കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ടു നടക്കുന്ന സമരം മാധ്യമങ്ങൾ ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ജാതിവിവേചനവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടര്‍ ശങ്കര്‍ മോഹനും അടൂർ ഗോപാലകൃഷ്ണനും ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു.ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളെയും ശുചീകരണ തൊഴിലാളികളെയും അധിക്ഷേപിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഹരീഷ് പേരടി.
പഠിക്കാന്‍ വരുന്നവര്‍ സമരം ചെയ്യില്ലെന്നും ആരെയാണ് ഇവര്‍ തോല്‍പ്പിക്കാന്‍ നോക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന് ചോദിച്ചിരുന്നു.സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളെ പോലെ നന്നായി ഉടുത്തൊരുങ്ങിയാണ് വരുന്നതെന്നും നേരത്തെ അഭിമുഖങ്ങള്‍ ഒന്നും നല്കാന് കഴിവില്ലാത്ത ഇവര്‍ക്ക് അതിനെല്ലാം ട്രെയിനിങ് നല്കി കഴിഞ്ഞതായും ആക്ഷേപിച്ചിരുന്നു. അടൂരിന്റെ ഈ അഭിപ്രായത്തിനെതിരെയാണ് ഹരീഷ് പേരടിയുടെ കുറിപ്പ് . അടൂര്‍ ഗോപാലകൃഷ്ണനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നും അതിനാണ് നാട്ടുകാര്‍ പിണറായി വിജയനെ മുഖ്യമന്ത്രിയായി ഇരുത്തിയതെന്നും ഹരീഷ് പേരടി പറഞ്ഞു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
കുറിപ്പ് പൂര്‍ണ്ണ രൂപം.
പിണറായി സഖാവേ..P.k. ബഷീറിനും മുജാഹിദിനും RSSനും ഒക്കെ ക്ലാസ്സ് എടുക്കാന്‍ ഒരേ പാര്‍ട്ടിക്കാരുണ്ട്…ഇങ്ങള് വെറുതെ സമയം കളയണ്ട..ഇങ്ങക്ക് പറ്റുമെങ്കില്‍ ഈ വായേ തോന്നിയത് വിളിച്ചു പറയണ ഈ മഹാനെ ആ ചെയര്മാന് സ്ഥാനത്ത്ന്ന് ഇടുത്ത് കളയ്..അതിനാണല്ലോ ഇങ്ങളെ നാട്ടാര് ആ കസേരേല് ഇരുത്തിയത്..പറഞ്ഞ പണിയിടുക്കി സഖാവേ…
എവിടുന്ന് കിട്ടുണ് ഇങ്ങക്ക് ഇമ്മാതിരി വാണങ്ങളെ…ഒരുത്തന് മംഗലശ്ശേരി നീലകണ്ഠന് വെറെ ഒരുത്തന് ഓന്റെ അച്ചച്ചന്..മൊത്തം തബ്രാക്കളണല്ലോ…ഇങ്ങള് എല്ലാം ശരിയാക്കുന്ന് പറഞ്ഞപ്പം ഇങ്ങനെ ശരിയാക്കും വിചാരിച്ചില്ല..സവര്‍ണ്ണ സലാം…