തെന്നിന്ത്യയിലെ പ്രശസ്തനടിമാരിൽ ഒരാളാണ് ഹൻസിക മോട്വാനി. താരത്തിന്റെ വിവാഹം ഇന്നലെ നടന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച, ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിൽ വച്ചായിരുന്നു വിവാഹം. വ്യവസായി സൊഹെയ്ൽ കതുരിയും ഹൻസികയും സിന്ധി ആചാരപ്രകാരമാണ് വിവാഹം കഴിച്ചത് . കഴിഞ്ഞ മാസം ഈഫൽ ടവറിന് മുന്നിൽ വച്ചായിരുന്നു ഹൻസികയുടെ ബിസിനസ് പാർട്ണർ കൂടിയായ സൊഹെയ്ൽ ഹൻസികയെ പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിച്ചു. ഹൻസികയും സൊഹേലും കഴിഞ്ഞ രണ്ട് വർഷമായി ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തി വരികയായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.
മാതാ കി ചൗകി ചടങ്ങോടെയാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്.ഇന്നലെ മെഹന്ദി ചടങ്ങ് നടന്നു. ഒപ്പം സൂഫി നൈറ്റും സംഘടിപ്പിച്ചു. പേർഷ്യൻ സ്റ്റൈലിലാണ് ഹൻസിക ഇന്നലെ ചടങ്ങിൽ തിളങ്ങിയത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി മാത്രമാണ് സംഗീത ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. നീണ്ട കാല സൗഹൃദത്തിന് ശേഷമാണ് ഇരുവരും പ്രണയത്തിലായത്. സ്വപ്ന തുല്ല്യമായ എൻട്രിയിലൂടെയാണ് ഇരുവരും സൂഫി നൈറ്റ് ആഘോഷിക്കാനെത്തിയത്.
മിന്നി തിളങ്ങുന്ന ശരാര വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു ഹൻസിക മോട്വാനി. രാജകുമാരിയെപോലെ വജ്രാഭരണങ്ങളിൽ തിളങ്ങിയാണ് താരം വിവാഹ വേദിയിലെത്തിയത്. സൂഫി സ്റ്റൈലിലുള്ള താരത്തിന്റെ ഗ്രാന്റ് എൻട്രിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്. 2001ല്‍ പുറത്തുവന്ന ടി.വി ഷോ ‘ദേസ് മെയിന്‍ നിക്ല ഹോഗ ചന്ദി’ലൂടെയാണ് ഹന്‍സിക പ്രേക്ഷരുടെയിടയിലെത്തുന്നത്. കുട്ടികള്‍ക്കായി തയ്യാറാക്കി പുറത്തുവന്ന ടി.വി ഷോ ‘ഷക്കലക്ക ഭും ഭും’ ആണ് ഹന്‍സികയെ പ്രശസ്തയാക്കിയ പരിപാടി.
ഹൃതിക് റോഷൻ നായകനായ കോയി മിൽ ഗയ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ഹൻസിക സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദേശമുദുരു എന്ന തെലുങ്ക് ചിത്രത്തിൽ നായികയായി അഭിനയിച്ചു. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. എന്നിരുന്നാലും, ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലൂടെയാണ് ഹൻസിക പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്. 2008 ൽ കന്നഡയിൽ നായികയായി അഭിനയിച്ചു. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമാണ് നടി.
ഇപ്പോൾ തെന്നിന്ത്യന്‍ സിനിമാലോകത്ത് നടിയുടെ വിവാഹ വിശേഷങ്ങള്‍ നിറയുകയാണ്. താരത്തിന്റെ വിവാഹ വാർത്തകളെല്ലാം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ നിന്നും തെന്നിന്ത്യൻ സിനിമകളിലേക്ക് ചുവട് മാറിയ നിരവധി നായികമാരിൽ ഒരാളായിരുന്നു ഹൻസികയും. എന്നാൽ വളരെ പെട്ടെന്ന് തന്നെ താരത്തിന് ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചു.