ഗജിനി എന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നായിരുന്നു. പ്രധാനകഥാപാത്രം എന്ന തെറ്റിദ്ധാരണ ഉണ്ടാക്കി എന്നെ സംവിധായകനും നിർമാതാവും ചേർന്ന് കബളിപ്പിക്കുകയായിരുന്നു. എനിക്ക് ഒരുപാട് നിരാശയുണ്ടാക്കിയ അനുഭവമായിരുന്നു അത്. എന്നാൽ എനിക്ക് ഇപ്പോൾ ഇതിൽ പരാതിയില്ല. കാരണം തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറുക എന്നതുമാത്രമാണ് ഇപ്പോൾ എൻ്റെ ലക്‌ഷ്യം.”
പതിനാലു വർഷങ്ങൾക്ക് മുൻപ് ഒരു മാധ്യമത്തിന് മുന്നിൽ അവർ ഇങ്ങനെയൊരു പ്രതികരണം നടത്തിയപ്പോൾ ഏതൊരു ഗ്ലാമർ നായികയുടെയും നാട്ടുവിശേഷങ്ങൾ പോലെ വായിച്ചുതള്ളുക മാത്രമാണ് നമ്മളും ചെയ്തിട്ടുണ്ടാകുക. പിന്നീട് കാലാന്തരത്തിൽ നായകനോളം തലപ്പൊക്കമുള്ള നായികയായും “രസികർ മൺട്രങ്ങളും” ആരാധനയും മറ്റുമായി പുതിയ തമിഴന്റെ പുതിയ തലൈവിയായും നമ്മെ വിസ്മയിപ്പിക്കുമ്പോഴാണ് അന്നത്തെ ആ ഇരുപത്തിയൊന്നുകാരിയിൽ കണ്ട ദൃഢനിശ്ചയം പൂർണമാകുന്നത്
വർഷങ്ങൾക്ക് ശേഷം അതേ സംവിധായകന്റെ പുതിയ സിനിമയിൽ തലൈവരുടെ നായികയായി ഈ നടി വീണ്ടും എത്തുമ്പോൾ “ദർബാർ” സാക്ഷ്യം വഹിക്കാൻ പോകുന്നത് സുഖമുള്ള ഒരു മധുരപ്രതികാരം കൂടിയാണ്. നയൻ‌താര, നിങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലും മാസ്സാണ്, മരണമാസ്സ്‌.
ജന്മദിനാശംസകൾ
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.