fbpx
Connect with us

Entertainment

ആനിവേഴ്സറിക്കു അവൻ ഭാര്യയ്ക്ക് വിളമ്പിയ വെറൈറ്റി ഡിഷ് !

Published

on

തയ്യാറാക്കിയത് രാജേഷ് ശിവ

Akash Narayan രചനയും സംവിധാനവും നിർവ്വഹിച്ച ഹാപ്പി ആനിവേഴ്സറി ഒരു നല്ല സസ്പെൻസ് ത്രില്ലർ ഷോർട്ട് മൂവിയാണ്. ഒൻപതു മിനിറ്റുകൾ കൊണ്ട് ആസ്വാദകരെ അക്ഷരാർത്ഥത്തിൽ ത്രില്ലടിപ്പിക്കുന്ന ഈ മൂവിയുടെ കഥ സന്ദീപ് പി അധികാരിയുടേതാണ്. ഇടയ്ക്കൊക്കെ നമ്മുടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ‘ഒരുതരം’ സംഭവങ്ങളുടെ ആവിഷ്കാരവും കൂടിയാണ് ഇത്. എന്നാൽ ഇത്തരമൊരു കഥ സന്ദീപിൽ രൂപപ്പെടുമ്പോൾ അധികം കേട്ടുകേൾവിയില്ലാത്ത വിഷയവും ആയിരുന്നു . ഉന്നത നിലവാരമുള്ള ക്യാമറയും എഡിറ്റിങ്ങും കൂടി ചേർന്നപ്പോൾ ഹാപ്പി ആനിവേഴ്സറി ഒരു തികഞ്ഞ ആസ്വാദനം തന്നെയാണ് നൽകുന്നത് . ഹരികൃഷ്ണ ഗിരീഷിന്റെയും നയമ റോസിന്റെയും പ്രകടനം ഈ കഥയ്ക്ക് മാറ്റുകൂട്ടുന്നതാണ്.

ഈ കഥ രണ്ടു കാര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദാമ്പത്യബന്ധത്തിന്റെ താളപ്പിഴകൾ ആ രണ്ടുകാര്യങ്ങളെ അടിസ്ഥാനമാക്കിയിരിക്കുന്നു. ഞാൻ മുൻപും ഒരു റിവ്യൂവിൽ എഴുതിയതുപോലെ കുഞ്ഞുണ്ണിമാഷിന്റെ ആ മൂന്നുവരിയാണ് ഓർമവരുന്നത്. ‘എനിക്കുണ്ടൊരു ജീവിതം, നിനക്കുണ്ടൊരു ജീവിതം , നമുക്കില്ലൊരു ജീവിതം’. കേൾക്കാൻ ഒരുപാട് ലളിതമായ വരികളാണ്, എങ്കിലും അതിന്റെ ആഴം വളരെ വലുതാണ്. വർത്തമാനലോകത്തിൽ ആ വരികൾക്ക് പ്രസക്തി കൂടിവരുന്നതായി ആണ് കാണാൻ കഴിയുന്നത് .

vote for Happy Anniversary

Advertisementമനുഷ്യന്റെ ആഗ്രഹങ്ങൾ പലപ്പോഴും വെള്ളവും വായുവും പോലെയാണ് എന്ന് തോന്നിയിട്ടുണ്ട്. കാരണം അവ വന്നുനിറയുന്ന ഇടങ്ങളിൽ നിന്നും പുറത്തേക്കൊഴുകാനോ പുറത്തേയ്ക്കു ചാടാനോ അവ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരിക്കും. അതിനെ ഉൾക്കൊള്ളുന്ന പാളികൾക്കു ദൃഢതയില്ലെങ്കിൽ അവ പൊട്ടിയൊഴുകുക തന്നെ ചെയ്യും. ദാമ്പത്യം അങ്ങനെയൊരു പാളിയാണ്. അതിനെ ദൃഢപ്പെടുത്തേണ്ടതു രണ്ടുപേരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിലൂടെ ആയിരിക്കണം.

