ഇന്ത്യന്‍ സിനിമയിലെ ആക്ഷന്‍

Hari Cp

ഇന്ത്യന്‍ സിനിമയിലെ സ്റ്റണ്ട്, ഗണ്‍ ഫയറിങ്ങ്, ചെസിങ്ങ് സീനുകള്‍ തുടങ്ങിയ ആക്ഷന്‍ രംഗങ്ങള്‍ വളരെ കുറച്ചു മാത്രമെ പെര്‍ഫെക്ഷനോടുകൂടി സ്‌ക്രീനില്‍ കണ്ടിട്ടുള്ളൂ. കൂടുതല്‍ സിനിമയിലെയും ഇത്തരം രംഗങ്ങള്‍ വളരെ നിലവാരം കുറഞ്ഞരീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെ???

അഭിനയശേഷിയില്‍ ഹോളിവുഡിനോട് കിടപിടിക്കുന്ന പ്രതിഭകള്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് മലയാളത്തില്‍ ഉണ്ടെങ്കിലും ആക്ഷന്‍ സീനുകള്‍ വരുമ്പോള്‍ വളരെ നിലവാരം കുറഞ്ഞരീതിയിലാണ് അവതരിപ്പിക്കാറുള്ളത്. ഹോളിവുഡില്‍ മാത്രമല്ല മറ്റുള്ള രാജ്യങ്ങളുടെ സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ ഒരു വൗ ഫാക്ടര്‍ ലഭിക്കാറുണ്ട്. ഇന്ത്യന്‍ സിനിമയിലെ 99 ശതമാനം ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോളും ആ ഇഫക്ട് ലഭിക്കുന്നില്ല. VFX ഉള്ള സീനുകളുടെ കാര്യമല്ല പറയുന്നത്. ഉദാഹരണത്തിന് അടുത്തിടെ ഇറങ്ങിയ The Roundup – The Outlaws ചിത്രത്തിലെ സീനുകള്‍ ചിത്രീകരിച്ചിരിക്കുന്ന വിധവും അതു കാണുമ്പോള്‍ ഉണ്ടാകുന്ന ഇഫക്ടും ഒരു ഇന്ത്യന്‍ സിനിമയില്‍ നിന്നും കിട്ടിയട്ടില്ല. ഇന്ത്യയില്‍ ആക്ഷന്‍ നന്നായി ചെയ്യുന്ന ഒരുപാടു നായകന്‍മാരുണ്ട്. അക്ഷയ് കുമാര്‍, ടൈഗര്‍ ഷറോഫ്, വിദ്യുത് ജമ്വാല്‍, വിശാല്‍, വിക്രം, സൂര്യ തുടങ്ങി മലയാളത്തില്‍ പ്രിത്ഥ്വിരാജ്, ടൊവിനൊ തുടങ്ങിയ കുറേ പേരുണ്ടെങ്കിലും ഇവരെയൊന്നും ആക്ഷന്‍ രംഗങ്ങളില്‍ വേണ്ടവിധം ഉപയോഗിച്ചട്ടില്ല എന്നാണു തോന്നുന്നത്. പ്രത്യേകിച്ച് ടൈഗര്‍ ഷറോഫ്, വിദ്യുത് ജമ്വാല്‍ തുടങ്ങിയവര്‍ ഹോളിവുഡ് ലെവല്‍ ആക്ഷന്‍ ചെയ്യാന്‍ സാധിക്കുന്നവരാണ്. ടൈഗറിന്റെ വാര്‍, ഹീറൊപന്തി, ഭാഗി തുടങ്ങിയ സിനിമകളില്‍ അത്യാവശ്യം നന്നായി ആക്ഷന്‍ ചെയ്യുന്നുണ്ടെങ്കിലും ഒരു പെര്‍ഫെക്ഷന്‍ ഒന്നിനും ഇല്ല. കുറെ മറിയുകയും ചാടുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു പഞ്ച് ലഭിക്കുന്നില്ല. ജേസന്‍ സ്റ്റാതത്തിനേപ്പോലെ ചിലപ്പോള്‍ അതിലും നന്നായി സ്‌റ്റൈലന്‍ ആക്ഷന്‍ ചെയ്യാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കഴിയും എങ്കിലും ഇവരെ ഇപ്പോഴും വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. ഷാരുഖ് ഖാന് പത്താന്‍ മുമ്പ് ആക്ഷന്‍ സീന്‍സ് കിട്ടിയിട്ടുണ്ടോ എന്നു പോലും സംശയമാണ്. പണ്ട് ഷോലെയിലെ ട്രയിന്‍ ചെസിങ്ങ് രംഗങ്ങളൊക്കെ നല്ല നിലവാരം പുലര്‍ത്തിയിരുന്നു എങ്കിലും അതിനു ശേഷം അങ്ങിനെ കണ്ടിട്ടില്ല. അക്ഷയ് കുമാറിന്റെ തുടക്കത്തിലെ സിനിമകള്‍ കുഴപ്പമില്ലാത്ത ആക്ഷന്‍ സീനുകളുണ്ടായിരുന്നു.

