ഉത്തരകൊറിയൻ മാതൃകയിലുള്ള ഒരു മിലിട്ടറി സ്റ്റേറ്റ് അതാണ് മാവോയിസ്റ്റുകളുടെ സ്വപ്നം. ദാരിദ്യം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത് പരമദാരിദ്ര്യത്തിന്റെ ചെമന്ന സോഷ്യലിസം. അധികാരസിംഹാസനങ്ങൾ കയ്യാളുന്ന ജോങ്ങുമാർക്കൊഴികെ എല്ലാവർക്കും സമത്വപ്പട്ടിണി.
ഇതൊക്കയാണ് ഒരു മാവോയിസ്റ്റ് രാഷ്ട്രത്തിന്റെ പൊതുസ്വഭാവം. മാവോയുടെ ഭ്രാന്തിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് ചൈനയിൽ വിശന്നു മരിച്ചത്. കുഞ്ഞുങ്ങളെ തലകീഴായി പിടിച്ച് മരത്തിലടിച്ച് കൊന്നാണ് പോൾപോട്ട് കംബോഡിയയിൽ കമ്മ്യൂണിസം സ്ഥാപിച്ചത്.
ഒരു രാജ്യത്തിന്റെ ജനസംഖ്യ പകുതിയായി കുറയാൻ ഒരൊറ്റ സ്റ്റാലിൻ മാത്രം മതി. കൊടുംകാട്ടിൽ യന്ത്രത്തോക്കുമായി റോന്ത് ചുറ്റി മാവോയിസം നീണാൾ വാഴട്ടേയെന്ന് വിളിച്ചു കൂവിയാൽ സ്ഥിതിസമത്വം ടപ്പേന്ന് കടന്നുവരുമെന്ന് വിശ്വസിക്കുന്നവർ ഈ ഡിജിറ്റൽ യുഗത്തിൽ ജീവിക്കുന്നുവെന്നത് തന്നെ വലിയ അതിശയമാണ്.
ഭൂമിയുടെ പല കോണുകളിൽ നിന്നും ദാരിദ്ര്യത്തെ ഉന്മൂലനാശം ചെയ്തത് ആധുനിക മുതലാളിത്തവും തുറന്ന ജനാധിപത്യവുമാണ്. ഇന്ത്യൻ ഡമോക്രസിയെ ബൂർഷ്വാ ജനാധിപത്യം എന്നുവിളിച്ച് അധിക്ഷേപിച്ച് AK47 വിപ്ലവം കൊണ്ടുവരാൻ നടക്കുന്ന മാവോയിസ്റ്റുകളെ പമ്പരവിഡ്ഢികൾ എന്നുതന്നെ വിളിക്കേണ്ടി വരുന്നു. നിങ്ങളും ഞാനും ഇന്നനുഭവിക്കുന്ന പൗരാവകാശങ്ങൾ റദ്ദ് ചെയ്ത് സോഷ്യലിസ്റ്റ് ബാനർ വലിച്ചു കെട്ടിയ ഒരു ഇരുമ്പുമറ സൈനികരാഷ്ട്രം അതാണ് മാവോയിസ്റ്റുകളുടെ പൊളിറ്റിക്കൽ ഡ്രീം.
വിയോജിക്കുന്നവരെ ഫയറിംഗ് സ്ക്വാഡിന്റെ മുന്നിൽ നിരത്തിനിർത്തുന്ന വിമതരെ കൊല്ലാക്കൊല ചെയ്യുന്ന കോൺസൻട്രേഷൻ ക്യാമ്പുകളുള്ള രഹസ്യപ്പൊലീസിനെ പേടിച്ച് സ്വതന്ത്രമായി ഒന്ന് മൂത്രമൊഴിക്കാൻ പോലുമാകാത്ത ഒരു ഭീകരഭരണകൂടം. അതിനായാണ് ബസ്തറിലും ആന്ധ്രയിലും ഇടതുതീവ്രവാദികൾ പോരാടുന്നത്. രാജ്യത്തിനായി ജീവൻ നൽകിയ ധീര ജവാൻമാർക്ക് എന്റെ ആദരാജ്ഞലികൾ .രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെ യുദ്ധം ചെയ്ത് നിരപരാധികൾ ആയ ജവാൻമാരെ കൊലപ്പെടുത്തിയ ഈ നായ്ക്കളെ നിലക്ക് നിർത്തണം.