വാടകയ്ക്ക് താമസിക്കുമ്പോള്‍ നിങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങള്‍..

625

d

എനിക്ക് എന്റെ കാര്യം നോക്കാന്‍ അറിയാമെന്നും പറഞ്ഞു വീട് വിട്ടു ഇറങ്ങിപ്പോയി ഒറ്റയ്ക്ക് താമസിക്കുന്ന ചേട്ടന്മാരും ചേച്ചിമാരും അനുഭവിക്കുന്ന കഷ്ട്ടപാടുകള്‍ അവര്‍ക്ക് മാത്രമേ അറിയാവു. ആദ്യത്തെ ചോരത്തിളപ്പില്‍ അങ്ങനെ പറഞ്ഞതില്‍ ഇപ്പോളവര്‍ സങ്കടപെടുന്നുണ്ടായിരിക്കാം. ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടുനോക്കൂ..

1. സ്വന്തം വീടല്ലാത്തത് കൊണ്ട് പുതിയതായൊന്നും ചെയ്യാന്‍ പറ്റില്ല. പെയിന്റ് അടിക്കാന്‍ പറ്റില്ല, പുതിയ സാധനം മേടിച്ചിടാന്‍ പറ്റില്ല, അങ്ങനെ ഒരു കണ്ണാടി തൂക്കാന്‍ അണിഅടിക്കണമെങ്കില്‍ പോലും ഉടമസ്ഥന്റെ അനുവാദം വേണം.

2. ചില കുരുട്ടു അയല്‍ക്കാര്‍ കാണും, വീടിന്റെ മുന്നില്‍ ഒഴിഞ്ഞ മദ്യകുപ്പികള്‍ കണ്ടാല്‍ തീര്‍ന്നു. പിന്നെ നമ്മള്‍ ആഭാസന്മാരാണ് കുടിയന്മാരാണ് എന്നൊക്കെ പത്രത്തില്‍ പരസ്യം കൊടുക്കുന്നതിനേക്കാള്‍ വേഗത്തില്‍ നാട്ടുകാര്‍ അറിയും. അതോടെ അവിടത്തെ പോറുതിയും തീരും.

3. വീട്ടില്‍ അച്ഛനും അമ്മയും നമ്മുടെ നന്മയ്ക്ക് വേണ്ടി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ടാണ് വീട് മാറി താമസിക്കുന്നത്. അപ്പൊ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞപ്പോലെ തൊട്ടതിനും പിടിച്ചതിനും നിയമങ്ങള്‍. മാംസാഹാരം പാടില്ല, കൂട്ടുകാര്‍ പാടില്ല(ആണായാലും പെണ്ണായാലും). പിന്നെ ഇതൊക്കെ ശരിയായി നടക്കുന്നുണ്ടോ എന്നറിയാന്‍ വേണ്ടി അവര്‍ ഇടയ്ക്ക് ഇടയ്ക്ക് ഇന്‍സ്പെക്ഷനും വരും.

4. ഇനി കൂട്ടുകാര്‍ എങ്ങാനും വന്നാലോ? നമ്മള്‍ എന്തോ അജ്മല്‍ കസബിനെ വിളിച്ചു വീട്ടില്‍ കയറ്റിയെ പോലെയാണ്‌ നോക്കുന്നത്.

5. പയ്യന്മാര്‍ ഒരുമിച്ചാണ് താമസമെങ്കില്‍ ഒരെണ്ണം പോയാല്‍ വേറെ ഒരെന്നതിനെ എടുക്കുന്നത് ഐ.എ.എസ് അഭിമുഖത്തെക്കാള്‍ പാടുള്ള പ്രക്രിയയാണ്‌. അവന്‍ വെള്ളമടിക്കില്ലന്നും സോംനാമ്പുലിസത്തിന്റെ അസുഖമുള്ള പയ്യനുമല്ലന്നും തെളിയിച്ചിരിക്കണം.

6. ഇതൊക്കെ ചെറുത്. താമസം മാറ്റുമ്പോള്‍ അഡ്വാന്‍സ് തുക തിരിച്ചു മേടിക്കുന്നകാര്യമാണ് ബാലികേറാമല. വേറെ ഒരു പ്രശ്നവും ഇല്ലെങ്കിലും ചുവരില്‍ ഒരു ഓട്ടയുണ്ട്എന്നും പറഞ്ഞു അവര്‍ പൈസ കുറയ്ക്കും.

പക്ഷെ എന്തൊക്കെ പ്രശ്നങ്ങള്‍ അനുഭവിച്ചാലും ജീവിതം ജീവിക്കാന്‍ പഠിക്കുന്നത് ഒറ്റയ്ക്ക് താമസിക്കുമ്പോഴാണ്.