ഓർത്തുവയ്ക്കാനുള്ള മുഹൂർത്തങ്ങളും, പ്രണയസുരഭിലമായ നിമിഷങ്ങളും , ആസ്വാദ്യകരമായ ലൈംഗികതയും ആ പാളിയുടെ ദൃഢതയെ ബലപ്പെടുത്തുന്നതാണ്. നിർഭാഗ്യവശാൽ പലരുടെയും ജീവിതത്തിൽ അതൊന്നും സംഭവിക്കുന്നില്ല. ചിലർക്ക് പ്രൊഫഷൻ ആണ് പാഷൻ, മറ്റു ചിലർക്ക് സൗഹൃദങ്ങൾ. ഇവിടെ ഏകാന്തതടവിനു ശിക്ഷപ്പെടുന്നത് അവരുടെ പങ്കാളി തന്നെ ആയിരിക്കും. ഈ പങ്കാളി ഭാര്യയോ ഭർത്താവോ ആകാം.

അപ്പോഴാകും മേല്പറഞ്ഞപോലെ മനസിലെ ആഗ്രഹങ്ങളുടെ വെള്ളത്തിനും വായുവിനും പുറത്തെയ്ക്ക് പായാതെ നിലനില്പില്ലാതാകുന്നത്. ഒരർത്ഥത്തിൽ എല്ലാമൊരു അതിജീവനമാണ്. ജീവിക്കാൻ ചെയുന്ന ജോലിയൊരു പാഷനാകുന്നതുപോലെ ജീവിതം തന്നെ ഒരു പാഷനാക്കാത്തതിന്റെ പ്രശ്നങ്ങളാണ് ഇതെല്ലാം. ദാമ്പത്യത്തിന്റെ ആ പാളി ക്രമേണ അതിന്റെ ദൃഢത കൈവിട്ടു വളരെ നേർത്തതാകുന്നു. പിന്നെയത് പൊട്ടുന്നു. ഒരുപക്ഷെ നിങ്ങൾകാണുമ്പോൾ നിങ്ങളറിയാതെ തന്ത്രപരമായി തയ്ച്ചു വച്ചിട്ടുള്ള ഏച്ചുകെട്ടലുകൾ കണ്ടില്ലെന്നുവരും. സൗകര്യപൂർവ്വം വെള്ളവും വായുവും പുറത്തുപോകുന്നതും അറിയില്ല. പുറത്തേയ്ക്കു പ്രവേശിച്ചു കഴിയുമ്പോൾ അതിനു ‘വിശ്വാസം’ എന്നൊരു സംഗതിയുടെ മാനം കൂടി കൈവരുന്നു.

Happy Anniversary ബൂലോകം ടീവിയിൽ കാണാം >  https://boolokam.tv/watch/happy-anniversary_aoMV4LHJfLBXKkY65.html

ഏതെങ്കിലുമൊരു വേളയിൽ നിങ്ങളത് മനസ്സിലാക്കുമ്പോൾ പലതും കൈവിട്ടുപോയിരിക്കും. നിങ്ങളുടെ സ്ഥാനത്തു മറ്റുപലരും പ്രതിഷ്ഠിക്കപ്പെടുന്നുണ്ടാകും. കാരണം മേല്പറഞ്ഞ നല്ല മുഹൂർത്തങ്ങൾക്കും സ്നേഹത്തിനും പ്രണയത്തിനും മാത്രമേ രണ്ടുപേരുടെ ഇഴയടുപ്പത്തെ ബലപ്പെടുത്താൻ പറ്റൂ. അതൊന്നുമില്ലാത്ത അയഞ്ഞ കണ്ണികളിൽ ജീവിക്കുമ്പോൾ പരസ്പരം വഞ്ചിച്ചാലും മനസ്താപമോ പശ്ചാത്താപമോ തോന്നിയെന്ന് വരില്ല. അതിജീവനം എന്ന് പേരിട്ടു ഉപബോധമനസിന്റെ ഷെൽഫിനുള്ളിൽ പൂട്ടിവയ്ക്കും. അതിനുവേണ്ടി ബോധമനസു ഒരു തികഞ്ഞ കള്ളൻ തന്നെ ആയിമാറുന്നു. അനുദിനം ഈ മോഷണമുതലുകൾ ഷെൽഫിൽ കൊണ്ടുവയ്ക്കുന്ന പണി വിദഗ്ദമായി ചെയുകയും ചെയ്യും.

