തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ആണ് ‘ഹനു-മാൻ’ സയൻസും ആത്മീയതയും ഇടകലർത്തിയുള്ള സമർത്ഥമായ കഥപറച്ചിൽ സംവിധായകന്റെ കഴിവ് വെളിപ്പെടുത്തുന്നു. പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്നുള്ള ആദ്യ ചിത്രമാണിത്. ശ്രീമതി ചൈതന്യ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയാണ് നിർമ്മിക്കുന്നത്. അഖണ്ഡഭാരതത്തിന്റെ ഇതിഹാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ഈ ചിത്രം ഒരു ഫാന്റസി ലോകത്തേക്കാണ് നമ്മെ കൊണ്ടുപോകുന്നത്.

അഞ്ജനാദ്രിയുടെ യഥാർത്ഥ സൗന്ദര്യം ഹനുമാൻ കുന്നിലാണ്. അവിടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന ഒരു വലിയ ഹനുമാൻ പ്രതിമയുണ്ട്. “യഥോ ധർമ്മ തതോ ഹനുമാ… യഥോ ഹനുമാ തതോ ജയ…”, അതായത് എവിടെ ഹനുമാൻ ഉണ്ടോ അവിടെ വിജയമുണ്ട്.മഹാശക്തികൾ നേടുകയും ലോകത്തെ രക്ഷിക്കാനുള്ള ചുമതല ഏറ്റെടുക്കുകയും ചെയ്യുന്ന ഒരു അധഃസ്ഥിതന്റെ വേഷമാണ് തേജ സജ്ജ അണിഞ്ഞിരിക്കുന്നത്. ശരീരഭാഷയിലൂടെ തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അദ്ദേഹം അവതരിപ്പിക്കുന്നു. തേജയുടെ സഹോദരിയായി വരലക്ഷ്മി ശരത്കുമാർ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ വിനയ് റായ് പ്രതിനായകന്റെ വേഷത്തിൽ എത്തുന്നു.

Faisal K Abu വിന്റെ ആസ്വാദനക്കുറിപ്പ്

ഭക്തി, വിശ്വാസം, സങ്കല്പം… ഇവ മൂന്നും കൊണ്ട് കെട്ടിപ്പടുത്ത ശക്തമായ അടിത്തറയുടെ പിൻബലത്തിൽ കഥ പറയുന്ന ഒരു പക്കാ കമേഴ്സ്യൽ സിനിമ ആണ് ഹനു മാൻ. പതിവ് സൂപ്പർ ഹീറോ ടെമ്പ്ലേറ്റിൽ സെറ്റ് ചെയ്തിട്ടുള്ള സിനിമ ക്ലീഷേയും ലോജിക്കും നിങ്ങൾക്ക് ഒരു വിഷയം അല്ലെങ്കിൽ ആസ്വദിച്ചു കാണാവുന്ന ഒന്ന് തന്നെ ആണ്.

നാട്ടിലെ അത്യാവശ്യം തല്ലിപ്പൊളി ആണ് ഹനുമന്ത്.ഒരു പ്രത്യേക സാഹചര്യത്തിൽ അവനു ഒരു സൂപ്പർ പവർ കിട്ടുന്നു. അവൻ്റെ ശക്തിയുടെ സ്രോതസ്സിന് പിന്നിലെ രഹസ്യം തേടി മറ്റു ചിലർ കൂടി എത്തുന്നതോടെ ആ ശക്തി അവനും അവൻ്റെ നാട്ടുകാർക്കും ഒരു ഭീഷണി ആകുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങൾ ആണ് സിനിമ പറയുന്നത്.

കാര്യമായ സ്റ്റാർ പവർ ഒന്നും ഇല്ലാതെ, പറയുന്ന പ്രമേയത്തിൻ്റെ രസകരമായ അവതരണം കൊണ്ട് മികച്ചു നിൽകുന്ന സിനിമ ആണ് ഹനു മാൻ. സ്ക്രിപ്റ്റിംങും പ്രകടനങ്ങളും ശരാശരി മാത്രം ഉള്ള സിനിമയുടെ മേകിങ് പക്ഷെ കിടിലൻ ആണ്. സങ്കല്പങ്ങളെ കൂട്ട് പിടിച്ചു നല്ല രീതിയിൽ തന്നെ സൂപ്പർ ഹീറോ കൺസെപ്റ്റ് അവതരിപ്പിക്കുന്നതിൽ അത് വിജയിക്കുന്നുണ്ട്.

