ഞങ്ങളുടെ കാതുകളെയും കണ്ണുകളെയും മമ്മൂക്കയുടെ സിനിമയിലേക്ക് കൂർപ്പിക്കാൻ ഇനിയും കഴിയട്ടെ

62
Maju Thomas Kuruvila
”മമ്മൂട്ടി,ശരിയാവുന്നില്ലേല്ലോ ..?ഇടയ്ക്കു ഷെറീഫ് എന്നെ സമീപിച്ചു പറഞ്ഞു.ആകെ തകർന്നമട്ടിൽ നിൽക്കുകയാണ് ഞാൻ.ഡബ്ബ് ചെയ്തില്ലെങ്കിൽ സിനിമാരംഗത്ത് എങ്ങനേ പിടിച്ചു നിൽക്കാനാവും…?ഞാനും രവികുമാറിനെപ്പോലെയുള്ള ഒരു നടനായി മാറുമോ എന്നൊക്കെ സംശയിച്ചു പോയി. തമിഴ്നാട്ടിൽ ജനിച്ചു വളർന്ന രവികുമാറിനു മലയാളം നന്നായി സംസാരിക്കാൻ അറിയില്ലായിരുന്നു.അതുകൊണ്ടു കുളത്തൂപ്പൂഴ രവി എന്നൊരളായിരുന്നു രവികുമാറിനു ശബ്ദം നൽകിയിരുന്നത്.ഈ കുളത്തൂപ്പൂഴ രവിയാണ് പിന്നീട് പ്രശ്സത സംഗീത സംവിധായകൻ രവീന്ദ്രൻ.
എന്തായാലും ഞാൻ വിഷമിച്ചു നിന്നപ്പോൾ പി ജി വിശ്വംഭരൻ വന്നു സമാധാനിപ്പിച്ചു:
”സാരമില്ലാ മമ്മൂട്ടി…ഷീല ഡബ്ബ് ചെയ്തിട്ടുപോകട്ടെ .നമുക്ക് വീണ്ടും ശ്രമിച്ചു നോക്കാം..”
പക്ഷെ എന്നെകൊണ്ടു ഡബ്ബ് ചെയ്യിക്കണ്ട എന്ന അവർ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞിരുന്നു.ആ വിവരം നേരിട്ടു പറഞ്ഞില്ലെന്നു മാത്രം.
Mammootty all set to create a recordഅപ്പൊഴേക്കും നേരം രാത്രിയായി.പ്രസാദ് സ്റ്റുഡിയോയുടെ മുറ്റത്തെ പുൽത്തകിടിയിൽ മലർന്നു കിടന്നു നക്ഷത്രമെണ്ണുകയാണു ഞാൻ.ദൈവമെ…സിനിമയിൽ രക്ഷപ്പെടാൻ കഴിയും എന്നുതന്നെ വിശ്വസിച്ചതാണല്ലോ?പിടിച്ചു കയറാൻ ഒരു പുൽത്തുരുമ്പും കിട്ടി.പക്ഷെ ,അതു കൈവിട്ടു പോകയാണോ .ഗംഭീരമായ ശബ്ദമാണ് എൻ്റേത് എന്ന അഹന്തയിലായിരുന്നു ഞാൻ .അത് അടിയോടെ തകരുകയാണോ?
”ആശാനേ ഈ പടത്തിൽ ആശാൻ ഡബ്ബ് ചെയ്യില്ല…ഒടുവിൽ സഹസംവിധായകൻ ശ്രീകുമാറാണ് എന്നോട് യാഥാർഥ്യം തുറന്നുപറഞ്ഞത്.അതു കൂടി കേട്ടതോടെ എനിക്ക് ദുഃഖം സഹിക്കാൻ കഴിഞ്ഞില്ല.അപ്പോഴാണ് അന്നു സിനിമയിൽ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും പലർക്കും ശബ്ദം കൊടുക്കുന്ന ഹരിപ്പാട് സോമൻ്റെ വരവ്.
വിവരമറിഞ്ഞപ്പോൾ പുള്ളി എന്നോട് പറഞ്ഞൂ.
”വിട്ടുകൊടുക്കരുതു മമ്മൂട്ടി….നിങ്ങൾ തന്നേ ഡബ്ബു ചെയ്യണു.ഇല്ലെങ്കിൽ ഈ രംഗത്തു പിടിച്ചു നിൽക്കാൻ പറ്റില്ല…”ഒരു ഡബ്ബിംഗ് ആർട്ടിസറ്റായ പുള്ളി അങ്ങനേ പറഞ്ഞത് എന്നെ അതിശയിപ്പിച്ചു.ഞാൻ ഡബ്ബ് ചെയ്തില്ലെങ്കിൽ പുള്ളിക്ക് ഒരുവേള ആ അവസരം കിട്ടാനിടയുണ്ട്.അതുകൊണ്ടു തന്നേ,’ഡബ്ബ് ചെയ്തില്ലെങ്കിലും കുഴപ്പമില്ലാ സുഹ്യത്തേ…ഇവിടെ ഞങ്ങളൊക്കെ ഇല്ലെ ഡബ്ബിംഗിന് ‘ എന്നു സ്വാഭാവികമായി പറയേണ്ട ആളാണല്ലോ അദ്ദേഹം .എന്നിട്ടും സ്വയം ഡബ്ബ് ചെയ്യാൻ അന്നു ഹരിപ്പാട് സോമൻ എന്നെ വളരെ ഏറെ നിർബന്ധിച്ചു.