Advertisementഅങ്ങനെയിരിക്കുമ്പോൾ ആണ് ആശാന് ഒന്ന് പിഴച്ചു പോകുന്നത് (ചിലപ്പോൾ എങ്കിലും ) . കയ്യോടെ പിടിക്കപ്പെടുന്നത് കള്ളൻ ചിലപ്പോൾ അറിയില്ല. കാരണം വഞ്ചിക്കുന്നവരുടെ മനസിനേക്കാൾ വലിയ കള്ളനായിരിക്കും വഞ്ചിക്കപ്പെടുന്നവരുടെ മനസ് (ചിലപ്പോൾ എങ്കിലും ). ഇങ്ങനെ സംഭവിക്കുമ്പോൾ ആണ് ഈ മൂവിയിലെ പോലെ… ഹാപ്പി ആനിവേഴ്സറി പാർട്ടിക്ക്, ഷെഫ് ആയ ഹസ്ബന്റ് ഭാര്യക്ക് നൽകിയ കാൻഡിൽ ഡിന്നറിൽ ഭാര്യയ്ക്ക് ഏറ്റവും പ്രിയപ്പെട്ട ആഹാരം അവൻ പാചകം ചെയ്തു അത്രയും സ്നേഹത്തോടെ വിളമ്പുന്നതും, എന്തു മാംസം കൊണ്ടാണ് അതുണ്ടാക്കിയത് എന്ന അവളുടെ ചോദ്യത്തിന് ഉത്തരമായി ഹസ്ബന്റ് നൽകിയ ‘ദൃശ്യോത്തരത്തിൽ’ അവൾ ഞെട്ടിപ്പോകുന്നതും.

ഇനി രണ്ടാമത്തെ വിഷയത്തിലേക്കു വരാം. ഒത്തുപോകാൻ ആകാത്ത ബന്ധങ്ങൾ മാംസാഹാരവും സസ്യാഹാരവും പോലെ തികഞ്ഞ വൈരുധ്യം പുലർത്തുന്നതാകും. മുകളിൽ എഴുതിയതിനെ ഒക്കെ ഉളുപ്പില്ലാതെ തന്നെ ഞാൻ തിരസ്കരിക്കുകയാണ്, എന്നുകരുതി എഴുതിയതിനെ തള്ളിക്കളയുന്നു എന്ന് അർത്ഥമില്ല.

വിരുദ്ധാഹാരങ്ങൾ അന്നനാളത്തിലും ആമാശയത്തിലും കുടലിലും സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്ക് കണക്കില്ല. അതിന്റെ കീഴ്വായു ദുർഗന്ധം സാധാരണ ഉണ്ടാകുന്നതിലും അസഹനീയം ആയിരിക്കും. ഇത്തരം അസഹനീയതകൾ ഉണ്ടാകുമ്പോൾ ആണ് , ഒരാൾക്ക് താലിയെ മനസുകൊണ്ട് എന്നോ ഊരിയെറിഞ്ഞ വെറും മഞ്ഞലോഹക്കയർ മാത്രമായി തോന്നുന്നത്. ഒരുമിച്ചുറങ്ങുന്ന വീടിനെ ചോർന്നൊലിക്കുന്ന വിശ്വാസത്തിന്റെ തൊഴുത്ത് ആയി അനുഭവപ്പെടുന്നത്. ചുവരുകളെ വീർപ്പുമുട്ടലിന്റെ പ്രതീകങ്ങൾ ആക്കുന്നത്. പരസ്പര ബന്ധത്തെ സ്വാതന്ത്ര്യത്തിന്റെ മൂക്കുകയറുകൾ ആയി തോന്നുന്നത്. പരസ്പരം ഗന്ധങ്ങൾ അസഹ്യതയുടേ ചാണകച്ചൂര് ആകുന്നത് . ഓർമകളിൽ പരതുമ്പോൾ പച്ച പുല്ലുണങ്ങിയ വയ്ക്കോലിന്റെ വിരസതയായി അനുഭവപ്പെടുന്നത്. ആ വിരസതയെ അയവിറക്കി ഉറങ്ങുമ്പോൾ ..അർദ്ധരാത്രി പുലിപിടിച്ച നാൽക്കാലികളുടെ അലറലോടെ അവർ സ്വപ്നനത്തിൽ നിന്നും ഉണർന്നു പരസ്പരം കണ്ടു ഭയപ്പെടും. അവർ അങ്ങനെ ദിവസവും ഒരുവാക്ക് തന്നെ പിരിച്ചെഴുതാൻ പഠിച്ചുകൊണ്ടേയിരിക്കും … എന്താണത് ? ‘നമ്മൾ’ . നമ്മൾ = നീ + ഞാൻ .

