Bineesh K Achuthan

1995 – ൽ തമ്പി കണ്ണന്താനത്തിന്റെ മാന്ത്രികത്തിലൂടെയൊണ് വിനായകൻ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നതെങ്കിലും 2004 – ൽ റാഫി മെക്കാർട്ടിന്റെ ചതിക്കാത്ത ചന്തുവിലാണ് വിനായകൻ എന്റെ ശ്രദ്ധയിൽ പെടുന്നത്. അതിന് മുമ്പ് ഒന്നാമൻ, ഇവർ, വെള്ളിത്തിര, സ്റ്റോപ് വയലൻസ് എന്നീ ചിത്രങ്ങളിലദ്ദേഹം വേഷമിട്ടിരുന്നു. അമൽ നീരദിന്റെ ബിഗ് ബി, അൻവർ റഷീദിന്റെ ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾ ഒരേ സമയത്താണ് റിലീസാകുന്നത്. കൊച്ചി പശ്ചാത്തലമാക്കിയ ഇരു ചിത്രങ്ങളിലെയും വിനായകന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളിൽ വിവിധ വേഷങ്ങളിൽ വിനായകനെ കാണാനിടയായി. ഒട്ടുമിക്ക വേഷങ്ങളും കൊച്ചി/ മട്ടാഞ്ചേരിയിലെ അധോലോക സംഘാംഗമായിട്ടായിരിക്കും. ഇത്തരത്തിൽ വിനായകൻ സ്റ്റീരിയോ ടൈപ്പ് ആയിക്കൊണ്ടിരിക്കുന്ന വേളയിലാണ് DUDE – ന്റെ അവതാരം.

2015 – ലാണ് മിഥുൻ മാനുവൽ തോമസിന്റെ ആട് ഒരു ഭീകര ജീവി റിലീസാകുന്നത്. തീയേറ്റർ റിലീസിൽ ഫ്ലോപ്പായ ചിത്രം DVD റിലീസോട് കൂടി കൾട്ടായി മാറി. വിനയാകന്റെ കരിയർ അവിടന്നങ്ങോട്ട് വേറെ ലെവലിലായി. ദാമോദരൻ ഉണ്ണി മകൻ ഡെൽമൻ ഇടക്കൊച്ചി അഥവാ DUDE ചിരിയുടെ മാലപ്പടക്കം തീർത്ത വിനായകൻ കഥാപാത്രമായിരുന്നു. തൊട്ടടുത്ത വർഷം – 2016 – ലായിരുന്നു വിനായകന്റെ കരിയർ ബെസ്റ്റ് പെർഫോമൻസായി കണക്കാക്കുന്ന രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിന്റെ വരവ്. കമ്മട്ടിപ്പാടത്തിലെ ഗംഗയും വിനായകന്റെ പതിവ് കൊച്ചിക്കാരൻ ഗുണ്ടാ വേഷമായിരുന്നുവെങ്കിലും ആ കഥാപാത്രത്തിന് സമാന സ്വഭാവമുള്ള മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ആത്മാവുണ്ടായിരുന്നു. നായകനായ ദുൽഖർ സൽമാനെ മറികടന്ന് കൊണ്ട് വിനായകന്റെ ഗംഗയും മണികണ്ഡന്റെ ബാലനും പ്രേക്ഷക ഹൃദയം കീഴടക്കി.

കമ്മട്ടിപ്പാടത്തിലെ ഗംഗയിലൂടെ മികച്ച നടനുള്ള 2016 – ലെ സംസ്ഥാന സർക്കാർ പുരസ്കാരം വിനായകനെ തേടിയെത്തി. പുരസ്ക്കാര ലബ്ധി കേവലം ഭാഗ്യമല്ല എന്ന് തൊട്ടടുത്ത വർഷങ്ങളിലെ വ്യത്യസ്ത പ്രകടനങ്ങളിലൂടെ വിനായകൻ തെളിയിച്ചു. ടിനു പാപ്പച്ചന്റെ സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ, ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ. മ. യൗ, ഷാനവാസ് കെ ബാവക്കുട്ടി തൊട്ടപ്പൻ, തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ എന്നിവയിലൂടെ ക്രമാനുഗതം വളരുന്ന ഗ്രാഫായിരുന്നു വിനായകന്റേത്. വി കെ പ്രകാശിന്റെ ഒരുത്തിയിലെ ഇൻസ്പെക്ടർ വേഷത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വക്കാൻ വിനായകന് കഴിഞ്ഞു. ഗുണ്ടാ വേഷങ്ങളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട വിനായകന്റെ ആദ്യത്തെ ഹീറോയിക് പോലീസ് റോൾ !

