നടൻ ഹരീഷ് പേരടി ‘അമ്മ’ യ്‌ക്കെതിരെ അതി ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. ക്രിമിനലുകളെ സംരക്ഷിക്കുന്ന സംഘടന എന്നാണു അദ്ദേഹം അമ്മയെ കുറിച്ച് പറയുന്നത്. സ്ത്രീവിരുദ്ധമായ നിലപാടുകൾ പിന്തുടരുന്ന സംഘടനയിൽ തുടരാൻ താത്പര്യം ഇല്ലെന്നു അദ്ദേഹം അസന്നിഗ്ധമായി തന്നെ വ്യക്തമാക്കുന്നു. ‘അമ്മ പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി ഇടവേള ബാബു , സഘടനയിലെ മറ്റു പ്രമുഖർ..ഇവർക്കൊക്കെ ആണ് ഹരീഷ് പേരടി ഫേസ്‌ബുക്കിലൂടെ ഒരു തുറന്ന കത്ത്‌ എഴുതിയിരിക്കുന്നത്. അമ്മയുടെ പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരുലക്ഷം രൂപ തിരിച്ചു തരേണ്ടതില്ലെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം.

“A.M.M.A യുടെ പ്രിയപ്പെട്ട പ്രസിണ്ടണ്ട്,സെക്രട്ടറി..മറ്റ് അംഗങ്ങളെ…പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രി വിരുദ്ധമായ നിലപാടുകൾ തുടരുന്ന A.M.M.A എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്നേപൂർവ്വം അഭ്യർത്ഥിക്കുന്നു…എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാൻ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട..ആരോഗ്യ ഇൻഷൂറൻസ് തുടങ്ങിയ എല്ലാ അവകാശങ്ങളിൽ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യർത്ഥിക്കുന്നു…സ്നേഹപൂർവ്വം-ഹരീഷ്പേരടി.”

Leave a Reply
You May Also Like

സൗത്ത് ഇന്ത്യൻ ചിത്രങ്ങളെ ബൊളിവൂഡ് അങ്ങെടുക്കുവാ ….

സൗത്ത് ഇന്ത്യൻ ചിത്രങ്ങളുടെ നിലവാരം ഇപ്പോഴാണ് ബോളീവുഡിന് മനസിലാകുന്നത്. ഒന്നിനുപിറകെ ഒന്നായി ഏതാണ്ട് ഇരുപത്തി ആറോളം…

ഇവിടെയുള്ള താമസക്കാരേക്കാൾ ഇരട്ടിയിലധികമുണ്ട് പൂച്ചകൾ

പൂച്ച ദ്വീപ് അറിവ് തേടുന്ന പാവം പ്രവാസി പൂച്ചകളാൽ നിറഞ്ഞ ദ്വീപാണ് ഓഷിമ. ടൂറിസ്റ്റ് സ്പോട്ടായതോടെ…

ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു

മലയാളികളുടെ പ്രിയനടൻ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു . എന്നാൽ ആശ്വാസകരമായ വാർത്ത…

അജിത് ഒഴിവാക്കിയ സിനിമകൾ കൊണ്ട് സൂര്യ വളർന്നു, അജിത് തമിഴ്‌നാട്ടിലെ മമ്മൂട്ടിയോ ?

ജോൺ കാറ്റാടി നല്ല സിനിമകളുടെ ഓഫർ വരിക, എന്നാൽ അത് ഒഴിവാക്കി വിടുകയും ,അതെ സിനിമ…