ഈ ‘നീ + ഞാൻ’ എന്നത് ‘നമുക്കില്ലൊരു ജീവിതം’ എന്ന് കുറച്ചുകൂടി വ്യക്തമായി വ്യാഖ്യാനിക്കുമ്പോൾ പിരിയേണ്ടതിന്റെ ആവശ്യകത പലരും ചിന്തിക്കാത്തത് എന്തുകൊണ്ടാകും ? തീർച്ചയായും കുടുംബത്തെയും സമൂഹത്തെയും സദാചാരത്തെയും ഭയപ്പെടുന്നത് കൊണ്ടുതന്നെ. ഫലമോ, പരസ്പരം ഭംഗിയായി വഞ്ചിച്ചുകൊണ്ടു  സദാചാരം എന്നതിനെ അവർ സദാ…….’ചാരം’ ആക്കി വിശ്വാസത്തെ ചുട്ടെരിച്ചുകൊണ്ടേ ഇരിക്കുന്നു. പിന്നെ അതിലെ ‘ചാ’യെ അടർത്തി മാറ്റി സദാജാര(ൻ) ആക്കുന്നു. അപ്പോൾ എല്ലാം ശുഭം.

ജീവിക്കുന്നെങ്കിൽ സ്നേഹ-പ്രണയ സുരഭിലമായി ജീവിക്കുക… ജീവിക്കുന്നെങ്കിൽ സോൾ മേറ്റ്സ് ആയി ജീവിക്കുക… ഇല്ലെങ്കിൽ അഡ്ജസ്റ്റ്മെന്റുകൾക്ക് നിന്നുകൊടുക്കാതെ അന്തസായി പിരിയുക. വീർപ്പുമുട്ടലിന്റെ തൊഴുത്തുകൾ ആക്കി ജീവിതത്തെ മാറ്റുമ്പോൾ ഒരാൾ മറക്കുന്ന വിവാഹവാർഷികം മറ്റെയാൾ ഭംഗിയാക്കും ..ഈ ഷോർട്ട് ഫിലിമിൽ കാണുന്ന ഡിഷ് വിളമ്പി….

Advertisementനിങ്ങൾ കണ്ടിരിക്കേണ്ട ഷോർട്ട് മൂവി തന്നെയാണ് ഇത് എന്നകാര്യത്തിൽ സംശയമില്ല. ചില പുനർവിചിന്തനങ്ങൾക്കു ഇത് വഴിതെളിച്ചേയ്ക്കാം. നിങ്ങൾ ഇറച്ചിക്ക് വെട്ടാനിരിക്കുന്ന കാളകളുടെ കൂടെ നിങ്ങളുടെ പശുക്കളെയും , നിങ്ങൾ ഇറച്ചിക്ക് വെട്ടാനിരിക്കുന്ന പശുക്കളുടെ കൂടെ നിങ്ങളുടെ കാളകളെയും സ്വച്ഛമായി വിഹരിക്കാൻ വിട്ടാൽ അവർക്കും സന്തോഷമാകും സ്നേഹത്തിന്റെ മാത്രം ഡിഷ് നിങ്ങള്ക്ക് ചേർന്ന പ്രിയതമയ്‌ക്കോ പ്രിയതമനോ വിളമ്പി നിങ്ങൾക്കും ഹാപ്പിയാകാം.

**

സംവിധായകൻ Akash Narayan ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ അഞ്ചുവർഷത്തോളം പുറത്തു വർക്ക് ചെയ്തിരുന്നു.. കൊറോണ അടുപ്പിച്ചാണ് കാൻസൽ ചെയ്തു ഇങ്ങോട്ടു വരുന്നത്. ഞാനിപ്പോൾ ഷോർട്ട് ഫിലിംസ് ആണ് ചെയ്യുന്നത്. ഹാപ്പി ആനിവേഴ്സറി എന്റെ രണ്ടാമത്തെ വർക്ക് ആണ്. ആദ്യത്തെ വർക്ക് ‘തൃഷ്ണ’ അതും ബൂലോകം ടീവിയിൽ ഉണ്ട്. ത്രിശങ്കു എന്ന വർക്കിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങാനിരിക്കുകയാണ്.

