ദേശീയ പൗരത്വ പട്ടികയിൽ (NRC) നിന്നും പുറംതള്ളപ്പെടുമെന്ന ഭയം കാരണം ഹനുമാനും ആത്മഹത്യചെയ്തു

219

എഴുതിയത്  : Antony Vallarian

റാണാഘട്ടിലെ ബിജെപി എംപി ജഗന്നാഥ്‌ സർക്കാരിന്റെ പ്രചാരണ വാഹനങ്ങളിലൊന്നിൽ ഹനുമാനായി വേഷം കെട്ടി നിലയുറപ്പിച്ച ആ മനുഷ്യന്റെ ചിത്രം എല്ലാർക്കും ഓർമ്മകാണും. ലോകസഭാ തെരഞ്ഞെടുപ്പുകാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ ആ ചിത്രം വൈറലായിരുന്നു.

ദേശീയ പൗരത്വ പട്ടികയിൽ (NRC) നിന്നും പുറംതള്ളപ്പെടുമെന്ന ഭയം കാരണം ബംഗാളിൽ ആത്മഹത്യ ചെയ്ത ഇരുപതുപേരിൽ ഒരാൾ ആ മനുഷ്യനാണ്.

ശ്രീരാമന്റെ പാർട്ടിക്കാർ ബംഗാളിൽ പതിനെട്ടു സീറ്റുകൾ നേടി മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രത്യുപകാരമായി ആദ്യം പറഞ്ഞത് NRC ബംഗാളിലേക്ക് വ്യാപിപ്പിക്കുമെന്നായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി മുതൽ സകല ബിജെപിക്കാരും NRC യെക്കുറിച്ച് ആക്രോശിച്ചുകൊണ്ടിരുന്നു. ഹനുമാനായി വേഷമിട്ട് ബിജെപിക്കായി “ജയ് ശ്രീരാം” വിളിച്ച മനുഷ്യനുപോലും NRC പേടിയിൽ പിടിച്ചുനിൽക്കാനായില്ല. എല്ലാം നഷ്ടപ്പെട്ടേക്കാമെന്ന അരക്ഷിതാവസ്‌ഥയിൽ അയാൾ ജീവനൊടുക്കുകയായിരുന്നു.

ജയ് ശ്രീറാം കൊലവെറിയിൽ പ്രതിഷേധിച്ചുകൊണ്ട് കത്തയച്ചതിന്റെ പേരിലാണ് കത്തിൽ ഒപ്പിട്ടവർക്കെതിരെ കേസെടുക്കാൻ ഇന്ന് ഉത്തരവുണ്ടായത്. കത്തിലെ പേരുകാരെ തെറിയഭിഷേകം നടത്തിക്കൊണ്ട് സംഘപരിവാറിന് ഹോയ് ഹോയ് വിളിക്കുന്ന സകല രാമദാസന്മാരും റാണാഘട്ടിലേക്ക് ഒന്ന് നോക്കുന്നത് നന്നായിരിക്കും.

Image may contain: one or more people, people on stage, outdoor and text

Advertisements