ഡബ്ള്യു സി സിക്കും മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല, വിനായകനെ രൂക്ഷമായി വിമർശിച്ചു ഹരീഷ് പേരടി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
221 VIEWS

ഒരുത്തീ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പ്രസ് മീറ്റിൽ വിനായകൻ പറഞ്ഞ കാര്യങ്ങൾ വൻ വിവാദത്തിലേക്ക്. സെക്സ് ചെയ്യാൻ താത്പര്യം തോന്നുന്ന സ്ത്രീകളോട് ഇനിയും അത് ചോദിക്കുമെന്നും , അത് മീടു ആണെങ്കിൽ അത് തന്നെ ചെയ്യുമെന്നും വിനായകൻ പറഞ്ഞിരുന്നു. അതിനെ തുടർന്ന് വിനായകനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വിനായകനെ അതിരൂക്ഷമായി വിമർശിച്ചു രംഗത്ത് വന്നത് നടൻ ഹരീഷ് പേരടിയാണ്. വിനായകനെ വഷളൻ എന്ന് വിളിച്ചുകൊണ്ടാണ് ഹരീഷ് പേരടിയുടെ പ്രതികരണം. വിനായകൻ പറഞ്ഞത് ‘അമ്മ സംഘടയിലെ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഡബ്യുസിസി പോലുള്ള സംഘടനകൾ ചാടിക്കടിക്കാൻ വരുമായിരുന്നെന്നും ഇപ്പോൾ അവർക്കും മൂടു താങ്ങികൾക്കും നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല എന്നും ഹരീഷ് കുറിക്കുന്നു. ഹരീഷ് പേരടിയുടെ പോസ്റ്റ് വായിക്കാം

“ഒരുത്തൻ…അവന് Sex ചെയ്യാൻ താത്പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോൾ അവൻ ചോദിക്കും…അത് അവൻ ഇനിയും ആവർത്തിക്കും…ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും..ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം (Verbal rape) അവൻ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു..(നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് Sex ചെയ്യാൻ താത്പര്യം തോന്നി ഒരുത്തൻ ഇങ്ങിനെ ചോദിച്ചാൽ എന്താണ് മൈരെ നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേർണ്ണലിസ്റ്റ് മൈരുകൾ) ആ വിഡ്ഡികൾ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധികരിക്കുമ്പോൾ ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു…ഇത് അമ്മ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങിനെ പറഞ്ഞിരുന്നെങ്കിൽ അതിനെതിരെ ചാടി കടിക്കാൻ വരുന്ന WCC ക്കും അവരുടെ പുരോഗമന മൂട് താങ്ങികൾക്കും ഈ വഷളൻ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല…ആഹാ ഒരു പ്രത്യേകതരം ഫെമിനിസം…അന്തസ്സ്..ഇവന് ചോദിക്കാൻ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രി സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാൻ ഒരു കോണത്തിലെ പോലീസുമില്ല…അടുത്ത വനിതാ മതിൽ നമ്മുക്ക് വിനായകനെ കൊണ്ട് ഉത്ഘാടനം ചെയ്യിപ്പിക്കണ്ണം…ജയ് വിനായക സെക്സാന്ദ ബാഭ…🙏🙏🙏💪💪💪”

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഗോൾഡ് ഒരു ഗംഭീര സംവിധായകന്റെ… ഗംഭിര നടന്റെ… ഗംഭീര സിനിമയാണ്… “മലയാളത്തിലെ ഹോളിവുഡ് പടം” – കുറിപ്പ്

ശ്രീ സന്തോഷ് പണ്ഡിത്തിന് മലയാളത്തിലെ സൂപ്പർ സ്റ്റാർ ആകാനുള്ള കേപ്പബിളിറ്റി ഉണ്ട് എന്ന്