AdvertisementAkash Narayanan

Akash Narayanan

ഹാപ്പി ആനിവേഴ്സറിയെ കുറിച്ച് ആകാശ് നാരായൺ

ഹാപ്പി ആനിവേഴ്സറിയുടെ കഥ ഗൾഫിൽ ആയിരുന്ന സമയത്തു ഞങ്ങൾ ആലോചിച്ച ഒരു കഥയാണ്. ഇതിന്റെ സ്റ്റോറി എന്റെ ഒരു കസിൻ ചേട്ടന്റെയാണ്. പുള്ളി അഞ്ചാറുവര്ഷം പ്രിയദർശന്റെ കൂടെ അസിസ്റ്റന്റ് ആയി വർക്ക് ചെയ്ത ആളാണ്‌. പുള്ളിയുടേതാണ് സ്റ്റോറി, ഇതിന്റെ വൺ ലൈൻ പുള്ളിയാണ് പറഞ്ഞുതന്നത്. അങ്ങനെയിരിക്കുമ്പോൾ അബുദാബിയിൽ ഒരു ന്യൂസ് വന്നിരുന്നു. ഒരു മൊറോക്കൻ ലേഡി ഇതുപോലെ ചെയ്തു എന്നൊരു റിയൽ ഇൻസിഡന്റ് ഉണ്ടായി എന്ന വാർത്ത. ചേട്ടൻ പറഞ്ഞ ആ സബ്ജക്റ്റ് അതുവരെ നമുക്കൊരു ഫിക്ഷൻ ആയി തോന്നിയെങ്കിൽ , നമ്മൾ അന്നേരം ഉള്ള സ്ഥലത്തുതന്നെ അത് റിയൽ ആയി സംഭവിച്ചു എന്നുകേട്ടപ്പോൾ നമുക്ക് വലിയ ക്യൂരിയോസിറ്റി ആയിരുന്നു. എന്നാൽ പിന്നെ അത് വർക്ക്ഔട്ട് ചെയ്തു നോക്കാം എന്ന് ചിന്തിച്ചു അതിന്റെ സ്ക്രിപ്റ്റ് ചെയ്തു. അവിടെ തന്നെ ഷൂട്ട് ചെയ്യാം എന്ന് കരുതിയതാണ്. എന്നാൽ പ്രീ പ്രൊഡക്ഷൻ സമയത്തു തന്നെ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടു . ഷൂട്ട് നടക്കണം എങ്കിൽ അതിനു ഒരുപാട് പെര്മിഷന്സ് വേണമെന്നായി. ആരെയും അറിയിക്കാതെ ഒരു സ്ഥലത്തു ചെയ്യാനും പറ്റില്ല. എന്നാൽ പിന്നെ പ്രശ്നം ഡബിൾ ആകും. അതുകൊണ്ടു ആ പ്രോജക്റ്റ് അല്പം മാറ്റിവച്ചു. നാട്ടിലെത്തിയിട്ട് ചെയ്യാം എന്ന നിലക്ക് മാറ്റിവച്ചു. പക്ഷെ പോകെപ്പോകെ എന്റെ മനസ്സിൽ തന്നെ ആ സബ്ജക്റ്റ് ഔട്ട് ഡേറ്റഡ് ആയി. ഇനി വേണ്ട എന്ന ചിന്തിച്ചു ഞാൻ തന്നെ അത് വിട്ടു. അങ്ങനത്തെ സബ്ജക്റ്റുകൾ ഒരുപാട് നമ്മൾ കണ്ടു. അതുകൊണ്ടു ഇനി അതുവേണ്ട വിട്ടേക്കാം എന്ന് ചിന്തിച്ചു വിട്ടുകളഞ്ഞൊരു സബ്ജക്റ്റ് ആയിരുന്നു.

 

