Festival
ബൂലോകം ടീവിയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയംനിറഞ്ഞ ക്രിസ്തുമസ് ആശംസകൾ

ബൂലോകം ടീവിയുടെ എല്ലാ പ്രേക്ഷകർക്കും ക്രിസ്തുമസ് ആശംസകൾ
പ്രിയരേ… ലോകമെങ്ങും ക്രിസ്തുമസ് ഉത്സവ ലഹരിയിൽ ആണ്. പ്രപഞ്ചത്തിന്റെ നാഥൻ ആയ ക്രിസ്തുദേവന്റെ തിരുപ്പിറവി ലോകമെങ്ങും കൊണ്ടാടുകയാണ് . കൊറോണ മഹാമാരി വിതച്ച ദുരിതങ്ങളുടെ ഈ ഇടവേളയിലും എല്ലാം മറന്നു ലോകം ആഘോഷിക്കുകയാണ്. ഈ രാവിൽ പള്ളികളിൽ പ്രാർത്ഥനകളും നാട്ടിലും നഗരത്തിലും ആശംസകൾ കൈമാറലും കരോൾ സംഘങ്ങളുടെ ഗൃഹസന്ദർശങ്ങളും …അങ്ങനെ ആഹ്ലാദത്തിന്റെ ആരവങ്ങൾ അലതല്ലുകയാണ്. ഈ വേളയിൽ ബൂലോകം ടീവിയുടെ എല്ലാ വായനക്കാർക്കും പ്രേക്ഷകർക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ നേരുകയാണ്. ലോകത്തെ ഗ്രസിച്ച ശാപങ്ങളുടെ പിടിയിൽ നിന്നും മുന്നേറി മാനവർ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും പാതയിലൂടെ ഇനി വരുന്ന വർഷം മുന്നേറട്ടെ എന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹിയാണ് യേശൂ ക്രിസ്തു. സ്നേഹം, ത്യാഗം, സമാധാനം എന്നിവയുടെ പാത മനുഷ്യരാശിക്ക് കാണിച്ചുകൊടുത്ത സാക്ഷാൽ ദൈവപുത്രൻ. അദ്ദേഹം മാനവർക്കായി നൽകിയ സന്ദേശങ്ങൾക്ക് പരിധിയില്ല, അദ്ദേഹം തെളിച്ച വെളിച്ചത്തിനും പരിധിയില്ല. ഇന്നത്തെ ആകാശം നക്ഷത്രപൂരിതമാണ്. അവ ആരെയോ പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ… വീണ്ടുമൊരു കാലിത്തൊഴുത്തിലേക്കു ആ വെളിച്ചമാകെ വിതറിയിരുന്നുവെങ്കിൽ… ഇരുട്ടിന്റെ അധിനിവേശം വർദ്ധിക്കുന്ന ലോകത്തിനു വീണ്ടുമൊരു രക്ഷകൻ പിറന്നിരുന്നു എങ്കിൽ… എല്ലാ വിശ്വാസികളുടെയും പ്രാർത്ഥനയാണ്.
നമുക്ക് നമ്മുടെ മനസുകളെ പ്രഭാപൂരിതമാക്കാം… മതവും ജാതിയും വർഗ്ഗവും ഭാഷയും കൊണ്ടുള്ള സ്പർദ്ദകളും കാലുഷ്യങ്ങളും ഒഴിവാക്കാം. ആഘോഷങ്ങൾ കൈകോർത്തുപിടിച്ചു ഒറ്റക്കെട്ടായി ആഘോഷിക്കാം. ഈ ഭൂമിയിലെ എല്ലാ മാനവർക്കും ഒരിക്കൽ കൂടി ക്രിസ്തുമസ് ആശംസകൾ നേരുന്നു….
തിരുവനന്തപുരം മേനംകുളത്തു ഉണ്ണിക്കുട്ടൻ സ്വഗൃഹത്തിൽ തയ്യാറാക്കിയ പുൽക്കൂട്
*****
2,580 total views, 6 views today