തെന്നിന്ത്യയിലെ പ്രശസ്തനടിമാരിൽ ഒരാളാണ് ഹൻസിക മോട്വാനി. താരത്തിന്റെ വിവാഹം ഈ മാസം നാലിന് ആണ് നടന്നത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച, ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിൽ വച്ചായിരുന്നു വിവാഹം. വ്യവസായി സൊഹെയ്ൽ കതുരിയും ഹൻസികയും സിന്ധി ആചാരപ്രകാരമാണ് വിവാഹം കഴിച്ചത് . കഴിഞ്ഞ മാസം ഈഫൽ ടവറിന് മുന്നിൽ വച്ചായിരുന്നു ഹൻസികയുടെ ബിസിനസ് പാർട്ണർ കൂടിയായ സൊഹെയ്ൽ ഹൻസികയെ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിച്ചു. ഹൻസികയും സൊഹേലും കഴിഞ്ഞ രണ്ട് വർഷമായി ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.
ഹൃതിക് റോഷൻ നായകനായ കോയി മിൽ ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നിരുന്നാലും, ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. 2008 ൽ കന്നഡയിൽ നായികയായി അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് നടി.ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവട് മാറിയ നിരവധി നായികമാരിൽ ഒരാളായിരുന്നു ഹൻസികയും. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരത്തിന് ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു.
ഇപ്പോൾ തെന്നിന്ത്യന് സിനിമാലോകത്ത് നടിയുടെ വിവാഹ വിശേഷങ്ങള് നിറയുകയാണ്. താരത്തിന്റെ വിവാഹ വാർത്തകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്ന സമയവുമാണ്. അപ്പോഴാണ് ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ പങ്കെടുത്ത ഹൻസികയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഭർത്താവിന്റെ ആദ്യ വിവാഹത്തിൽ അതിഥിയായി പങ്കെടുക്കുവാനുള്ള ഭാഗ്യം ഹൻസികയ്ക്ക് ലഭിച്ചിരുന്നു. കൂട്ടുകാരിയുടെ മുൻ ഭർത്താവ് ആയിരുന്നതിനാൽ തന്നെ കൂട്ടുകാരിയുടെ വിവാഹത്തിന് ഹൻസിക എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരുന്നത്. ജയ്പൂരിൽ നടന്ന രാജകീയ വിവാഹം ആയിരുന്നു ഹൻസികയുടെയും ഭർത്താവ് സൊഹയ്ലിന്റെയും
ഈ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഈ ചിത്രങ്ങൾ പുറത്തു വന്ന പിന്നാലെയാണ് ഹൻസികയെ തേടി വലിയതോതിൽ വിമർശനങ്ങൾ എത്തിയിരുന്നത്. അടുത്ത കൂട്ടുകാരിയുടെ ഭർത്താവിനെ താരം വിവാഹം ചെയ്തു എന്നതായിരുന്നു ഏറ്റവും വലിയ ആരോപണമായി ഉയർന്നു വന്നത്. വരൻ ഹൻസികയുടെ ബിസിനസ് പാർട്ണർ കൂടിയാണ്. വർഷങ്ങളുടെ പരിചയമാണ് ഇരുവരും തമ്മിലുള്ളത്. റിങ്കി എന്നാണ് ഇയാളുടെ മുൻ ഭാര്യയുടെ പേര്. ഇവരുടെ വിവാഹവും ആർഭാടമായി തന്നെയാണ് നടന്നത്. എന്നാൽ ഇരുവരും വളരെ പെട്ടെന്ന് തന്നെ വേർപിരിയുകയായിരുന്നു ചെയ്തത്. ഈ വിവാഹത്തിൽ ഹൻസിക പങ്കെടുത്ത ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മുംബൈയിൽ നിന്നും ഉള്ള ഒരു ബിസിനസുകാരനാണ് സോഹയ്യിൽ.
ഹൻസികയുടെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ പാർട്ണർ ആണ് ഇദ്ദേഹം. 1985 മുതൽ വിദേശത്തേക്ക് വസ്ത്രം കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ ഉടമയാണ് ഇദ്ദേഹമെന്നും മനസ്സിലാകുന്നുണ്ട്. ഇയാളുടെ ആദ്യ വിവാഹത്തിന് അതീവ സന്തോഷവതിയായി ഹാൻസിക പങ്കെടുത്തത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഈഫൽ ടവറിന് മുൻപിൽ വച്ചാണ് ഇദ്ദേഹം നടിയെ പ്രൊപ്പോസ് ചെയ്തത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. അടുത്ത സുഹൃത്തിന്റെ ഭർത്താവിനെ തന്നെ ജീവിതത്തിൽ തട്ടിയെടുത്തോ എന്നാണ് ചിലർ താരത്തോട് ചോദിക്കുന്നത്.