കളഞ്ഞ സബ്ജക്റ്റ് വീണ്ടും ചെയ്തത് അപ്രതീക്ഷിതമായി

അങ്ങനെയിരിക്കെ ഇതിൽ അഭിനയിച്ച Naveen patel എനിക്കൊരു കോണ്ടസ്റ്റ് ഡീറ്റെയിൽസ് അയച്ചുതരികയായിരുന്നു. EDENFLICKS PRODUCTIONS ഒരു കോണ്ടസ്റ്റ് നടത്തിയിട്ടുണ്ടായിരുന്നു. നമ്മൾ ഒരു കഥ അയച്ചിട്ട് അവർ അത് പ്രൊഡ്യൂസ് ചെയ്യാം എന്നുള്ള ഒരു കോണ്ടസ്റ്റ്. അവർ എറണാകുളം ബേസ് ആയ ഒരു പ്രൊഡക്ഷൻ കമ്പനിയാണ്. ആ പരസ്യം കണ്ടിട്ട് ഈ കഥയാണ് ഞാൻ അയച്ചത്. അവർ മെയിൽ അയക്കാൻ ആണ് പറഞ്ഞത്. ഒരുപാട് ഫേക് പരസ്യങ്ങൾ വരുന്നതിനാൽ ഏതാണ് സത്യമെന്നു നമുക്കും അറിയില്ലായിരുന്നു. അങ്ങനെ മെയിൽ അയച്ചു സെലക്റ്റ് ചെയ്തു. അവരുടെ ഓഫീസിൽ ചെന്ന് സ്ക്രിപ്റ്റ് നരേറ്റ് ചെയ്യാനവർ പറഞ്ഞു, അങ്ങനെ ഞാൻ പോയി അത് ചെയ്‌തു. അങ്ങനെ അവർ ഒരു നാലുപേരുടെ സ്ക്രിപ്റ്റ് സെലക്റ്റ് ചെയ്തു. അതിൽ ഞങ്ങളുടെ സ്ക്രിപ്റ്റും വന്നിട്ടുണ്ടായിരുന്നു. അവർ നമുക്ക് ഒരു ഫണ്ട് അനുവദിച്ചു. ആ ഫണ്ടിനുള്ളിൽ നിർത്തണം . അത് നമുക്ക് ആദ്യം അല്പം ചലഞ്ച് ആയിരുന്നു. തൃഷ്ണയിൽ എനിക്ക് അങ്ങനെയൊരു ചലഞ്ച് ഉണ്ടായിരുന്നില്ല. എന്നാൽ ഇതെനിക്ക് അങ്ങനെ പറ്റില്ല.. ഈ ബഡ്ജറ്റിനുള്ളിൽ നിർത്തണം. ഞാൻ നോക്കിയപ്പോൾ ഒറ്റദിവസം കൊണ്ട് ഷൂട്ട് ചെയ്താൽ മാത്രമേ ഈ ബഡ്ജറ്റിൽ നിൽക്കുകയുള്ളൂ. അതും ഫുൾ നൈറ്റ് ആണ്. പലരും പറഞ്ഞു പകൽ എടുത്തു നൈറ്റ് ആക്കാം എന്ന്. എനിക്കെന്തോ അത് സ്വീകാര്യമായി തോന്നിയില്ല. ലൈറ്റ് എത്ര ചെയ്താലും പകലിനെ രാത്രിയാക്കാൻ അത്ര ഭംഗി വരില്ല. അങ്ങനെ നമ്മൾ തീരുമാനിച്ചു നൈറ്റ് തന്നെ അത് ഷൂട്ട് ചെയ്യും ഒരു ദിവസം കൊണ്ട് തീർക്കും എന്ന്. നമ്മുടെ സൈഡിൽ നിന്നും എത്രത്തോളം പെർഫെക്റ്റ് ആക്കാൻ പറ്റും എന്ന് നോക്കി .ആക്ടേഴ്‌സ് നമ്മളുമായി കംഫർട്ടബിൾ ആകണം. അങ്ങനെ നോക്കിയപ്പോൾ പുതിയ ആളുകളിലേക്കു പോകണ്ട നമ്മുടെ ടീമിൽ നിന്നുതന്നെ എടുക്കാം എന്ന് ചിന്തിച്ചു, നമ്മുടെ ടീമിൽ നിന്നുതന്നെ വിളിച്ചു.

Advertisementഅഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewAkash Narayan

