ഹരീഷ് പേരടി എന്ന നടൻ പലവിഷയങ്ങളും തന്റേതായ അഭിപ്രായം വെട്ടിത്തുറന്നു പറയുന്ന ഒരാളാണ്.  അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ വിവാദത്തിലും ചിലപ്പോൾ പൊതുജന പിന്തണയിലും കലാശിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പൃഥ്വിരാജിനെയാണ് ഹരീഷ് പേരടി കടന്നാക്രമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ ഉടമസ്ഥയിലുള്ള ഫ്ലാറ്റിൽ നിന്നും മയക്കുമരുന്നുമായി യുവാവിനെ അറസ്റ്റ് ചെയ്യുകയുണ്ടായി. എന്നാൽ ഈ യുവാവിനെ തനിക്കു അറിയില്ല എന്നാണു പൃഥ്വി പറഞ്ഞത്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഹരീഷ് പേരടി

“എല്ലാം വാർത്തകൾ ആണ്..വാർത്തകൾ കേൾക്കുന്നതുകൊണ്ട് പറയുകയാണ്…പൃഥിരാജ് വാടകക്ക് കൊടുത്ത ഒരു ഫ്ലാറ്റിൽനിന്ന് ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ഒരാളെ കേരളാപോലീസ് അറസ്റ്റ് ചെയ്യുന്നു…പോലീസ് പൃഥിവിനോട് അയാളെ പറ്റി ചോദിക്കൂമ്പോൾ പൃഥി പറയുന്നു എനിക്ക് അയാളെ അറിയില്ല…ഒരു ഏജൻസി വഴിയാണ് വീട് വാടകക്ക് കൊടുത്തത് എന്ന് …നടിയെ ആക്രമിച്ച കേസിൽ ദിലീപും ഇത് തന്നെയല്ലെ പറഞ്ഞത് പൾസർ സുനിയെ എനിക്ക് അറിയില്ലാ എന്ന്..”

“വിനായകൻ സ്ത്രി സമൂഹത്തെ മുഴുവൻ അടച്ച ആക്ഷേപിച്ചപ്പോളുള്ള അഭിപ്രായ വിത്യാസം അതേപടി നിലനിർത്തികൊണ്ടുതന്നെ ചോദിക്കട്ടെ..ദളിതനായ വിനായകനെ അവഹേളിച്ച ഒരു ചോദ്യവും ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട,നായരായ പൃഥിരാജിനോട് ഒരു സിനിമയുടെ പ്രമോഷനുമായി നിങ്ങൾ പത്രക്കാരുടെ മുന്നിലിരുന്നപ്പോൾ നാവ് പണയം കൊടുത്ത നിങ്ങൾക്ക് ഉണ്ടായില്ലല്ലോ.. ഇവിടെയാണ് കോണോത്തിലെ നാലാം തൂണുകളെ നിങ്ങളുടെ വിവേചനം..”

“വിനായകനോട് എന്തും ആവാം..കാരണം അവൻ കറുത്തവനാണ്..ദളിതനാണ്…പൃഥിരാജ് വെളുത്തവനാണ്..നായരാണ്..സൂപ്പർസ്റ്റാറാണ്..പൃഥിരാജിനും ദിലീപിനും വിനായകനും എനിക്കും ഒക്കെ ഒരേ നിയമമാണ്…അതുകൊണ്ട് പറയുകയാണ് ഈ വിഷയത്തിൽ പൃഥിരാജിന്റെ വാർത്താസമ്മേളനം കാണാൻ ആഗ്രഹമുണ്ട്..പോലീസിന്റെ വിശദികരണവും കേൾക്കാൻ ആഗ്രഹമുണ്ട്…കാരണം ഞങ്ങൾ ജനഗണമന ചൊല്ലുന്നവരാണല്ലോ…ജയഹേ…ജയഹേ…ജയഹേ…”

Leave a Reply
You May Also Like

ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു

ധനുഷിന്റെ ‘ക്യാപ്റ്റൻ മില്ലർ’ 2024 പൊങ്കൽ റിലീസായി എത്തുന്നു ധനുഷിന്റെ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയുള്ള…

ഒരു ലവ് ട്രയാങ്കിളിന്റെ കഥ പറയുന്ന ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ സിനിമ

Unni Krishnan TR ഒരു ലവ് ട്രയാങ്കിളിന്റെ കഥ പറയുന്ന ഒരു കിടിലൻ സൈക്കോളജിക്കൽ ത്രില്ലർ…

മമ്മൂട്ടി – മോഹൻലാൽ സൗഹൃദം കാണുമ്പോൾ ‘അങ്ങനെ’ തോന്നാറേയില്ല !

Ajith Krishnan ” ഒരു കാര്യം എനിക്കുറപ്പാണ് എല്ലാ മത്സരങ്ങള്‍ക്കും ബഹളങ്ങള്‍ക്കും അവസാനം..കൂടെ നില്‍ക്കുന്ന ഒരാള്‍…

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ നക്ഷത്രം ഏതാണ്.? പ്രപഞ്ചത്തിൽ മനുഷ്യർ കണ്ടു പിടിച്ചതിൽ, നമ്മുടെ…