ജീവിതപങ്കാളിയ്ക്ക് ഒപ്പമുള്ള ജീവിതം മടുത്തുവെങ്കിൽ അല്ലെങ്കിൽ ആഗ്രഹിച്ചൊരു ജീവിതം കിട്ടുന്നല്ലെങ്കിൽ അത് തുറന്ന് പറഞ്ഞ പരസ്പരം പരിഹരിക്കാൻ ശ്രമിക്കുക അല്ലെങ്കിൽ വിവാഹമോചനം തേടുക.അല്ലാതെ കാമുകനെയോ /കാമുകിയോ പേറി സ്വന്തം പാർട്ടണറെ ചതിച്ച മുന്നോട്ടാണ് പോവാൻ ഭാവമെങ്കിൽ വരാനിരിക്കുന്ന ദുരന്തം എന്താണെന്ന് പറയാൻ കഴിയില്ല. അതു രണ്ട് പേർക്കും നന്നല്ല. മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങളെ നല്ല detailed manner -ൽ അവതരിപ്പിച്ച ആ ഒരു അവസ്ഥ നമുക്ക് കാണിച്ചു തരുകയാണ് ഈയൊരു Erotic -Crime-Romance -Thriller ചിത്രത്തിലൂടെ സംവിധായകൻ Jung Ji-woo(also
director of “A Muse(2012)
Happy End(1999)
🔞🔞
Country :South Korea 🇰🇷
ജോലിയെന്നുമില്ലാതെ തന്റെ വിനോദങ്ങളിൽ മുഴുകി ഭാര്യയുടെ വരുമാനത്തെ മാത്രം ആശ്രയിച്ച ജീവിക്കേണ്ടി വരുന്ന നായകനാണ് നമ്മുടെ ഭർത്താവ് (choi min -sik).. സുഖകരമല്ലാത്ത ദാമ്പത്യം ജീവിതം.ഇക്കാരണത്താൽ നായികയായ(Jeon Do-Yeon)ഭാര്യക്ക് ജോലിസ്ഥലത്തെ സഹപ്രവർത്തകനുമായി(Joo Jin-Mo)മുടിഞ്ഞ അവിവിഹിതബന്ധമാണ്. രഹസ്യങ്ങൾക്ക് അധികം ആയുസില്ല എന്നമാതിരി ഭാര്യയുടെ ഈ ചതി ഭർത്താവ് അറിയേണ്ടി വരുന്ന സാഹചര്യം വരുകയാണ്. ഭാര്യയുടെ അവിഹിത രഹസ്യങ്ങളുടെ ചവറ്റുകൂട്ടയിൽ പരതിയ അയാൾ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യം കൂടി കണ്ടെത്തുകയാണ്. ആ സത്യത്തിന് അയാളുടെ ആത്മാവിനെ പോലും മരവിപ്പിക്കാനുള്ള ശക്തിയുണ്ടായിരുന്നു. ആത്മനിയന്ത്രണം വിട്ട് ആരും എന്തു വേണമെങ്കിലും ചെയ്യാവുന്ന അത്തരമൊരു അവസ്ഥയിൽ ആ രഹസ്യം ഭാര്യയെ അറിയിക്കാതെ അയാൾ സംയമനം പാലിച്ചു ക്ഷമയോട് നിൽക്കുകയാണ് ചെയ്തത്.
തുടർന്നു കൊണ്ടു പോകുന്ന ഭാര്യയുടെ കളിയിൽ വൈകാതെ സ്വന്തം കുഞ്ഞും പോലും ഇരയാകുകയാണ്.. ഇത്തവണ ആ മനുഷ്യനെ ക്ഷമിക്കാൻ കഴിഞ്ഞില്ല. വഞ്ചിച്ച് നന്നായി കളിച്ചു കൊണ്ടിരിക്കുന്ന ഭാര്യയെയും കാമുകനെയും ഇത്തവണ റൺഔട്ട് ആക്കാൻ അയാൾ പ്രേരിതനവുകയാണ്.അതിനായി ഒരു പ്ലാൻ തന്നെ അയാൾ ഉണ്ടാകുകയാണ്.ബാക്കി സ്‌ക്രീനിൽ. ചിത്രം കണ്ടിട്ട് നിങ്ങൾക്ക് തീരുമാനിക്കാം അതൊരു ‘ഹാപ്പി ഏൻഡ് ‘ ആണോ, അല്ലയോ എന്ന് !!!. കൊറിയൻ സിനിമയിൽ അതുവരെയും പരീക്ഷിക്കാത്ത Explicit Sex രംഗങ്ങളാൽ ഒരു വിവാദം സൃഷ്ടിച്ച് സിനിമയായിരുന്നു Happy End…കൊറിയൻ സിനിമയിൽ തന്നെ മുൻനിര നടിനടന്മാരായ Choi ഏട്ടന്റെയും Jeon Do-Yeon ന്റെയും ആദ്യകാല മികച്ച പെർഫോമൻസുകളിൽ ഒന്നു കൂടിയാണ് ഈ ചിത്രം 👌👌
🔞 for Sex and violence..