കൂട്ടുകാര്‍ autoclaved aerated concrete ബ്ലോക്കുകളെ ( AAC) പറ്റി കേട്ട്ടുണ്ടോ?? ഇല്ലെങ്കില്‍ ഇത് വായിച്ചു നോക്കു കൂട്ടുകാരെ..
1920 കളില്‍ സീഡിഷ് ആര്‍ക്കിടെക് ആയിരുന്ന ജോന് അക്സേല്‍ എറിക്സണ് ആണ് നിര്‍മാണ മേഖലയില്‍ വിപ്ലവം കുറിച്ച ഈ പുതിയ ഉല്‍പ്പന്നം ലോകത്തിനു മുന്പില് അവതരിപിച്ചത്. ഇതിന്റെ പ്രതേകതകള്‍ എന്താണെന്നു നമുക്ക് നോക്കാം…
1. ഭാരക്കുറവ്
കുറഞ്ഞ ഭാരം ഉള്ള AAC ബ്ലോക്കുകള്‍ വെള്ളത്തില്‍ ഇട്ടാല്‍ പോന്തികിടക്കും. ഓടോക്ലാവില് കയറ്റി പുഴുങ്ങി എടുക്കുന്ന ഈ ബ്ലോക്കുകളുടെ ഉള്ളില്‍ നിറയെ സുഷിരങ്ങള്‍ ആണ് അതിനാല്‍ വെള്ളത്തില്‍ ഇട്ടാല്‍ പോന്തികിടക്കും ..
2. കംപ്രേസ്സിവ് സ്ട്രെങ്ങ്ത് വളരെ കൂടുതല്‍..
കംപ്രേസ്സിവ് സ്ട്രെങ്ങ്ത് മറ്റു പല കണ്‍കറന്റ് ബ്ലോക്കുകളെ അപേക്ഷിച്ച് വളരെ കൂടുതല്‍ ആണ് ഇതിനു..
3. ചൂടിനേയും ശബ്ദത്തെയും ചെറുക്കുന്നു..
ഈ ബ്ലോക്കുകള്‍ ചൂടിനേയും ശബ്ദത്തെയും ചെറുക്കുന്നു. അതിനാല്‍ ഇത് വെച്ച് പണിത വീടുകളില്‍ ചൂട് കുറവായിരിക്കും. മാത്രവുമല്ല ഒരു റൂമില്‍ ഉണ്ടാകുന്ന ശബ്ദം മറ്റു റൂമില്‍ അറിയുന്നില്ല..
4. ഭാരം താങ്ങാന്‍ ഉള്ള ശേഷി.
വളരെയധികം ഭാരം താങ്ങുവാന്‍ ഉള്ള ശേഷി ഈ ബ്ലോക്കുകളുടെ സവിശേഷത ആണ്.
5. സ്റ്റാന്‍ഡേര്‍ഡ് സൈസ്
ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് സൈസ് ആണ് ഈ ബ്ലോക്കുകള്‍ക്ക് ഉള്ളത്.
6. വേഗത്തില്‍ ഉള്ള നിര്‍മാണ പ്രവര്‍ത്തനം.
ഇവയുടെ ഭാരക്കുറവ് കാരണം പെട്ടനുള്ള നിര്‍മാണ പ്രവര്‍ത്തനം സാധ്യo ആകുന്നു അതിനാല്‍ 50 % മാന്‍ പവര്‍ കോസ്റ്റ് കുറവായിരിക്കും മറ്റു ബ്ലോക്കുകളെ അപേക്ഷിച്ച് .
7. അവശ്യനുസരണം കട്ട് ചെയ്തു ഉപയോഗിക്കാന്‍ കഴിയുന്നു.
ഒരു സാധാരണ സോ ഉപയോഗിച്ച് വളരെ കൃത്യമായി മുറിക്കാന്‍ കഴിയുന്നു.
8. ഫയര്‍ റെസിസ്റ്റന്‍സ്
ഈ ബ്ലോക്കുകള്‍ ഉണ്ടാകുനത് ഇന്‍ ഓര്‍ഗാനിക് മെറ്റീരിയല്‍ കൊണ്ടായതിനാല്‍ ഡയറക്റ്റ് തീയുടെ മുകളില്‍ വച്ചാല്‍ പോലും തീ പിടിക്കാന്‍ ഉള്ള ചാന്‍സ് വളരെ കുറവാണു. അതായതു ഷോര്‍ട്ട് സര്കുറ്റ് മൂലം ഉണ്ടാകുന്ന അപകട സാധ്യത വളരെ കുറവാണു .
നമ്മുടെ നാടുകളില്‍ സാധാരണ ഈ ബ്ലോക്കുകള്‍ ഉപയോഗിക്കുന്നില്ല എങ്കിലും ഗള്‍ഫ് മേഖലയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഈ ബ്ലോക്കുകള്‍ വച്ചുണ്ടാക്കുന്ന കെട്ടിടങ്ങള്‍ വളരെ സാധാരണ ആണ്. ഈ ബ്ലോക്കുകള്‍ വച്ച് ഉണ്ടാക്കിയ വീടുകള്‍ അതി മനോഹരങ്ങള്‍ ആണ് ഒന്ന് കണ്ടു നോക്കു..