ഈ പണമെല്ലാം എവിടെപ്പോയി? ഈ ലക്ഷക്കണക്കിന് കോടികൾക്ക് എന്ത് സംഭവിച്ചു ?

252

HAREESH KUMAR. N⁩

ഇന്ത്യയിലെ പാവപ്പെട്ട പൗരന്മാരെ കൊന്നൊടുക്കുന്ന ഈ കൊള്ള സംഘത്തെ ലോകത്തിന് മുന്നിൽ ചോദ്യം ചെയ്യണം.ഇതുവരെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകളെക്കുറിച്ചുള്ള, പൊതുവേദിയിൽ ലഭ്യമായ കണക്കുകളാണ് ചുവടെ. (വിവരവകാശത്തിനും ഓഡിറ്റിനും പുറത്താണ് PMCARES എന്ന് നേരത്തെ സുപ്രീംകോടതി വിധിച്ചിരുന്നു).

ടാറ്റ: 1500 കോടി
വിപ്രോ: 1200 കോടി
ബിർള ഗ്രൂപ്പ്: 500 കോടി
മുകേഷ് അംബാനി: 500 കോടി + ആശുപത്രി
അദാനി ഗ്രൂപ്പ്: 500 കോടി
ITC: 150 കോടി
ഹിന്ദുസ്ഥാൻ യൂണിലിവർ: 100 കോടി അനിൽ അഗർവാൾ (വേദാന്ത): 100 കോടി
ഹീറോ സൈക്കിൾ: 100 കോടി
ബജാജ് ഗ്രൂപ്പ്: 100 കോടി
Indian axa life ഇൻഷുറൻസ് 100 കോടി
ഷിർദ്ദി ക്ഷേത്രം: 51 കോടി
സോംനാഥ് ക്ഷേത്ര ട്രസ്റ്റ്: 1 കോടി
BCCI: 51 കോടി
CRPF: 33 കോടി
New age: 30 കോടി
സൺ ഫാർമ: 25 കോടി
Ola: 20 കോടി
Paytm: 5 കോടി + ഹാൻഡ് വാഷ്
ആനന്ദ് മഹീന്ദ്ര: ഹോട്ടലുകൾ + Ventilators
Cloud: 6 കോടി
My home: 5 കോടി
സത്യ നാഡെല്ല (Microsoft): 2 കോടി.
അനിത ഡോംഗ്രെ: 1.5 കോടി
അക്ഷയ് കുമാർ: 25 കോടി
പ്രഭാസ്: 4 കോടി
രാം ചരൺ: 1.40 കോടി
അല്ലു അർജുൻ: 1.25 കോടി
പവൻ കല്യാൺ: 2 കോടി
മഹേഷ് ബാബു: 1 കോടി
ചിരഞ്ജീവി: 1 കോടി
ഹേമ മാലിനി: 1 കോടി
ബാല കൃഷ്ണ: 1 കോടി
ജൂനിയർ എൻ‌ടി‌ആർ: 75 ലക്ഷം
കപിൽ ശർമ്മ: 50 ലക്ഷം
രജനീകാന്ത്: : 50 ലക്ഷം
സണ്ണി ഡിയോൾ: 50 ലക്ഷം
സുരേഷ് റെയ്‌ന: 52 ലക്ഷം
സച്ചിൻ തെണ്ടുൽക്കർ: 52 ലക്ഷം
സൗരവ് ഗാംഗുലി: 50 ലക്ഷം

മിക്കവാറും എല്ലാ സർക്കാർ ജീവനക്കാരും അവരുടെ 1-5 ദിവസത്തെ ശമ്പളം നൽകി. രാജ്യത്തെ സാധാരണക്കാർ 100 രൂപ മുതൽ മുകളിലോട്ട് നൽകിയതിൽ നിന്ന് 9000 കോടി കൂടി ലഭിച്ചു.പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ്സിൽ നിന്നും ലഭിച്ചത് 8.5 ലക്ഷം കോടി.ഗ്യാസ് വിലവർധനയിലൂടെ 2 ലക്ഷം കോടി വിമാനത്തിന്റെ ഇന്ധന വില വർധനയിലൂടെ 50 ആയിരം കോടി.സർക്കാർ മേഖല കമ്പനികളായ BSNL, എയർ ഇന്ത്യ, റെയിൽ‌വേ, ഭാരത് പെട്രോളിയം, ഷിപ്പിംഗ് കോർപ്പറേഷൻ, കണ്ടെയ്നർ കോർപ്പറേഷൻ, തുറമുഖങ്ങൾ, ദേശീയപാതകൾ എന്നിവയുടെ വിൽപ്പനയിലൂടെ ലഭിച്ചത് 5 ലക്ഷം കോടി. ഇനി.

ഈ പണമെല്ലാം എവിടെപ്പോയി? ഈ ലക്ഷക്കണക്കിന് കോടികൾക്ക് എന്ത് സംഭവിച്ചു?? വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഇതിനെ ഒഴിവാക്കി നിർത്തിയപ്പോൾ സാധാരക്കാരുൽപ്പടെ ദുരിത കാലത്ത് പ്രതീക്ഷയോടെ നൽകിയ കോടികൾ ചിലരുടെ മാത്രമായി മാറുകയായിരുന്നില്ലേ??

മോദി ഭരണത്തിന്റെ കഴിഞ്ഞ ഏഴ് വർഷങ്ങൾക്കിടയിൽ എന്ത് ക്ഷേമ പദ്ധതിയാണ് സർക്കാർ ചെയ്തത്? 3000 കോടിയുടെ പട്ടേൽ പ്രതിമയും, 20000 കോടിയുടെ പാർലമെന്റും, രാജ്യം oxygen നു വേണ്ടി നിലവിളിക്കുമ്പോൾ പോലും സർക്കാർ bidding നടത്തുന്ന (April 22 ന്) 3400 കോടിയുടെ സെക്രട്ടറിയേറ്റ് ബിൽഡിങ്ങോ ആണോ ജനക്ഷേമ പദ്ധതി??!! രാജ്യത്തെ ബഹുഭൂരിപക്ഷം മാധ്യമങ്ങളെയും പണം കൊണ്ടും സ്വാധീനം കൊണ്ടും കൈവരുതിയിലാക്കിയാൽ ഇതൊന്നും ചർച്ച ആകില്ലെന്നാണോ?
ജനങ്ങൾ ആരെങ്കിലും ചോദ്യം ചെയ്താലോ, രാജ്യദ്രോഹിയാണെന്ന മുദ്ര; സിബിഐ, ഇഡി, ആദായനികുതി എന്നിവയുടെ പേരിൽ ഭീഷണികളും ആക്രമണങ്ങളും. രാജ്യസ്നേഹവും മത വർഗീയ വിഷവും പറഞ്ഞ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി കോറോണക്കാലത്ത് പോലും അറപ്പുളവാക്കുന്ന രീതിയിൽ വോട്ടു രാഷ്ട്രീയം കളിക്കുന്നു.

ഉണരണം ഇന്ത്യ
ഉണരണം ജനങ്ങൾ
ഈ കപടന്മാർക്കെതിരെ..
കുറഞ്ഞത് ഇപ്പോഴെങ്കിലും നിങ്ങൾ, സത്യം അറിയുക. ഇനിയും നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ, വരും തലമുറയ്ക്ക് ഇവിടെ ഐശ്വര്യത്തിന്റെ, വൈവിധ്യത്തിന്റെ, സമാധാനത്തിന്റെ, ഭാരത ഭൂമി വേണ്ടേ??!!

#ResignModi