15 Years Of Happy Days 

Sajith M S

ഒരിക്കൽ നാട്ടിലുള്ള ഒരു ലോക്കൽ ചാനലിൽ ഒരു സിനിമ, കണ്ടു പരിചയം ഉള്ള ആരുമില്ല. പക്ഷേ കാണാൻ നല്ല രസം. അങ്ങനെ മുഴുവനും ഇരുന്ന് കണ്ടു. പാട്ടുകളും സിനിമയും ഒരുപാട് ഇഷ്ട്ടപ്പെട്ടു, പിന്നെയും കുറച്ചു നാൾ കഴിഞ്ഞാണ് ആ സിനിമയുടെ പേര് Happy Days ആണെന്ന് മനസിലായത്. പല കാരണങ്ങൾ കൊണ്ടും വളരെ സ്പെഷ്യൽ ആയ സിനിമയാണ് ഹാപ്പി ഡേയ്‌സ്. കേരളത്തിലെ പോപ്പുലർ കൾച്ചറിൽ ഇത്രമാത്രം fanbase ഉള്ള ഒരു ക്യാമ്പസ്‌ മൂവി ഒരുപക്ഷേ ‘ക്ലാസ്മേറ്റ്സ് ‘നൊപ്പം ഈ സിനിമ കൂടിയേ ഉണ്ടാകൂ..ഇന്നും സ്കൂൾ / കോളേജ് ഫ്രണ്ട്ഷിപ് Tribute വീഡിയോകളിൽ ഇടം പിടിക്കുന്ന “Ohh My Friend ” ഗാനം അടക്കം പുതിയ കാലത്തെ യുവാക്കളുടെ ഓർമകളെ വളരെവേഗം ഗൃഹാതുരതയിൽ എത്തിക്കാൻ സാധിക്കുന്ന സിനിമയാണ് Happy Days. കേരളത്തിലെ ഒരു തലമുറയെ ഇത്രയധികം സ്വാധീനിച്ച ഒരു ഡബ്ബിങ് സിനിമ വേറെ ഉണ്ടോ എന്ന് സംശയമാണ്.

ശേഖർ കമ്മുല സംവിധാനം ചെയ്തു 2007 ൽ ഇറങ്ങിയ Happy Days അവിടെ സകല റെക്കോർഡുകളും ഭേദിച്ചു കൊണ്ട് അവിടെ സൂപ്പർ ഹിറ്റ്‌ ആയി. അതിന് ശേഷം ഖാദർ ഹസ്സൻ ഈ സിനിമയുടെ മലയാളം ഡബ്ബിങ് വേർഷൻ ഇറക്കി. സൂര്യ ടീവി അതിന്റെ സാറ്റ്ലൈറ്റ് ഏറ്റെടുത്തതോടെയാണ് കേരളത്തിൽ ഈ സിനിമ വലിയ പ്രീതി നേടിയത്. അതിമനോഹരമായ. ഡബ്ബിങ് വേർഷനായിരുന്നു ഈ സിനിമയുടെത്. ഓരോ കഥാപാത്രങ്ങൾക്കും തെരഞ്ഞെടുത്ത ശബ്ദം മുതൽ ഇന്നും ഫ്രഷ് ആയി നിലനിൽക്കുന്ന പാട്ടുകൾ വരേ പെർഫെക്ട് ആയിരുന്നു. മിക്കി ജെ മെയർ എന്ന സംഗീതസംവിധായകൻ ഈ സിനിമയ്ക്ക് വേണ്ടി ഒരുക്കിയ സംഗീതം സിനിമയുടെ നട്ടെല്ല് തന്നെയായിരുന്നു.