ഇതിനിടയിൽ വിവാദങ്ങളും വിനായകനൊപ്പം വളർന്നു. വിനായകന്റെ ഭാഷയും ശരീര ഭാഷയും പരമ്പരാഗത സങ്കൽപ്പങ്ങൾക്കും നടപ്പുശീലങ്ങൾക്കും എതിരാണെന്ന വ്യാഖ്യാനമുണ്ടായി. വിനായകൻ, വിനീത വിധേയനാകണമെന്ന പൊതുബോധം ഇത്തരം പ്രചരണങ്ങൾക്ക് ഇന്ധനമായി. ഇതിനിടയിലെല്ലാം അയാൾ 100 % പ്രൊഫഷണലിസത്തോടെ തന്റെ ജോലിയിൽ വ്യാപൃതനായി. സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ജയിലറിലെ വർമ്മൻ എന്ന വില്ലൻ റോളിൽ തിളങ്ങുക വഴി പാൻ സൗത്തിന്ത്യൻ ലെവലിൽ വിനായകൻ ചർച്ച ചെയ്യപ്പെട്ടു. ഗൗതം മേനോന്റെ വിക്രം ചിത്രമായ ധ്രുവ നച്ചത്രത്തിൽ പ്രധാന വില്ലനായി വിനായകൻ മിന്നുന്ന പ്രകടനം കാഴ്ച്ച വച്ചതായി പ്രിവ്യൂ കണ്ട ചലച്ചിത്ര പ്രവർത്തകർ വിലയിരുത്തുകയുണ്ടായി. വിവാദങ്ങൾക്കിടവേള നൽകിക്കൊണ്ട് പ്രൊഫഷണൽ ലൈഫിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ വിനായകന് കഴിയട്ടെയെന്ന് ഈ പിറന്നാൾ വേളയിൽ ആശംസിക്കുന്നു.

You May Also Like

നടൻ ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്‌സംഗ കേസ്, വിവാഹവാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത് നടി

നടനും അവതാരകനും എ ബി സി മലയാളം യൂട്യൂബ് വാർത്താ ചാനൽ എംഡിയുമായ ഗോവിന്ദൻകുട്ടിക്കെതിരെ യുവതിയുടെ…

16കാരനെയും 61 കാരനെയും തൃപ്തിപ്പെടുത്തിയ ഗ്ലാമർചിത്രങ്ങളുടെ കാലം

ഗ്ലാമർചിത്രങ്ങളുടെ കാലം Magnus M ???? അവളുടെ രാവുകൾക്ക് ശേഷം സ്ത്രീശരീര പ്രദർശനവും വിപണതന്ത്രമായി മുന്നിൽ…

ആത്മഹത്യചെയ്ത തുനിഷ ശർമ്മ കോടികളുടെ സ്വത്ത് സമ്പാദിച്ചു, ആഡംബര വീടിന്റെയും ആഡംബര കാറുകളുടെയും ഉടമയായിരുന്നു താരം

ഒരു ആത്മഹത്യകൊണ്ടു തുനിഷ മടങ്ങിയത് കഠിനാധ്വാനം കൊണ്ട് ഇരുപതുവയസിനിടെ സമ്പാദിച്ച കോടികളുടെ സ്വത്ത് ഉപേക്ഷിച്ചിട്ട് ടെലിവിഷൻ…

യഥാർത്ഥ ജീവിതത്തിൽ ക്യാമറ വെച്ചത് പോലെയാണ് ലോഹിതദാസിന്റെ സ്ക്രിപ്റ്റ്

Shameer KN വാച്ച്മാൻ : എവിടേക്കാ ഈ പോണ.. ഇപ്പൊ കാണാൻ പറ്റില്ല.. നാളെ വാ..…