എപ്പോഴും സന്തോഷമായിരിക്കാന്‍ സയന്‍സ് പറയുന്ന 10 കാര്യങ്ങള്‍

1371

science_boolokam
1 വ്യായാമം ചെയ്യുക..

നിരന്തരമായ വ്യായാമം സന്തോഷപ്രദമായ മനസ്സ് സമ്മാനിക്കും. സംശയമുണ്ടെങ്കില്‍ ഒന്ന് പരീക്ഷിച്ചു നോക്കന്നേ..

2 പോസിറ്റീവ് ആയി ചിന്തിക്കുക.

എല്ലാത്തിനും ഒരു നല്ല വശം ഉണ്ടാകും. അത് കണ്ടെത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്.. വിജയം കയ്യെത്തും ദൂരത്ത് എത്തിക്കുന്നതില്‍ നല്ല ചിന്തകള്‍ക്ക് വളരെ പ്രാധാന്യം ഉണ്ട്.

3 നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കുക.

നെഗറ്റീവ് ചിന്തകള്‍ ആരോഗ്യത്തെ പോലും ബാധിക്കുന്നു. സയന്‍സ് പറയുന്നത്, ഇത്തരം ചിന്തകള്‍ ഒരു കടലാസില്‍ എഴുതി നശിപ്പിച്ചു കളയുന്നത് ഒരു പരിധി വരെ നെഗറ്റീവ് ചിന്തകളില്‍ നിന്നും പുറത്ത് വരാന്‍ സഹായിക്കും എന്നാണു.

4 കഴിഞ്ഞതിനെ വെറുതെ വിടാം.

കഴിഞ്ഞ സമയത്തേ ഓര്‍ത്ത് ഇരിക്കാതെ മുന്‍പോട്ടു ചിന്തിക്കുക. എന്നാല്‍ ഇതേ സമയം കഴിഞ്ഞു പോയ നല്ല ഓര്‍മ്മകള്‍ ഉണ്ടാവുകയും വേണം. നല്ലത് മാത്രം

5 ഈ നിമിഷം ജീവിക്കുക.

ആയിരിക്കുന്ന അവസ്ഥയെ ഉള്‍ക്കൊണ്ട് ജീവിക്കുക. എല്ലാത്തിനോടും പ്രതികരിക്കുക എന്നത് മാറി വയ്ക്കാം.

6 മറ്റുള്ളവരെ സഹായിക്കുക.

നമുക്ക് സങ്കല്പ്പിക്കവുന്നതിലപ്പുറം സന്തോഷം നമ്മുടെ ജീവിതത്തില്‍ കൊണ്ടുവരുവാന്‍ ചെറിയ സഹായങ്ങള്‍ക്ക് കഴിയും.

7 സൗഹൃദങ്ങള്‍

നല്ല സുഹൃത്തുക്കള്‍ ജീവിതത്തില്‍ ഉണ്ടാവേണ്ടത് അത്യാവിശ്യം ആണ്. കേട്ടിട്ടില്ലേ പങ്കുവച്ചാല്‍ ദുഃഖം കുറയുകയും സന്തോഷം ഇരട്ടിക്കുകയും ചെയ്യും

8 സ്വപ്നങ്ങള്‍ ഉണ്ടാവുക

ജീവിതത്തില്‍ നേടുവാനായി ചില സ്വപ്‌നങ്ങള്‍ ഉണ്ടാവണം. അതിനായി ജീവിക്കുക. പിന്നെ ജീവിതത്തെപ്പറ്റി തിരിച്ചൊന്നു ചിന്തിക്കണേ തോന്നില്ല.

9 കഴിവുകള്‍ തിരിച്ചറിയുക

ഓരോരുത്തര്‍ക്കും ചില കഴിവുകള്‍ ഉണ്ട്. ഇത് തിരിച്ചറിയാതെ ഇരിക്കുമ്പോഴാണ് കൃത്യമായി പലതും ജീവിതത്തില്‍ ചെയ്യാന്‍ സാധിക്കാതെ പോകുന്നത്. ഈ കഴിവുകള്‍ തിരിച്ചറിഞ്ഞു ജീവിച്ചാല്‍ സന്തോഷം പിന്നാലെ എത്തും

10 സ്വയം സ്‌നേഹിക്കുക

പലപ്പോഴും പലരും ചെയ്യുക സ്വയം വെറുക്കുകയോ സ്വയമേ അഹങ്കരിക്കുകയോ ആണ്. ഇത് രണ്ടും അല്ല ഉണ്ടാവേണ്ടത്. ആയിരിക്കുന്ന അവസ്ഥയില്‍ സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക. പിന്നെ ജീവിതത്തില്‍ സന്തോഷം അല്ലാതെ മറ്റെന്തുണ്ടാവാനാണ്