭാഗങ്ങൾ പറഞ്ഞാൽ നിങ്ങളുടെ ആസ്വാദനത്തെ അത് വല്ലാതെ ബാധിക്കും. അത് കൊണ്ട് കഥയെ കുറിച്ച് യാതൊന്നും ഞാൻ പറയുന്നില്ല. വീട്ടിലെ അമ്മമാരെ നിങ്ങൾ ഈ സിനിമ തീർച്ചയായും കാണിക്കണം. മകൾ/മരുമകൾ റോളിൽ ജീവിക്കുന്നവരെയും നിങ്ങളിത് കാണിക്കണം. അന്നന്നത്തെ വരുമാനത്തിന് വേണ്ടി രാപ്പകലില്ലാതെ അദ്ധ്വാനിക്കുന്ന കുടുംബനാഥന്മാരെയും നിങ്ങളിത് കാണിക്കണം. നിസ്സഹായ അവസ്ഥയിൽ ജീവിക്കുന്ന സ്നേഹനിധികളായ എത്രയോ പേർ മാനസിക പിരിമുറുക്കവും കുറ്റബോധവും കൊണ്ട് ജീവിതം തീർക്കാൻ ആഗ്രഹിക്കുന്നുണ്ടാവും?, ഒറ്റപ്പെട്ടുപോയ മനസ്സിന് ധൈര്യം പകരാനും കൂടെ നിൽക്കാനും ഒരാളുണ്ടാവുക എന്നത് എത്രയോ പുണ്യം ചെയ്ത കാര്യമാണ്. ലാഭേച്ഛയില്ലാതെ നിങ്ങൾക്കങ്ങനൊരു കൂട്ടുണ്ടെങ്കിൽ നിങ്ങൾ സുകൃതം ചെയ്തവരാണ്. വാർദ്ധക്യത്തിന്റെ മൂർദ്ധന്യത്തിലും നിങ്ങൾ ഒറ്റപ്പെടില്ല… കൈ നീട്ടേണ്ടി വരില്ല… ഒരു പക്ഷെ ആ ഉമ്മയ്ക്ക് വേണ്ടി മനസ്സിൽ ഒരായിരം വട്ടം പ്രാർത്ഥിച്ച് പോയിട്ടുണ്ടാവും ഞാൻ…. അതുപോലുള്ള എത്രയോ അമ്മമാർ…

നിസ്സഹായതയും ഒപ്പം നിയമസംവിധാനത്തിന്റെ വെല്ലുവിളിയും കൂടി ചേരുമ്പോൾ ചിലപ്പോൾ നിങ്ങൾക്കത് സഹിക്കാൻ സാധിച്ചെന്ന് വരില്ല..ഞാനെന്താണ് പറയുന്നതെന്ന് ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല. സിനിമ കണ്ടതിന് ശേഷവും നിങ്ങളിത് വായിക്കണം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയ്ക്ക് ശേഷം ഹൃദയം കൊണ്ട് ആസ്വദിക്കാൻ കഴിഞ്ഞൊരു സിനിമയാണ് സൗദി വെള്ളക്ക. കണ്ണും ഹൃദയവും നിറയും. നഷ്ടപ്പെടുത്തരുത്… കാണാനുള്ള ആഗ്രഹം ഉള്ളവർ ഒരു നിമിഷം പോലും മാറ്റി വെക്കരുത്. ഒറ്റയിരിപ്പിൽ തന്നെ കണ്ടു തീർക്കണം. കാരണം നമ്മൾ തിയേറ്ററിലേക്കല്ല കയറിച്ചെല്ലുന്നത്… നമ്മുടെ വീട്ടിലേക്ക് തന്നെയാണ്…. നമ്മുടെ പ്രശ്നങ്ങളിലേക്കാണ്….

പ്രിയ വായനക്കാരോട് ഒരപേക്ഷയുണ്ട്…നാളെ നിങ്ങളുടെ മുന്നിലേക്ക് നെയ്യപ്പമോ, ചൂലോ, പച്ചക്കറിയോ എന്തെങ്കിലും സാധനം കൊണ്ട് വയോധികർ കടന്ന് വന്നാൽ അവരെ നിങ്ങൾ വെറും കയ്യോടെ പറഞ്ഞയക്കരുത്. ആവശ്യമില്ലെങ്കിൽ കൂടി ഏറ്റവും വില കുറഞ്ഞ സാധനമെങ്കിലും നിങ്ങൾ വാങ്ങണം. പണം കയ്യിലില്ലാത്തവരാണെങ്കിൽ ഒരു ഗ്ലാസ്സ് വെള്ളമെങ്കിലും നിങ്ങളവർക്ക് നൽകണം. ഗതികേട് കൊണ്ടാണ് ആ പ്രായത്തിലും അവർ നിങ്ങൾക്ക് മുന്നിൽ അദ്ധ്വാനത്തിന്റെ മഹത്വം കാണിച്ച് എത്തുന്നത്.

Leave a Reply
You May Also Like

ലണ്ടനിൽ നഴ്സായ ലൗലി തൻ്റെ കുഞ്ഞിനേയും ഭർത്താവിനേയും ഇവിടേക്കു കൊണ്ടുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും, ബിഗ്‌ബെൻ ട്രെയ്‌ലർ പുറത്തുവിട്ടു

യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ ടോട്ടൽ മൂഡ് എന്താണെന്ന് ഇപ്പോൾ പുറത്തുവിട്ട ഈ ട്രയിലറിലൂടെ വ്യക്തമാക്കപ്പെടുന്നു

നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം’ !

നാച്ചുറൽ സ്റ്റാർ നാനിയും വിവേക് ​​ആത്രേയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘സരിപോദാ ശനിവാരം’ ! നാച്ചുറൽ…

ഗ്ലാമർ പ്രദർശനം, ചിരി, നൃത്തം -വിക്കി കൗശലിന്റെ ‘ഗോവിന്ദ നാം മേരാ’ ട്രെയ്‌ലർ

ശശാങ്ക് ഖെയ്‌താൻ രചനയും സംവിധാനവും നിർവഹിച്ച് യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ‘ഗോവിന്ദ നാം…

മുറിയിലേക്ക് ഒറ്റയ്ക്ക് വരണം എന്നു ഡയറക്ടർ പറഞ്ഞു, പൈസ പോലും തരാതെയാണ് പറഞ്ഞു വിട്ടത് , ബിഗ് ബോസ് സൂര്യ മേനോന്‍ തന്റെ മോശം അനുഭവം പങ്കുവയ്ക്കുന്നു

അഭിനേത്രിയും കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെയുമാണ് സൂര്യ മേനോന്‍. കൂടാതെ ബിഗ് ബോസ് മലയാളം മൂന്നാം…