Sanal Kumar Padmanabhan
കുട്ടിക്കാനം മരിയൻ കോളേജിന്റെ ഇടവഴികളിലൂടെ തോളത്തു ഒരു ക്രിക്കറ്റ് ബാറ്റും തൂക്കി ചുണ്ടിൽ ഒരു പുഞ്ചിരിയും തൂകി അലസമായി മുടികളിൽ തഴുകി ഒഴുകി നീങ്ങിയിരുന്ന…..ആഡ് ഫിലിമിലൂടെ വീഡിയോ ജോക്കി എന്ന ലേബലിലൂടെ ക്യാമ്പസിന്റെ ഹരം ആയിരുന്ന , പിന്നീട് സിനിമയുടെ മായിക ലോകത്തേക്ക് ആരെയും ആകർഷിക്കുന്ന ചിരിയുമായി നടന്നു കയറിയ ആസിഫ് അലി എന്ന മനുഷ്യന് ഇന്ന് പിറന്നാൾ .വില്ലൻ ആകാനും റൊമാന്റിക് ഹീറോ ആകാനും കലിപ്പൻ ആകാനും പൂവാലൻ ആകാനും നിഷ്കളങ്കൻ ആകാനും എല്ലാം നഷ്ടപെട്ടവൻ ആകാനും എല്ലാം നേടിയവൻ ആകാനും ഈ തൊടുപുഴകാരന് സംവിധായകൻ “ആക്ഷൻ ” പറയുന്ന അര നിമിഷം തന്നെ ധാരാളം.
“ഒരു വില്ലൻ വേഷം ചെയ്‌താൽ അല്ലേൽ ഒരു സഹനടന്റെ വേഷം ചെയ്താൽ പിന്നീട് ഒരിക്കലും നായക വേഷം ചെയ്യാൻ പറ്റില്ല , ആരും വിളിക്കില്ല ” തുടങ്ങിയ മുൻവിധികൾ ഏറെയുള്ള മലയാള സിനിമയിൽ തന്റെ ഇമേജ് നോക്കാതെ ” റോൾ നായകനോ , വില്ലനോ , മണ്ടനോ , ഇനി മുഖം കാണിക്കേണ്ടതില്ലാത്ത തലയിൽ ചാക്ക് ഇട്ടു നടക്കുന്നവനോ , എന്തേലും ആകട്ടെ ഒരു നടൻ എന്ന നിലയിൽ തനിക്കു കിട്ടുന്ന കഥാപാത്രങ്ങളെ നന്നായി അവതരിപ്പിച്ചു തന്റെ പണി ഭംഗി ആയി ചെയ്തു വീട്ടിൽ പോകണം ” എന്ന ആറ്റിട്യൂട് ഫോളോ ചെയ്യുന്ന നടൻ .അമൽ നീരദിന്റെ ബാച്ലര് പാർട്ടി കണ്ടു ക്യാഷ് പോയ കാര്യം ഓഫീസിലെ ലേഡീസ് സ്റ്റാഫിനോട് പറഞ്ഞപ്പോൾ അവരുടെ മറുപടി ഇന്നും കാതിൽ ഉണ്ട് ” പടം മോശം ആണേലും ആസിഫിനെ കാണാൻ വേണ്ടി മാത്രം രണ്ട് വട്ടം പടം കാണാം ! എന്നാ ലുക്കാ ! “.
ഒരിക്കൽ “ലുക്ക്” കൊണ്ട് ആളുകളെ വശീകരിച്ചിരുന്ന അയാൾ ഇന്നു ലുക്കിനൊപ്പം , കൊച്ചിയിലെ ഫ്രീക്കൻ സെബാൻ ആയും , കോടതി വരാന്തയിൽ നീതിക്കായി പോരാടുന്ന അജയ് സിദ്ധാർധ് ആയും, കെട്യോളെ മാലാഖ ആയി കാണുന്ന സ്ലീവാചൻ ആയും , ഈഗോയുടെ നിറകുടം ആയ ഗോവിന്ദ് ആയും , ആർക്ക് മുന്നിലും തോൽക്കാൻ മനസ് അനുവദിക്കാത്ത ഗിരി ആയും , പക്വത അടുത്ത് കൂടെ പോകാത്ത അഭി ആയും.” വർക്ക്” കൊണ്ടും ആൾക്കൂട്ടത്തെ വശീകരിച്ചു കൊണ്ടിരിക്കുന്നു …ആശംസകൾ ആസിഫ്.