ഷൂട്ട് ചെയ്ത ഫ്‌ളാറ്റ് നമ്മുടെ തന്നെ ആയിരുന്നു. ഷൂട്ടിന് മുൻപുള്ള നാലുദിവസം അവിടെ തന്നെ ആയിരുന്നു. അതിൽ കാണുന്ന മുഴുവൻ ആർട്ട് പ്രോപ്പർട്ടീസും നമ്മൾ ആ ബിൽഡിംഗ് മുഴുവൻ കയറിയിറങ്ങി ഓരോ ഫ്ലാറ്റുകളിൽ നിന്നും എടുത്തതാണ്. കാരണം ആർട്ടിന് നമുക്ക് വേറെ പണം ചിലവാക്കാൻ പറ്റില്ല. ആർട്ട് അങ്ങനെ നമ്മൾ സെറ്റ് ചെയ്തു. പിന്നത്തെ കാര്യം, അഭിനേതാക്കളിൽ നിന്നും യാതൊരു വീഴ്ചയും വരാൻ പാടില്ല എന്നത് . നമ്മൾ അതുകൊണ്ടുതന്നെ നാലുദിവസം അവരെ കൊണ്ട് ഫുൾ ടൈം ട്രെയിൻ ചെയ്യിച്ചു. അവരെല്ലാം ഓക്കേ ആയിരുന്നു. പിന്നെ നമ്മുടെ ടെക്നിക്കൽ സൈഡിൽ നിന്നുള്ള പ്രശനങ്ങൾ മാത്രമേ പേടിയുണ്ടായിരുന്നുള്ളൂ. എന്നാൽ പ്രശ്നങ്ങൾ ഒന്നും വന്നില്ല. സൺലൈറ്റ് വരുന്നതിനു മുന്നേ തന്നെ നമ്മൾ പൂർത്തിയാക്കി. അങ്ങനെ ഒരു ദിവസം കൊണ്ട് തീർത്തതാണ് അത്.

Happy Anniversary ബൂലോകം ടീവിയിൽ കാണാം >  https://boolokam.tv/watch/happy-anniversary_aoMV4LHJfLBXKkY65.html

സഹകരിച്ചവർ

Advertisementപിന്നെ ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷനിൽ ഇജാസ് (ijaz Naushad) എന്ന ആളാണ് എഡിറ്റിങ്ങും കളറിങ്ങും ചെയ്തത്. അവനും ഒരു ഡയറക്റ്റർ തന്നെയാണ്. അവൻ പഠിച്ചിറങ്ങിയ ഡയറക്റ്റർ ആണ്. അവന്റെ കുറെ ഇൻപുട്ട്സ് അതിൽ വന്നിട്ടുണ്ട്. ക്യാമറാ ടീമും നല്ല രീതിയിൽ ചെയ്തു. Franklin BZ തൃഷ്ണയിൽ എന്റെകൂടെ ഉണ്ടായിരുന്നവർ തന്നെ ആയിരുന്നു. പിന്നെ മ്യൂസിക് ചെയ്തത് Rajat Prakash ആണ്. അവൻ ‘അർച്ചന 31 ‘ എന്ന സിനിമയിലൊക്കെ മ്യൂസിക് ചെയ്ത ആളാണ്. അവനും ഞാൻ ഫ്രീഡം കൊടുത്തിട്ടുണ്ടായിരുന്നു. ആക്‌ടേർസ് എല്ലാം ഫസ്റ്റ് ടേക്കിൽ തന്നെ ഒകെ ആയിരുന്നു. നയമ ആയാലും ഹരി ആയാലും നവീൻ ആയാലും മൂന്നുപേരും നല്ല സപ്പോർട്ട് ആയിരുന്നു. Sound ചെയ്ത Vishnu Reghu ആയാലും നമുക്ക് ഇൻപുട്ട് ആയി ഒരു റഫറൻസും കൊടുക്കേണ്ടിവന്നിട്ടിട്ടില്ല. Creative Director UdayKrishnan എന്റെകൂടെ മൂന്നു പടത്തിലും ഉണ്ടായിരുന്നു. .പുള്ളി രൂപേഷ് പോളിന്റെ അസോസിയേറ്റ് ആയി വർക്ക് ചെയ്തിട്ടുള്ള ആളായിരുന്നു. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷനിലും ടൈം ലിമിറ്റ് ഉണ്ടായിരുന്നു. ഇരുപതു ദിവസത്തിനുള്ളിൽ പോസ്റ്റ് പ്രൊഡക്ഷൻ ചെയ്തുകൊടുക്കണം എന്ന് പറഞ്ഞു, നമ്മളത് കൊടുത്തു. ഫൈനൽ ഔട്ട് കൊടുത്തപ്പോൾ വരുടെ ഭാഗത്തുനിന്ന് നല്ല റെസ്പോൺസ് ആയിരുന്നു. പ്രൊഡ്യൂസർ ഹാപ്പി ആയിരുന്നു. അതിന്റെ ലൈൻ പ്രൊഡ്യൂസർ Sajin K Surendran ആണ്. പുള്ളിയുടെ കുറച്ചു പടങ്ങൾ വരാനുണ്ട്. അങ്ങനെ അപ്രതീക്ഷിതമായി ചെയ്തൊരു പ്രോജക്റ്റ് ആണ് ഹാപ്പി ആനിവേഴ്സറി.

