ഒരുപാട് കോലാഹലങ്ങളോടെ വന്നിട്ട് ഒടുവിൽ ടീസർ വൻ പരിഹാസങ്ങൾ ഏറ്റുവാങ്ങിയതിന്റെ ക്ഷീണത്തിലാണ് ആദിപുരുഷ് ടീം . ഓം റൗട്ട് പ്രഭാസിന്റെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട് ആണ് വൻതോതിൽ ട്രോളുകൾക്ക് ഇടയാകുന്നത് . കാർട്ടൂൺ ടീവിക്ക് വേണ്ടി ചെയ്തതാണോ എന്നതാണ് പലരുടെയും ചോദ്യം. എന്നാൽ അല്പമൊന്ന് അടങ്ങിയിരുന്ന ട്രോളുകാർ പിന്നെയും സജീവമാകുകയാണ്. ആദിപുരുഷ് വീണ്ടും എയറിൽ കയറുകയാണ്. അതിനു കാരണം വലിയ മുതൽമുടക്കില്ലാതെ ഒടുങ്ങുന്ന ‘സൂപ്പർ ഹീറോ’ ചിത്രമായ ‘ഹനുമാൻ’ ആണ് .
ഹനുമാന്റെയും ആദിപുരുഷിന്റെയും ടീസറുകളെ താരതമ്യം ചെയ്താണ് പലരും സംസാരിക്കുന്നത്. ഇതിനോടകം ഗംഭീര അഭിപ്രായം നേടിയ ടീസർ ആണ് ഹനുമാന്റേതു. ആദിപുരുഷിന് 500 കോടിയൊന്നും ബജറ്റ് ഇല്ലെന്നും പറയുകയാണ് ചിലർ. പരിമിതമായ ബജറ്റ് വെച്ച് ഇത്രയും ഗംഭീരമായ ഒരു സിനിമയുണ്ടാക്കിയതിന് പ്രശാന്ത് വർമയെ വണങ്ങുന്നുവെന്നുമാണ് വേറൊരുകൂട്ടർ പറയുന്നത്. ബോളിവുഡ് എന്നത് കരിഞ്ചന്തയാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദിപുരുഷിന്റെ ടീസർ വെച്ച് നോക്കുകയാണെങ്കിൽ ഹനുമാന്റെ സ്ഥാനം എത്രയോ മുകളിലാണെന്നാണ് ടീസർ കണ്ടവരുടെ പ്രതികരണം. പ്രഭാസിന്റെ ‘ആദിപുരുഷി’നേക്കാൾ ആയിരം മടങ്ങ് മികച്ചതാണ് ഹനുമാന്റെ വിഎഫ്എക്സ് എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. ഇതുകൂടാതെ, കുറഞ്ഞ ബജറ്റിൽ പോലും തേജ സജ്ജയുടെ ഹനുമാൻ ചിത്രം മികച്ചതാക്കിയെന്നും ആളുകൾ പറഞ്ഞു. അതിന്റെ ദൃശ്യങ്ങൾ അതിശയിപ്പിക്കുന്നതാണ്. കുറഞ്ഞ പണം ഉപയോഗിച്ചും പ്രശാന്ത് വർമ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഒക്ടോബറിൽ പ്രഭാസ് ചിത്രം ‘ആദിപുരുഷ്’ന്റെ ടീസർ പുറത്തിറങ്ങിയെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിഞ്ഞില്ല . ഇതിന് പിന്നാലെ ‘ആദിപുരുഷ’നെ രൂക്ഷമായി ട്രോളിയിരുന്നു. പലരും വിഎഫ്എക്സിനെയും വിഷ്വലുകളെയും ചോദ്യം ചെയ്തു, പലരും ജനപ്രിയ ടിവി സീരീസായ ഗെയിംസ് ഓഫ് ത്രോൺസിന്റെ വിലകുറഞ്ഞ കോപ്പിയായി ‘ആദിപുരുഷ്’ പോലും പറഞ്ഞു. ടീസറിനെതിരെ വിമർശനം ഉയർന്നതോടെ ആദിപുരുഷിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഇപ്പോൾ ഈ ചിത്രം അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യും.
പ്രശാന്ത് വർമ സംവിധാനം ചെയ്ത ഹനുമാൻ എന്ന ചിത്രത്തിന്റെ ടീസർ കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. യുവതാരം തേജ സജ്ജയാണ് നായകനായെത്തുന്നത്. വിനയ് റായ്, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് ഹനുമാനിലെ മറ്റുരണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന് ഹനുമാന്റെ ശക്തി കിട്ടുന്നതാണ് ചിത്രത്തിന്റെ കഥാസാരം. ഈ ചിത്രത്തിന്റെ ടീസറും ആദിപുരുഷിന്റെ ടീസറും തമ്മിലുള്ള താരതമ്യമാണ് വിവിധ സോഷ്യൽ മീഡിയകളിലായി നടക്കുന്നത്. തേജ സജ്ജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ഹനുമാൻ.