“4 അല്ല 400 ആളുകൾ കുറ്റപ്പെടുത്താൻ ശ്രമിക്കും.. തളരരുത്, നാളെ 4000 ആളുകളെ കൊണ്ട് നല്ലത് പറയാൻ പരിശ്രമിക്കുക!”

Vipin Gopal Sree Durga

ആദ്യ ചിത്രം ആയ കയ്യെത്തും ദൂരത്തിൽ നിന്ന് തന്നെ വിമർശനങ്ങൾ കേട്ടു പിന്തള്ളപെട്ടു. അന്ന് വിമർശിച്ച് നടന്നവരെ കൊണ്ട് തന്നെ വർഷങ്ങൾക്കു ശേഷം തന്റെ പടത്തിനു ടിക്കറ്റ് എടുപ്പിച്ചു പുള്ളി കാണിച്ചതും മലയാള സിനിമയിലെ റിയൽ ലൈഫ് ഹീറോയിസതിൽ ഒന്ന് തന്നെ ആയിരുന്നു.

മുറിവേറ്റ സിംഹത്തിൻ്റെ ശ്വാസം ഗർജനത്തേക്കാൾ ഭയങ്കരം ആയിരുന്നൂ.. വിധി പോലും വിറച്ചു പോയി ആ തിരിച്ച് വരവ്.. ഒരുപക്ഷേ ഫഹദിലെ താരത്തിനെ വർണിക്കാൻ ഇതിലും മികച്ച ഡയലോഗ് ഉണ്ടാകുമന്ന് തോന്നുന്നില്ല. മുറിവേറ്റ സിംഹത്തിൽ നിന്ന് ഗർജിക്കുന്ന സിംഹമായി തിരിച്ചെത്തിയ കഥ ആയിരുന്നു അത്.. അഭിനയം അറിയില്ല എന്ന് പറഞ്ഞു വിമർശിച്ചു തിരികെ അയച്ചു അതിൻ്റെ പത്തിരട്ടി ശക്തിയോടെ തിരിച്ച് മലയാള സിനിമയിൽ വന്ന് കയ്യടക്കിയ കഥ.

ഇതൊക്കെ അവന്റെ അഭിനയമാണങ്കിൽ അവനൊരു അവാർഡ് കൊടുക്കണം.. ഫഹദ് എന്ന നടൻ്റെ സിനിമകളിലെ അഭിനയം കാണുമ്പോൾ കാണുന്ന പ്രേക്ഷകനും ഒന്നും പറഞ്ഞു പോകുന്ന ഡയലോഗ് ആണിത്. കരിയർ ചേഞ്ച് വരുത്തിയ ചാപ്പാ കുരിശ് മുതൽ മഹേഷിൽ ഉണ്ടാക്കിയ Breakthrough അടക്കം ഇന്നിപ്പോ പാൻ ഇന്ത്യൻ ലെവൽ റീച്ച് വരെ നേടി കഴിഞ്ഞിരിക്കുന്നു ഫഹദ് എന്ന താരവും നടനും.
ഇന്ന് റിയലിസ്റ്റിക് ക്യാരക്ടറുകളിൽ മലയാള സിനിമയില് ഒഴിച്ച് കൂടാൻ ആവാത്ത ഒരു പേരായി മാറി കഴിഞ്ഞു ഫഹദ്.. Performance കാര്യത്തിൽ യാതൊരു Promising കുറവും ഫഹദ് സിനിമകളിൽ നിന്ന് പ്രതീക്ഷിക്കണ്ട. ഇനിയിപ്പോ സിനിമ ഒന്ന് ഡൗൺ ആയങ്കിൽ കൂടി പെർഫോമൻസ് കൊണ്ട് അയാള് നിരാശ സമ്മാനിക്കില്ല എന്നത് സത്യം.

തനിക്ക് ഫാൻസ് അസോസിയേഷൻ ഒന്നും തന്നെ വേണ്ട, പിള്ളേർ പഠിക്കട്ടെ എന്നാണു ഫാൻസ്‌ മേഖലയിൽ ഫഹദിന്റെ അഭിപ്രായം.. എന്നാൽ ഏതൊരു നടന്റെ ആരാധകൻ ആണെങ്കിൽ പോലും ഫഹദ് എന്ന നടനോട് ഒരു പ്രത്യേക ഇഷ്ടം എല്ലാവർക്കും ഉണ്ടാകും. ഫഹദ് സിനിമകളിൽ എപ്പോഴും ഹൈലൈറ്റ് ചെയ്യുന്ന അയാളുടെ പെർഫോമൻസ് തന്നെ ആണ് ആളുകളിൽ തനിക്കുള്ള സെപ്പറേറ്റ് ഫാൻബേസ്.

ഇന്നിപ്പോ പാൻ ഇന്ത്യൻ ലെവലിലും ഫഹദ് എന്ന താരത്തിനുള്ള മാർക്കറ്റ് മുൻ പന്തിയിൽ തന്നെയാണ്. പുഷ്പയിലെ ബൻവർ സിംഗും വിക്രതിലെ അമറും എല്ലാം തന്നെ Outside Kerala ഫഹദിന് നല്ല മാർക്കറ്റ് ആണ് ഉണ്ടാക്കി എടുത്തത്. മുന്നോട്ടുള്ള യാത്ര അങ്ങനയേ തുടരട്ടെ.. തിരിച്ച് വരവിലൂടെ പ്രേക്ഷകരെ ഒന്നടങ്കം തൻ്റെ ആരാധകരാക്കി മാറ്റിയ പ്രിയ താരത്തിന് ജന്മദിനം.
Happy Birthday FaFa !!

Leave a Reply
You May Also Like

വെള്ളിമൂങ്ങക്ക് താഴെ, ആദ്യരാത്രിക്ക് മേലെ

Abhi Yearning സുരേഷ് ഗോപിയുടെ മുതുകിലേറി ഒരു ആവറേജ് സിനിമാ അനുഭവം. വെള്ളിമൂങ്ങക്ക് താഴെ –…

ഖജ് രാവോ ഡ്രീംസ് പ്രദർശനത്തിന്

ഖജ് രാവോ ഡ്രീംസ് പ്രദർശനത്തിന് മലയാളത്തിലെ പുതിയ തലമുറയിലെ ‘ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ…

ആമിർ ഖാന്റെ മകൾ ഇറയെ പ്രൊപ്പോസ് ചെയ്‌തു കാമുകൻ, അപ്പോൾത്തന്നെ സ്വീകരിച്ച് ഇറ

ആമിർ ഖാന്റെ മകൾ ഇറയും ഫിറ്റന്സ് ട്രെയിനർ നൂപുറും പ്രണയത്തിലാണെന്നു വാർത്ത പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി.…

ഇതുവരെ പറയാത്ത രീതിയിൽ കഥ പറയാം എന്ന ചിന്ത ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്

സല്യൂട്ട് – ഒരു നല്ല ശ്രമം Spoiler Alert എഴുതിയത് :  Jijeesh Renjan സാമ്പ്രദായിക…