60 കൊല്ലം മുമ്പുള്ള ആ രഹസ്യദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു; ‘സാര്‍ ബോംബ്’ ഹിരോഷിമയേക്കാള്‍ ഭയാനകം

66

Hari Boby

60 കൊല്ലം മുമ്പുള്ള ആ രഹസ്യദൃശ്യങ്ങള്‍ റഷ്യ പുറത്തുവിട്ടു; ‘സാര്‍ ബോംബ്’ ഹിരോഷിമയേക്കാള്‍ ഭയാനകം. സ്‌ഫോടനം ആകാശത്തെ പ്രകാശിപ്പിച്ചു. ഒരു വലിയ അഗ്നിഗോളമായി മാറി. 60 കിലോമീറ്റര്‍ ഉയരമുള്ള കൂണ്‍ പോലെ മേഘം ഉയര്‍ന്നു.അത് ഹിരോഷിമ സ്‌ഫോടനത്തേക്കാള്‍ ഭയാനകമായിരുന്നു. ‘സാര്‍ ബോംബ്’ (Tsar Bomba). 500 ലക്ഷം ടണ്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഹൈഡ്രജന്‍ ബോംബ് 1961 ഒക്ടോബറില്‍ ആര്‍ട്ടിക് വൃത്തത്തിലെ 4000 കിലോമീറ്റര്‍ അകലെയുള്ള വിദൂര ദ്വീപ സമൂഹങ്ങളില്‍ ഒന്നായ നോവയ സെല്യയില്‍ പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും വലിയ ഹൈഡ്രജന്‍ ബോംബ് സ്‌ഫോടന പരീക്ഷണമായിരുന്നു അത്. സോവിയറ്റ് യൂണിയന്‍ രഹസ്യമായി സൂക്ഷിച്ച അതിന്റെ ദൃശ്യങ്ങള്‍ 60 വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ പുറത്തുവിട്ടു.

How Powerful Is The Tsar Bomba? - YouTubeസ്‌ഫോടനം ആകാശത്തെ പ്രകാശിപ്പിച്ചു. ഒരു വലിയ അഗ്നിഗോളമായി മാറി. 60 കിലോമീറ്റര്‍ ഉയരമുള്ള കൂണ്‍ പോലെ മേഘം ഉയര്‍ന്നു. അതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. നിലത്തും രണ്ട് സോവിയറ്റ് വിമാനങ്ങളിലും സ്ഥാപിച്ച ക്യാമറകളാണ് കാഴ്ചകള്‍ പല കോണുകളില്‍ നിന്നും പകര്‍ത്തിയത്.”അസാധാരണമായ ശക്തമായ ഹൈഡ്രജന്‍ ലോഡിന്റെ പരിശോധന … 50 മെഗാട്ടണ്‍, 100 മെഗാട്ടണ്‍ എന്നിവയും അതിലേറെയും ശക്തിയുള്ള ഒരു തെര്‍മോ ന്യൂക്ലിയര്‍ ആയുധം സോവിയറ്റ് യൂണിയന്റെ കൈവശമുണ്ടെന്ന് സ്ഥിരീകരിച്ചു,” ഒരാള്‍ സദസ്സിനോട് പറയുന്നതാണ് ദൃശ്യങ്ങള്‍.-റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

How big is a nuclear mushroom cloud? The true scale of a nuclear explosion  will chill you to the boneറഷ്യയുടെ ആണവ ശേഷിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഘട്ടത്തിലാണ് സ്റ്റേറ്റ് ന്യൂക്ലിയര്‍ ഏജന്‍സി റോസാറ്റോം കഴിഞ്ഞ ആഴ്ച ആദ്യമായി ഡോക്യുമെന്ററി ഓണ്‍ലൈനില്‍ പുറത്തുവിട്ടത്. 1956 നും 1961 നും ഇടയില്‍ സോവിയറ്റ് യൂണിയന്‍ അമേരിക്കയുമായി ആണവായുധ മത്സരത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ വികസിപ്പിച്ചെടുത്തതായിരുന്നു അത്. ബോംബുകളുടെ രാജാവ് എന്നായിരുന്നു വിശേഷണം. സോവിയറ്റ് യൂണിയന്‍ അതിനെ ‘സാര്‍ ബോംബ്’ എന്ന് വിളിച്ചു. ഇത് ഹിരോഷിമയെ നിരപ്പാക്കിയ സ്‌ഫോടനത്തേക്കാള്‍ 3,300 മടങ്ങ് വിനാശകരമാണെന്ന് സോവിയറ്റ് യൂണിയന്‍ അവകാശപ്പെട്ടു.

A scientist with the Tsar Bomba - Revyuhടോപ്പ് സീക്രട്ട് എന്ന് പേരിട്ടതാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ഡോക്യുമെന്ററി. ഇതില്‍ എല്ലാ പരീക്ഷണ ഘട്ടങ്ങളും ഉള്‍ക്കൊള്ളിച്ചു. 26 ടണ്‍ വരുന്ന ആയുധം റയില്‍വെ വഴി കൊണ്ടുപോകുന്നത് ഉള്‍പ്പടെയാണ് അത്. അത് പരീക്ഷണ സ്‌ഫോടനം വരെ നീണ്ടുനിന്നു.1954ല്‍ ബിക്കിനി അറ്റോള്‍ ദ്വീപ സമൂഹത്തില്‍ അമേരിക്ക നടത്തിയ 15 മെഗാ ടണ്‍ കാസില്‍ ബ്രാവോ സ്‌ഫോടനമായിരുന്നു അതിന് മുമ്പുള്ള ഏറ്റവും വലുത്. ഇതിനെ മറികടക്കുന്നതായിരുന്നു സോവിയറ്റ് യൂണിയന്റെ സാർ ബോംബ് …