ഇന്നാണ് നടി ഹൻസിക മോത്വാനിയുടെ വിവാഹം. സിന്ധി ആചാര പ്രകാരം ജയ്പൂരിലെ മുൻഡോത്ത ഫോർട്ടിലാണ് വിവാഹം , ഒരു വ്യവസായി ആയ സൊഹൈൽ കതുരിയ ആണ് വരൻ. ഈഫൽ ടവറിന് മുന്നിൽ വച്ചാണ് സൊഹെയ്ൽ ഹൻസികയെ കഴിഞ്ഞമാസം പ്രപ്പോസ് ചെയ്തത്. തുടർന്ന് ഇരുവരുടേയും വിവാഹം നിശ്ചയിക്കുകയായിരുന്നു. മാതാ കി ചൗകി ചടങ്ങോടെയാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾ ആരംഭിച്ചത്. ഇന്നലെ മെഹന്ദി ചടങ്ങ് നടന്നിരുന്നു. ഒപ്പം സൂഫി നൈറ്റും സംഘടിപ്പിച്ചിരുന്നു. പേർഷ്യൻ സ്റ്റൈലിലാണ് ഹൻസിക ഇന്നലെ ചടങ്ങിലെത്തിയിരുന്നത്. ആരാധകർ വിവാഹ വിശേഷങ്ങൾക്കും ചിത്രങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ഹന്‍സികയുടെ ബിസിനസ് പങ്കാളി കൂടിയാണ് സുഹൈല്‍ കതൂരിയ. രണ്ടു വര്‍ഷമായി ഹന്‍സികയും സുഹൈലും ഒരു ഇവന്റ് മാനേജ്മെന്റ് കംപനി നടത്തി വരികയാണ്.
**