Presenting Happy Anniversary A musical cinematic experience. An Edenflicks Productions, “Short Film Production” Contest winner’s Film.

Best Experimental Short Winner in CISF 2021

Cast :
Harikrishna Girish – David
Nayama Rose – Ann
Naveen patel

Crew :
Written & Directed – Akash Narayan
Produced By – Sajin K Surendran
Production: EDENFLICKS PRODUCTIONS
DOP – Franklin BZ
Music – Rajat Prakash
Edit & DI Colourist – Ijaz Naushad
Sound Design – Vishnu Reghu
Story – Sandeep P Adhikari
Creative Director – UdayKrishnan
Chief Associate Director – Arun Abi John
Art Directors – Udaykrishnan. Arun Abi John
Assistant Directors – Nemin Jose. Vishnu PS. Naveen Patel. Vinu Varkey Alapatt
Project Designer – Ragenth Raveendran
Poster Design – Rahul Oz
Titles – Mufeed K
Associate Cameraman – Ajay TA
Subtitle – Anila Bose

AdvertisementHappy Anniversary ബൂലോകം ടീവിയിൽ കാണാം >  https://boolokam.tv/watch/happy-anniversary_aoMV4LHJfLBXKkY65.html

***

 2,763 total views,  6 views today

AdvertisementContinue Reading
Advertisement
Comments
Advertisement
Kerala14 mins ago

വിസ്മയ നല്കുന്ന പാഠം

Entertainment1 hour ago

കാലത്തെ ബഹുദൂരം പിന്നിലാക്കാനുള്ള മെഗാസീരിയലുകളുടെ ശ്രമങ്ങളെ തിരിച്ചറിയേണ്ടതുണ്ട്

Entertainment3 hours ago

ശരീര തൃഷ്ണയുടെയും, കാമനയുടെയും മാത്രം കഥയല്ല ഉടൽ

controversy3 hours ago

ഒരുപക്ഷെ ഭാവന ഇനിയും ഒരുപാട് പരീക്ഷണങ്ങൾ നേരിടേണ്ടി വരുമായിരിക്കും

social media3 hours ago

നിങ്ങൾ പെണ്ണിന്റെ പേരിൽ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ഒരുപാട് പഠിക്കാനുണ്ട് അതിൽനിന്ന്

Entertainment3 hours ago

ഒടുവിൽ ആരാധകർ കാത്തിരുന്ന തൻറെ വിവാഹകാര്യം വെളിപ്പെടുത്തി ഉണ്ണിമുകുന്ദൻ.

Entertainment3 hours ago

“അടിച്ചാൽ ചാവണം.. ചതച്ചാൽ പോരാ” – അമ്പാടി മോഹൻ, എന്തൊരു എനെർജിറ്റിക് പെർഫോമൻസ് ആയിരുന്നു

Entertainment3 hours ago

അന്ന് ഷോ ചെയ്തത് മരുന്നിൻറെ സഹായത്തോടെ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആര്യ.

Entertainment4 hours ago

അടുത്ത ഹിറ്റ് ചിത്രമൊരുക്കാൻ ജയ് ഭീമിന് ശേഷം വീണ്ടും സൂര്യ-ടി ജെ ജ്ഞാനവേൽ കൂട്ടുകെട്ട്.

Entertainment4 hours ago

പരാജയങ്ങളിൽ തളരാതെ വിജയങ്ങൾക്കായി പരിശ്രമിക്കണം; ഞാനൊക്കെ എത്രയോ പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്: മമ്മൂട്ടി.

Travel4 hours ago

ഈ ഇന്ത്യൻ ഗ്രാമത്തിലെ പുള്ളിപ്പുലികൾ കന്നുകാലികളെ ഭക്ഷിച്ചാൽ ഉടമസ്ഥർ നഷ്ടപരിഹാരം സ്വീകരിക്കാറില്ല

Entertainment4 hours ago

മലയാളത്തിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി സണ്ണി വെയ്ൻ. അണിയറയിൽ ഒരുങ്ങുന്നത് നിരവധി ചിത്രങ്ങൾ.

controversy4 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment23 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment2 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment3 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment3 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment4 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment5 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment5 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment5 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 week ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement