വിനായകൻ ഉയർത്തിവിട്ട വിവാദത്തിൽ പ്രതികരിക്കുന്നവർ ഏറെയാണ്. അതിൽ ആദ്യം പ്രതികരിച്ചവരിൽ ഒരാളാണ് പ്രശസ്ത നടൻ ഹരീഷ് പേരടി . വിനായകൻ വഷളൻ എന്ന് വിളിച്ചുകൊണ്ടാണ് ഹരീഷ് സോഷ്യൽ മാധ്യമങ്ങളിൽ തന്റെ പ്രതിഷേധം കുറിച്ചത്. സ്ത്രീകളെ സെക്‌സിന് ക്ഷണിച്ചാൽ അത് മീടു ആകുമെങ്കിൽ ഞാൻ ഇനിയും അത് ചെയ്യുമെന്ന് പറഞ്ഞ വിനായകനെതിരെ പ്രതിഷേധങ്ങൾ ഇപ്പോഴും സജീവമാണ്. ഹരീഷ് പേരടിയുടെ പുതിയ പോസ്റ്റാണ് ഇപ്പോൾ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. എന്താണ് മീടു എന്നാണു ഹരീഷ് ചോദിക്കുന്നത്. ഒരുപക്ഷെ ഹരീഷിന്റെ ഈ പോസ്റ്റ് മീടുവിനെ തെറ്റായി ധരിച്ചുവച്ചിരിക്കുന്നവർക്കു ഉപകാരപ്പെടുമെന്നു കരുതുന്നു. ഹരീഷ് വിനായകന്റെ കാപട്യത്തേയും ചോദ്യം ചെയുന്നുണ്ട് . ഹരീഷ് ഇങ്ങനെ എഴുതുന്നു.
“എന്താണ് മീ ടു?..അതൊരു രാഷ്ട്രിയ മുന്നേറ്റമാണ്..(Political movement)…സ്ത്രീകളുടെ രാഷ്ട്രിയ മുന്നേറ്റം…വിപ്ലവം …എല്ലാ രാഷ്ട്രീയ മുന്നേറ്റങ്ങളെയും ഒറ്റികൊടുക്കുന്നവർ ചരിത്രത്തിൽ ആ രാഷ്ടിയ മുന്നേറ്റങ്ങൾക്കെതിരെ എപ്പോഴും ഇത്തരം വിടുവായിത്തരം വിളമ്പികൊണ്ടിരിക്കും…എന്താണിത്?..എനിക്ക് മനസ്സിലായില്ല,ഒന്ന് പറഞ്ഞുതരൂ എന്നൊക്കെ..കാരണം അവന് കൃത്യമായി മനസ്സിലായിട്ടുണ്ട് ഈ രാഷ്ട്രിയ മുന്നേറ്റം അവനെ ബാധിക്കുന്നതാണെന്ന് …ഭൂപരിഷ്ക്കരണം നിയമമാവുന്നതുവരെ അത് മനസ്സിലായില്ല എന്ന് അഭിനയിച്ച ജൻമികളെപോലെ..കേരളം എത്ര ബടുക്കുസുകളെ കണ്ടതാണ്.”