പ്രശാന്ത് വർമ്മ-തേജ സജ്ജ സൂപ്പർഹീറോ ചിത്രം ‘ഹനു-മാൻ’ ! ട്രെയിലർ ഡിസംബർ 19ന്

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ന്റെ ട്രെയിലർ ഡിസംബർ 19ന് റിലീസ് ചെയ്യും. ട്രെയിലർ പോസ്റ്ററിൽ കണ്ണുകൾ അടച്ച് ദൈവത്തോട് പ്രാർത്ഥിക്കുന്ന നായകനേയും അവന്റെ പിന്നിൽ നിൽക്കുന്ന ഒരു വമ്പൻ ഹനുമാൻ വിഗ്രഹത്തേയും കാണാം. അഞ്ജനാദ്രിയുടെ ഫാന്റസി ലോകത്തേക്ക് ഈ ട്രെയിലർ കടന്നുകയറാൻ രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗമായ ‘ഹനു-മാൻ’ സൂപ്പർഹീറോ ഹനുമാൻനെ കേന്ദ്രീകരിച്ചാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു. ചിത്രത്തിലെ നേരത്തെ പുറത്തുവിട്ട മൂന്ന് ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അമൃത അയ്യർ നായികയായി എത്തുന്ന ചിത്രത്തിൽ വിനയ് റായിയാണ് പ്രതിനായകൻ. വരലക്ഷ്മി ശരത്കുമാർ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്. തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി 2024 ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും. അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്. തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, ചിത്രസംയോജനം: സായിബാബു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

You May Also Like

മധുവിൽ നിന്നും ജയനിലേക്കു തെന്നിമാറിയ വേഷം, മദിരാശി ആനന്ദ് തിയേറ്ററിൽ ശരപഞ്ജരം നൂറ് ദിവസം

Roy VT ശരപഞ്ജരം  മലയാള ചലച്ചിത്ര ചരിത്രത്തിൽ നവതരംഗങ്ങൾ സൃഷ്ടിച്ച ഈ ചിത്രം പതിറ്റാണ്ടുകൾക്കിപ്പുറവും, തലമുറകൾ…

നടൻ കണ്ണൻ സാഗറിന് വൈറൽ പനി മൊത്തത്തിൽ പണി കൊടുത്തിരിക്കുകയാണ്

നടൻ കണ്ണൻ സാഗറിന് വൈറൽ പനി മൊത്തത്തിൽ പണി കൊടുത്തിരിക്കുകയാണ്. ഇപ്പോൾ കണ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.…

അത് പുലിയല്ല പ്ലാസ്റ്റിക് ബോൾ ആയിരുന്നു, ആർ ആർ ആർ വിഎഫ്എക്‌സ് വിഡിയോ റിലീസ് ചെയ്തു

രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു. രണ്ടു…

അൽഫോൺസ് പുത്രൻറെ ഭാര്യയ്ക്കൊപ്പം മീനാക്ഷി ദിലീപിന്റെ തകർപ്പൻ ഡാൻസ്

ദിലീപിന്റെയും മഞ്ജു വാര്യരുടെയും ഏക മകളാണ് മീനാക്ഷി. ദിലീപിന്റെയും മഞ്ജുവിന്റേയും വിവാഹവും തുടർന്നുള്ള ജീവിതവും അതിനുശേഷം…