സൂപ്പർ ഹീറോ സിനിമകളിൽ കണ്ടിട്ടുള്ള പതിവ് കാഴ്ചകളും, സീനുകളും ഇതിലും ഉണ്ട് എങ്കിലും അത് ഹനുമാൻ സങ്കല്പത്തിൽ ചേർത്ത് പറയുന്ന ഭാഗങ്ങൾ നല്ല ഇംപാക്ട് ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് സിനിമയുടെ രണ്ടാം പകുതിയിൽ നിങ്ങൾ ഒരു ഹനുമാൻ ഭക്തൻ ആണെകിൽ നിങ്ങളെ ആവേശഭരിതൻ ആക്കാൻ തക്ക സംഗതികൾ സിനിമയിൽ ഉണ്ട്. 2025 ഇൽ ഒരു രണ്ടാം ഭാഗം ഉണ്ടാകും എന്ന് പറഞ്ഞു കൊണ്ട് അവസാനിക്കുന്ന ചിത്രം നല്ലൊരു പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്.

സിനിമയുടെ തുടക്കം കണ്ടപ്പോൾ ഇതൊരു വ്യതസ്തമായ ഡാർക്ക് സിനിമ ആകുമോ എന്നൊരു പ്രതീക്ഷ ഉണ്ടാക്കി എങ്കിലും അത് വേണ്ട രീതിയിൽ തുടർന്ന് ഉപയോഗിച്ചതായി തോന്നിയില്ല. അത് പക്ഷെ ആകെ തുകയിൽ സിനിമയെ എവിടെയും ബാധിക്കുന്നില്ല. എന്റെയൊരു അഭിപ്രായം പറഞ്ഞു എന്നെ ഒള്ളൂ. കാര്യമായ പ്രതീക്ഷകൾ ഒന്നും ഇല്ലാതെ ഒരു പക്കാ കൊമേഴ്സ്യൽ കാണാൻ താൽപര്യം ഉണ്ടെങ്കിൽ തീർച്ചയായും കണ്ട് നോക്കാവുന്ന ഒന്ന് തന്നെ ആണു ഹനു മാൻ.

**

ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്ര ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഹരി ഗൗര, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് സംഗീതം പകരുന്നത്.തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങി നിരവധി ഇന്ത്യൻ ഭാഷകളിലായി റിലീസ് ചെയ്തു .അസ്രിൻ റെഡ്ഡി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും വെങ്കട്ട് കുമാർ ജെട്ടി ലൈൻ പ്രൊഡ്യൂസറും കുശാൽ റെഡ്ഡി അസോസിയേറ്റ് പ്രൊഡ്യൂസറുമായി എത്തുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശ്രീനാഗേന്ദ്ര തങ്കാലയാണ്.തിരക്കഥ: സ്‌ക്രിപ്റ്റ്‌സ്‌വില്ലെ, ചിത്രസംയോജനം: സായിബാബു തലാരി, വസ്ത്രാലങ്കാരം: ലങ്ക സന്തോഷി, പിആർഒ: ശബരി.

 

You May Also Like

കണ്ണെടുക്കാൻ തോന്നുന്നില്ല നാസിയ ഡേവിഡ്സണിൻറ്റെ സൗന്ദര്യം

നാസിയ ഡേവിസൺ തെലുങ്ക് സിനിമയിൽ അറിയപ്പെടുന്ന ആംഗ്ലോ-ഇന്ത്യൻ അഭിനേത്രിയും മോഡലുമാണ് . 2019ൽ അഖിൽ അക്കിനേനിക്കൊപ്പം…

ആദ്യമായി ഒരു കടലാഴം ലോകസിനിമയെ ഞെട്ടിക്കുകയായിരുന്നു

Harikrishnan Kornath ആദ്യമായി ഒരു കടലാഴം ലോകസിനിമയെ ഞെട്ടിക്കുകയായിരുന്നു. എന്തൊരു കടൽ! എന്തൊരു ആഴം! എന്തൊരു…

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി യാഷിക ആനന്ദിന്റെ ഗ്ലാമർ ചിത്രങ്ങൾ

തമിഴ് സിനിമയിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ യാഷിക ആനന്ദ് മോഡലിങ്ങിലൂടെയാണ്…

ഒരു മീശ പിരിക്കുന്ന ചിത്രം വരുന്നു, അതിലെ ആക്ഷനും ഒരു പ്രത്യേകതയുണ്ട് – മോഹൻലാൽ

‘കഥയെഴുതി കഥാപാത്രത്തെ ഒരുക്കി കഴിഞ്ഞാൽ നടനെ തിരഞ്ഞെടുക്കണം, എന്നാൽ ഇവിടെ പലപ്പോഴും മറിച്ചാണ് സംഭവിക്കുന്നത്’ എന്ന്…