ഒരു Upper / Middle class വിദ്യാർത്ഥി കോളേജ് ജീവിതത്തെ അതിന്റെ എല്ലാ ഇമോഷൻസോടെയും അവതരിപ്പിച്ചു എന്നതാണ് ഈ സിനിമ നേടിയ വിജയത്തിന്റെ ഏറ്റവും പ്രധാന കാരണം. അതിൽ സൗഹൃദം പ്രണയം ചതി ജൂനിയർ സീനിയർ പ്രശ്നങ്ങൾ എന്ന് തുടങ്ങി എല്ലാം ഉണ്ട്. കാണുന്ന ഓരോരുത്തർക്കും അവരവരുടെ കോളേജ് ജീവിതത്തിലെ ഏതെങ്കിലും ഒരു അനുഭവമോ ഇമോഷനോ ഈ സിനിമയുമായി കണക്ട് ആകും. പൂർണ്ണതയോടെ എല്ലാ കഥാപാത്രങ്ങളെയും എല്ലാ സബ് പ്ലോട്ടുകളും അവതരിപ്പിച്ചു എന്നതും സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. ചന്തു, മധു, രാജേഷ്, ടൈസൺ, ശ്രാവ്സ് അങ്ങനെ ഓരോ കഥാപാത്രങ്ങളും പ്രിയപ്പെട്ടവരാകുന്നത് അവരാരും അന്യരാണ് എന്ന തോന്നൽ പ്രേക്ഷകർക്കുണ്ടാവാത്തത് കൊണ്ടാണ്.

ഏറ്റവും പുതിയ കാലത്തെ ആൺ പെൺ സൗഹൃദങ്ങളും അവർ ഒന്നിച്ചുള്ള യാത്ര അവരുടെ ആഹ്ലാദങ്ങൾ പിണക്കങ്ങൾ ഒക്കെ വളരെ Honest ആയി അവതരിപ്പിക്കാൻ ഹാപ്പി ഡേയ്‌സിന് വളരെ എളുപ്പം സാധിച്ചു. അത് കൊണ്ടൊക്കെയാണ് പതിനഞ്ചു വർഷങ്ങൾക്കിപ്പുറവും Happy Days ഫ്രഷ് ആയി തുടരുന്നത്. പുതിയ തലമുറയുടെ ഒരു Cult എന്ന് പറയാവുന്ന Happy Days റിലീസായിട്ട് ഇന്ന് 15 വർഷം…

Leave a Reply
You May Also Like

ഊള ചോദ്യങ്ങളും ഉശിരുള്ള മറുപടികളും നസ്രിയയ്ക്ക് അഭിനന്ദനങ്ങൾ !

ചന്ദ്രപ്രകാശ് എസ് എസ് നസ്രിയയുടെ “അണ്ടേ സുന്ദരാനികി” എന്ന തെലുങ്ക് സിനിമയുടെ പ്രമോഷൻ ഇൻ്റർവ്യൂ കാണുകയായിരുന്നു.ആ…

ഒരു സാധാരണ ഹൊറർ മൂവിയാണ് പ്രതീക്ഷിച്ചത്, പക്ഷേ ഇത്‌ ശരിക്കും ഞെട്ടിച്ചു കളഞ്ഞു

Home For Rent (2023) Thai Jaseem Jazi എജ്ജാതി പടം! ഒരു സാധാരണ ഹൊറർ…

പോണോഗ്രാഫിക് സിനിമകളിൽ അഭിനയിച്ച് ലോകമെമ്പാടും പ്രശസ്തയായ നടി മിയ ഖലീഫയുടെ യഥാർത്ഥ പേര് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ

ലെബനീസ്-അമേരിക്കൻ അഡൽറ്റ് മോഡലും അശ്ലീലചലച്ചിത്രങ്ങളിലെ നായികയുമാണ് മിയ ഖലീഫ അഥവാ മിയ കാലിസ്റ്റ. പോണോഗ്രാഫിക് സിനിമകളിൽ…

ശങ്കര്‍ രാമകൃഷ്ണന്‍ ‘പതിനെട്ടാം പടി’ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘റാണി’യിലെ ‘വാഴേണം’ എന്ന വീഡിയോ ഗാനം റിലീസ് ചെയ്തു

ശങ്കര്‍ രാമകൃഷ്ണന്‍ ‘പതിനെട്ടാം പടി’ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം റാണിയിലെ ‘വാഴേണം’ എന്ന…