പ്രശസ്ത തെന്നിന്ത്യൻ നടി ഹൻസിക മോത്വാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് വിവാഹത്തിനു മുന്നോടിയായി നടന്ന മാതാ കി ചൗകി ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് . ചുവപ്പു നിറമുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്. ചുവപ്പു സാരിയിൽ ഹൻസിക തിളങ്ങിയപ്പോൾ, ഷെർവാണിയായിരുന്നു ഭാവി വരൻ സുഹൈൽ ഖതൂരിയുടെ വേഷം. സുഹൈൽ ഖതൂരിക്കൊപ്പമാണ് മുംബൈയിൽ നടന്ന ചടങ്ങുകൾക്കായി ഹൻസിക എത്തിച്ചേർന്നത്.
ഹൻസികയുടെ സഹോദരൻ പ്രശാന്ത് മോത്വാനിയേയും ചിത്രങ്ങളിൽ കാണാം .ജയ്പൂരിൽ വച്ചാണ് ഡിസംബർ 4ന് ഹൻസികയുടെയും സുഹൈലിന്റെയും വിവാഹം.ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് വിവാഹാഘോഷം .ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരമാണ്. തികച്ചും രാജകീയമായാവും വിവാഹം നടക്കുക. ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3 നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയും നടക്കും. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും സംഘടിപ്പിക്കും. പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ചാണ് മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ നടിയോട് പ്രണയാഭ്യർത്ഥന നടത്തിയത്.