പ്രശാന്ത് വർമ്മയുടെ പാൻ ഇന്ത്യൻ ചിത്രം ഹനുമാൻ..2024 ജനുവരി 12ന് സംക്രാന്തി ദിനത്തിൽ തീയേറ്ററുകളിൽ

പി ആർ ഓ ശബരി

സംവിധായകൻ പ്രശാന്ത് വർമ്മ ഒരുക്കുന്ന പുതിയ ചിത്രമായ ഹനുമാൻ 2024 ജനുവരി 12ന് സംക്രാന്തി ദിനം മുതൽ തീയേറ്ററുകളിൽ എത്തും. സയൻസ്-ഫിക്ഷൻ, ഡിറ്റക്ടീവ്, സോംബി അപ്പോക്കലിപ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ചിത്രങ്ങൾ ഒരുക്കി പ്രശാന്ത് വർമ്മ നേരത്തെ തന്നെ ചർച്ചകളിൽ നിറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇതുവരെയുള്ള സിനിമകളിൽ നിന്നും വ്യത്യസ്‍തമായ ഒന്നാണിത്. ഇന്ത്യൻ പുരാണങ്ങളിൽ നിന്നുള്ള ശക്തമായ കഥാപാത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ടു സൂപ്പർഹീറോകളെക്കുറിച്ച് ഒരു സിനിമാറ്റിക് വേൾഡ് നിർമ്മിക്കാനുള്ള ശ്രമമാണ് പ്രശാന്ത് വർമ്മ ഈ ചിത്രത്തിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്.

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രത്തിലെ നായകൻ എത്തുന്നത്. ഹനുമാന്റെ ശക്തികൾ ഉൾക്കൊള്ളുന്ന പുരാണത്തിന്റെ ഒരു നേർക്കാഴ്ചയായിരിക്കും ചിത്രം സമ്മാനിക്കുന്നത്.
“എന്റെ മുൻ സിനിമകൾ കണ്ടാലും നിങ്ങൾക് ചില പുരാണ പരാമർശങ്ങൾ കാണാം. പുരാണകഥാപാത്രമായ ഹനുമാനെക്കുറിച്ച് ഞങ്ങൾ ആദ്യമായി ഒരു മുഴുനീള സിനിമ ചെയ്യുന്നു.. ഒരുപാട് കഥാപാത്രങ്ങളുള്ള ഒരു പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് ഞങ്ങൾ സൃഷ്ടിക്കുകയാണ്. ആദിര എന്നൊരു ചിത്രം ഞങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃതമായ ഒരു സൂപ്പർഹീറോ സിനിമയും ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്..

ഈ സിനിമകളെല്ലാം നമ്മുടെ പുരാണകഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായിരിക്കും, എന്നാൽ അവ ആധുനിക കാലത്ത്, അതെ രീതികൾ വച്ച് തന്നെ ചിത്രീകരിക്കപ്പെടും. അത്തരം ചിത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാട് പ്രതീക്ഷകളുണ്ടാകും.. “ഒരു തെലുങ്ക് സിനിമ മാത്രമല്ല, ഒരു അന്താരാഷ്ട്ര ചിത്രമാണ് ഹനുമാൻ” എന്ന് സംവിധായകൻ വിശേഷിപ്പിച്ചു. ഒരു പാൻ-ഇന്ത്യ മാത്രമല്ല, ഒരു പാൻ-വേൾഡ് സിനിമയാണ്. തേജ സജ്ജയാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. തേജയുടെ “അണ്ടർഡോഗ് എന്ന നിലയിലുള്ള മനോഹാരിത” ആണ് തന്നെ നായകനാക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രശാന്ത് വർമ്മ പറഞ്ഞിരുന്നു. അമൃത അയ്യർ, വരലക്ഷ്മി ശരത് കുമാർ, വിനയ് റായ്, രാജ് ദീപക് ഷെട്ടി, വെണ്ണല കിഷോർ, ഗെറ്റപ്പ് ശ്രീനു സത്യ എന്നിവരും ചിത്രത്തിലുണ്ട്.പ്രൈം ഷോ എന്റർടൈൻമെന്റിൻറെ ബാനറിൽ കെ നിരഞ്ജൻ റെഡ്‌ഡി നിർമിക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം ദശരഥി ശിവേന്ദ്ര ആണ്..

Leave a Reply
You May Also Like

‘നന്പകൽ നേരത്ത് മയക്കം’ ഒഫീഷ്യൽ ടീസർ സൂപ്പർ

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയുന്ന ‘നന്പകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ…

വീക്കെൻ്റ്  ബ്ലോക്ക്ബസ്റ്റർസിന്റെ പുതിയ ചിത്രം, അജിത് മാമ്പള്ളി സംവിധായകൻ, ആന്റണി വർഗീസ് നായകൻ

വീക്കെൻ്റ്  ബ്ലോക്ക്ബസ്റ്റർസിന്റെ പുതിയ ചിത്രം, അജിത് മാമ്പള്ളി സംവിധായകൻ, ആന്റണി വർഗീസ് നായകൻ ആർ.ഡി.എക്സിൻ്റെ തകർപ്പൻ…

എന്താണ് അമ്പെയ്ത്ത് താരം എറിക്കയ്ക്ക് സംഭവിച്ച ഓബ്ജക്റ്റ് സെക്ഷ്വാലിറ്റി

ഈഫൽ ടവറിന്റെ കല്യാണം⭐ അറിവ് തേടുന്ന പാവം പ്രവാസി ഏതാണ്ട് 320 മീറ്ററോളം ഉയരമുള്ള ഈഫൽ…

എയ്ഞ്ചൽ ലുക്കിൽ ദീപ്തി സതി

മോഡലിംഗിൽ നിന്നും അഭിനയത്തിലേക്ക് വന്ന ദീപ്തി സതി 2012ൽ മിസ്സ് കേരള കിരീടം നേടി. 2014…