ഓസ്കാർ വേദിയിൽ വച്ച് തന്റെ ഭാര്യയുടെ രോഗാവസ്ഥയെ പരിഹസിച്ചതിന്റെ പേരിൽ വിഖ്യാത നടൻ വിൽ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് ഏറെ വിവാദമായിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് ഏറെയും പ്രതികരണങ്ങൾ വന്നതെങ്കിലും അങ്ങിങ്ങു നിന്ന് വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. കോമഡിയെന്ന പേരിൽ ആരെയും എന്തും വിളിച്ചുപറയാവുന്ന അവസ്ഥ മാറണമെന്നും മുഖത്തു കിട്ടിയ അടി അത്തരത്തിൽ പ്രവർത്തിക്കുന്ന എല്ലാർക്കും കൂടി ബാധകമാണെന്നും അഭിപ്രായങ്ങൾ വന്നിരുന്നു. പുരസ്‌ക്കാരം ഏറ്റുവാങ്ങിയതിന് ശേഷം വികാരഭരിതനായ വിൽസ്മിത്ത് ഹൃദയസ്പർശിയായ പ്രസംഗവും നടത്തിയിരുന്നു. പുരസ്‌കാരത്തിന് കാരണമായ കിംഗ് റിച്ചാര്‍ഡ് സിനിമയെക്കുറിച്ച് സംസാരിക്കവെ അക്കാദമിയോടും സഹപ്രവര്‍ത്തകരോടും സ്മിത്ത് മാപ്പും പറഞ്ഞു.

എന്നാലിപ്പോൾ ഈ വിഷയത്തെ കുറിച്ച് ഹരീഷ് പേരടിയുടെ പ്രതികരണം ആണ് ഏവരും ശ്രദ്ധിച്ചത്. ഖേദം പ്രകടിപ്പിച്ചും അക്കാദമി സംഘാടകർക്ക്‌ ക്രിസ് റോക്കിനോടുള്ള ചൊറിച്ചിൽ മാറിയില്ലെന്നും അവരിപ്പോഴും ആ സ്ത്രീയെ ബോഡി ഷെയ്‌മിങ് നടത്തിയവന്റെ കൂടെ ആണെന്നും പേരടി പറഞ്ഞു. “ലോകത്തിൽ എത്ര യുദ്ധങ്ങൾ നടന്നാലും എത്ര നിരായുധരായ മനുഷ്യർ കൊല്ലപ്പെട്ടാലും ഒരു അക്ഷരവും മിണ്ടാത്തവർ വിൽസ്മിത്തിനെതിരെ പുതിയ നടപടികൾക്കായി യോഗം ചേരാൻ പോവുകയാണ്. അതുകൊണ്ട് പ്രിയപ്പെട്ട വിൽസ്മിത്ത് ലോകത്തെ മുഴുവൻ സാക്ഷിയാക്കി നിങ്ങൾക്ക് കിട്ടിയ ആ ഓസ്കാർ എന്ന മനുഷ്യവിരുദ്ധരുടെ അവാർഡുകൂടി നിങ്ങൾ കടലിലേക്ക് വലിച്ചെറിയണം. അത് ഈ ലോകത്തിന് നൽകുന്നത് മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായിരിക്കും.” ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

ഹരീഷിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

സ്വന്തം ഭാര്യയുടെ അസുഖത്തെ കളിയാക്കിയവന്റെ ചെപ്പകുറ്റിക്ക് അയാൾ ഒന്നു കൊടുത്തു…എന്നിട്ടും അയാൾ ചെയ്തുപോയ തെറ്റ് മനസ്സിലാക്കി ലോകത്തെ മുഴുവൻ സാക്ഷിനിർത്തി എല്ലാവരോടും മാപ്പു പറഞ്ഞു…പക്ഷെ ഇപ്പോഴും ആ അസുഖ ബാധിതയായ സ്ത്രിയെ കളിയാക്കിയവൻ ഒരു മാപ്പും ഒരു കോപ്പും ലോകത്തോട് പറഞ്ഞിട്ടില്ല…എന്നിട്ടും സംഘാടകരായ അക്കാദമിക്ക് ഇപ്പോഴും വിൽസ്മിത്തിനോടുള്ള ചൊറിച്ചിൽ മാറിയിട്ടില്ല…അവരിപ്പോഴും ആ സ്ത്രിയെ ബോഡിഷെയ്മിംങ്ങ് നടത്തിയ ആ പൊട്ടന്റെ കൂടെയാണ്…ലോകത്തിൽ എത്ര യുദ്ധങ്ങൾ നടന്നാലും എത്ര നിരായുധരായ മനുഷ്യർ കൊല്ലപ്പെട്ടാലും ഒരു അക്ഷരവും മിണ്ടാത്തവർ വിൽസ്മിത്തിനെതിരെ പുതിയ നടപടികൾക്കായി യോഗം ചേരാൻ പോവുകയാണ്…അതുകൊണ്ട് പ്രിയപ്പെട്ട വിൽസ്മിത്ത് ലോകത്തെ മുഴുവൻ സാക്ഷിയാക്കി നിങ്ങൾക്ക് കിട്ടിയ ആ ഓസ്കാർ എന്ന മനുഷ്യവിരുദ്ധരുടെ അവാർഡുകൂടി നിങ്ങൾ കടലിലേക്ക് വലിച്ചെറിയണം…അത് ഈ ലോകത്തിന് നൽകുന്നത് മനുഷ്യത്വത്തിന്റെ വലിയ സന്ദേശമായിരിക്കും…????????????❤️❤️❤️

 

Leave a Reply
You May Also Like

ഒരു ഹാസ്യനടനിലുപരി, വ്യത്യസ്തമായ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മികച്ച സംവിധായകനുമാണ് മനോബാല

മനോബാലയ്ക്ക് ആദരാഞ്ജലികൾ Shaju Surendran തമിഴ് സിനിമകൾ കാണാറുള്ള പ്രേക്ഷകർക്ക് സ്ഥിരം കോമഡി റോളുകളിൽ വരാറുള്ള…

ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിന്മേൽ സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം പിടിയിൽ

സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീം (34) പിടിയിൽ. ചെന്നൈ…

തുടർച്ചയായി വാക്ക് പാലിച്ചു സുരേഷ്‌ഗോപി

തുടർച്ചയായി വാക്ക് പാലിച്ചു സുരേഷ്‌ഗോപി. പുതിയ ചിത്രത്തിന്റെ അഡ്വാൻസ് കിട്ടുമ്പോൾ മിമിക്രി താരങ്ങളുടെ സംഘടനയ്ക്ക് രണ്ടുലക്ഷം…

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Sajith സംവിധാനം നിർവഹിച്ച ‘ബാത്റൂം’ സൈബർ ക്രൈമുകൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് ആണ്. ഒരു ഹൊറർ മൂഡിൽ…