”ഡബ്ബ് ചെയ്യാതിരിക്കരൂത്…ഒരു നടൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റെ അയാളുടെ ശബ്ദമാണ്…സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്താൽ മാത്രമേ സ്ഥിരമായി നിൽക്കാനാവൂ… ”എന്ന അദ്ദേഹമന്ന് ആവർത്തിച്ച് ഒാർമിപ്പിച്ചു.കാര്യമൊക്കെ ശരിതന്നെ.പക്ഷേ എനിക്ക് അത് നിർബന്ധപൂർവ്വം ആവശ്യപ്പെടാനാവുമോ..?
ഞാനങ്ങനെ സങ്കടെപ്പട്ടു കിടക്കുമ്പോഴാണ് സാക്ഷാൽ കൊച്ചിൻ ഹനീഫ അവിടെ എത്തുന്നത്.കോളേിൽ വച്ച് ഞാൻ കൊച്ചിൻ ഹനീഫയുടെ ഒരാരാധകൻ ആയിരുന്നല്ലോ?മിമിക്രിയിലെ സൂപ്പർ സറ്റാർ ആയിരുന്നു ഹനീഫ.സത്യനും ശിവാജി ഗണേശനും കെ പി ഉമ്മറുമൊക്കെ ഹനീഫയുടെ ഉജ്ജ്വല പ്രകടനത്തിലുടെ കൺമുമ്പിൽ വന്നു നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.അന്നൊക്കെ ഹനീഫയുടെ സ്റ്റേജ് പെർഫോമൻസ് കണ്ട് ഞാൻ അന്തം വിട്ടരിന്നിട്ടുണ്ട്.
”മമ്മൂട്ടി,നല്ല പേരാണ് കേട്ടോ ഇപ്പോൾ…വളരെ പ്രതീക്ഷയോടെ സിനിമാലോകം നിങ്ങളെ ഉറ്റു നോക്കുകയാണ് .അതു കൊണ്ടു ശ്രദ്ധാപൂർവ്വം വേണം നീങ്ങാൻ ”
മമ്മൂട്ടി തൻ്റെ ‘ചമയങ്ങൾ’ എന്ന ആത്മകഥയിലെ ‘സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യാനാകാതെ’ എന്ന ഭാഗത്തിലെ പ്രസ്കത ഭാഗങ്ങളാണ് .
1981 ൽ സ്ഫോടനം എന്ന പി ജി വിശ്വംഭരൻ ചിത്രത്തിൻ്റെ ഡബ്ബിംഗ് വേളയിൽ ശബ്ദം നൽക്കാൻ കഴിയാതെ വിങ്ങിയ മനസ്സുമായി നിന്ന് മമ്മൂട്ടി.ആ വിങ്ങിയ മനസ്സിലെ കനൽ ആയിരുന്നു അഭിനയം എന്ന ദാഹം.ആ വാശി ആ നടനേ അതേ വർഷം മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നൽകി വാഴ്ത്തി ‘അഹിംസ’യിലുടെ. മമ്മൂട്ടി എന്ന നടൻ ഭാഗ്യങ്ങളുടെ പേരിൽ നടൻ ആയ നടൻ അല്ലാ.ആദ്യമായി സിനിമയിൽ അഭിനയിക്കുമ്പാേൾ റിഫ്ലക്ടറിൻ്റെ വെളിച്ചം കണ്ണിൽ അടിച്ച് കണ്ണ് നിറഞ്ഞ് അഭിനിയിക്കേണ്ടി വന്നിട്ടുണ്ട്.ഇന്ന് സിനിമ രംഗത്ത് അമ്പതിനോട് അടുത്ത് വരുന്ന എക്സ്പീരിയൻസ് അദ്ദേഹം എപ്പോഴും ചിന്തിക്കുന്ന ജീവിതത്തിലെ പ്രധാന ദിവസം ആവും സ്വന്തം ശബ്ദം ഡബ്ബ് ചെയ്യാൻ ആവാതെ ഇരുന്ന ആ ദിനം.
പക്ഷേ ആ നാൾ വഴികളിൽ നിന്ന് മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്ന് നടനിലേക്ക് അദ്ദേഹം കൈവരിച്ച കഴിവുകൾ നമ്മൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒന്ന് തന്നെയാണ്.സ്വയം ഉണ്ടാക്കി എടുത്ത കഴിവുകൾ ആയിരുന്നു മമ്മൂട്ടിയുടെ കൈമുതൽ.സിനിമയിലെ മോശം സമയങ്ങളിൽ അദ്ദേഹം തളർന്നില്ലാ പലരും അസ്തമിച്ചു എന്ന വിധി എഴുതിയ 86 ാം വർഷം മധ്യത്തിൽ നിന്ന് ഉദിച്ച് ഉയർന്നത് ന്യൂഡൽഹി എന്ന മെഗാ ഹിറ്റിലുടെ ആണ്.സൂപ്പർ സറ്റാറിൽ നിന്ന മെഗാ സറ്റാർ ആയ 1987 .
തിരയിലെ അഭിനയം കൊണ്ട് മലയാളം എന്ന ഭാക്ഷയെ ലോകം മുഴുവൻ അറിയിച്ച മമ്മൂട്ടി മാജിക്ക്.
അംബ്ദേക്ർ ,പൊന്തൻമാട,വീധേയൻ,വടക്കൻ വീരഗാഘ അങ്ങനേ നീണ്ട് കിടക്കുന്ന നിര.
ഇന്ത്യൻ സിനിമയിലെ മികച്ച നടൻമാരിൽ ഒരാളായ മമ്മൂട്ടിക്ക്,എൻ്റെ സ്വന്തം മമ്മൂക്കായക്ക്
HAPPY BIRTHDAY
ഞങ്ങളുടെ കാതുകളെയും കണ്ണുകളെയും മമ്മൂക്കയുടെ സിനിമയിലേക്ക് കൂർപ്പിക്കാൻ ഇനിയും കഴിയട്ടെ.