തേജ സജ്ജ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രമായ ഹനുമാന്റെ ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി നിൽക്കുന്നത് . റിലീസ് ചെയ്തു 24 മണിക്കൂർ പിന്നിടുന്നതിനു മുൻപ് 3 മില്യൺ കാഴ്ചക്കാരെയാണ് ചിത്രം നേടിയത്. തെലുങ്ക് സംവിധായകനായ പ്രശാന്ത് വര്‍മയാണ് ഹനുമാൻ ഒരുക്കുന്നത്. കല്‍ക്കി, സോംബി റെഡ്ഡി തുടങ്ങിയ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് വര്‍മ. ഹനുമാൻ ടീസറിലെ ആക്ഷനും വി എഫ് എക്സുമെല്ലാം പ്രേക്ഷകർ ചർച്ച ചെയ്യുകയാണ്. ഏവർക്കും ഗംഭീരമെന്നാണ് അഭിപ്രായം. അമൃത അയ്യർ ആണ് നായിക .
ആദ്യത്തെ പാൻ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെ അടുത്ത വർഷം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് രാമായണ കഥയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതും പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, വിനയ് റായ്, സത്യരാജ്, ദീപക് ഷെട്ടി തുടങ്ങിയ ജനപ്രിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രൈംഷോ എന്റർടൈൻമെന്റിന്റെ ബാനറില്‍ കെ നിരഞ്ജൻ റെഡ്ഢിയാണ്. ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് പ്രശസ്ത ഛായാഗ്രാഹകൻ ശിവേന്ദ്രയാണ്. . തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനുദീപ് ദേവ്, ഹരി ഗൗഡ, ജയ് കൃഷ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ്.
‘HANU-MAN’: PAN-INDIA SUPERHERO FILM TEASER OUT NOW… Team #HanuMan – directed by #PrasanthVarma – unveils #HanuManTeaser… #TejaSajja stars in this superhero film… Produced by #KNiranjanReddy… #RKDStudios
Link: https://t.co/7ye3djWpO9 pic.twitter.com/iHcUO13sm6— taran adarsh (@taran_adarsh) November 21, 2022