അന്യനിലെ ഫൈറ്റ് രംഗങ്ങള്‍ ഇപ്പോള്‍ എല്ലാവരും നന്നായി പറയുന്നുണ്ടെങ്കിലും എനിക്ക് അന്നും അത് നിലവാരം കുറഞ്ഞതായെ തോന്നിയിട്ടുള്ളൂ. ഒരാളുടെ ശരീരത്തില്‍ നാലൊ അഞ്ചോ പേര്‍ കേറിയിരുന്ന് വിക്രത്തിനെതിരെ ഫൈറ്റ് ചെയ്യുന്നത് അന്നുതന്നെ ബോറായാണു തോന്നിയിരുന്നത്. ശങ്കറിന്റെ ഒരു സിനിമയിലെയും ആക്ഷന്‍ രംഗങ്ങള്‍ അത്ര നന്നായി തോന്നിയിട്ടില്ല. എന്റെ മാത്രം തോന്നല്‍ ആയിരിക്കാം. രാജമൗലിയുടെ സിനിമയില്‍ ഈച്ച, മഗധീര എന്നീ ചിത്രങ്ങളില്‍ വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. എന്നാല്‍ ബാഹുബലി ,RRR തുടങ്ങിയ സിനിമകളിലെ ആക്ഷന്‍ സീന്‍സ് 70 ശതമാനത്തോളം പെര്‍ഫക്ട് എന്നേ പറയാന്‍ പറ്റുകയുള്ളൂ. ബഡ്ജറ്റിന്റെ പ്രശ്‌നമായിരിക്കാം. പക്ഷെ ചില ഹോളിവുഡിലെയൊ, കൊറിയയിലെയൊ, ഇന്തോനേഷ്യയിലെയൊ ചെറിയ സിനിമകളിലെ ആക്ഷന്‍ കാണുമ്പോള്‍ അത് എത്ര പെര്‍ഫെക്ട് ആണ് എന്ന് തോന്നാറുണ്ട്. എന്തുകൊണ്ട് ഇവിടെ അത്ര പെര്‍ഫെക്ഷന്‍ കിട്ടുന്നില്ല.

ഇന്ത്യന്‍ സിനിമയില്‍ ഗണ്‍ ഷൂട്ടിങ്ങ് നന്നായി എടുത്തു എന്നു പറയാന്‍ മാത്രം ഒന്നോ രണ്ടോ ചിത്രങ്ങളെയുള്ളൂ. അതിലൊന്ന് URI യാണ്. ഇവിടെ ഒരാള്‍ക്ക് വെടി കൊള്ളുന്നതു കാണിക്കുന്നതു പോലും വളരെ ബോറായാണ് എടുക്കാറ്. ശരീരത്തിലെ കട്ടിയുള്ള ഭാഗത്ത് ബുള്ളറ്റ് കൊണ്ടാല്‍ അത് ശരീരത്തെ കുറച്ച് പിന്നിലെക്കു വലിക്കും. അതുപോലെ കാണിച്ചാലെ ആ ഒരു ഇഫക്ട് കിട്ടുകയുള്ളൂ. ഇപ്പോഴും ചില സിനിമകളില്‍ ശരീരത്തില്‍ വെടിയേല്‍ക്കുന്ന ഭാഗത്തുനിന്ന് പുക വരുന്നത് കാണാറുണ്ട്. അതു കാണുമ്പോള്‍ തന്നെ ദേഷ്യം വരും. എങ്ങിനെയാണ് വെടിയേല്‍ക്കുന്ന ഭാഗത്തുനിന്നും ഇത്ര പുക ഉയരുന്നത് എന്ന് ചിന്തിക്കാന്‍ ഇവര്‍ക്ക് ബുദ്ധിയില്ലേ എന്ന് തോന്നാറുണ്ട്. എല്ലാ ഭാഷയിലും ഇതാണ് അവസ്ഥ. മലയാളത്തിലെ സാഗര്‍ എലിയാസ് ജാക്കിയിലെയും, ബിഗ്ബിയിലെയും ഗണ്‍ ഷുട്ടിങ്ങ് രംഗങ്ങള്‍ കാണുമ്പോള്‍ ഇപ്പോളും ചിരിവരും. അമല്‍ നീരദ് ബാക്കിയൊക്കെ നന്നായി എടുക്കുമെങ്കിലും ഇത്തരം രംഗങ്ങള്‍ വളരെ ബോറായാണ് എടുക്കാറ്.

മലയാളത്തില്‍ സ്റ്റണ്ട് രംഗങ്ങള്‍ നന്നായി ചെയ്യുന്നവരാണ് മോഹന്‍ലാലും, ടൊവിനൊയും പ്രിത്ഥ്വിരാജുമൊക്കെ. പണ്ട് ബാബു ആന്റണിയുടെ സ്റ്റണ്ടൊക്കെ പ്രത്യേകിച്ച് ഗാന്ധാരിയിലെയൊക്കെ അന്ന് ഒരു തരംഗമായിരുന്നു. മോഹന്‍ലാലിന്റെ ബട്ടര്‍ഫ്‌ളൈ, മാന്ത്രികം തൂടങ്ങി സിനിമയിലെ ആക്്ഷനും എടുത്തു പറയേണ്ടതാണ്. പക്ഷെ പുലിമുരുകനിലെയും, ആറാട്ടിലെയുമൊക്കെ ഫൈറ്റ് ഒരു ഓളം ഉണ്ടെന്നു മാത്രമെയുള്ളു. മമ്മുട്ടി കുറച്ചെങ്കിലും നന്നായി സ്റ്റണ്ട് നന്നായി ചെയ്തത് മറവത്തൂര്‍ കനവിലും, ഭീഷ്മയിലുമാണ് എന്നാണ് എന്റെ അഭിപ്രായം. ടൊവിനൊയും പ്രിത്ഥ്വിയും ബാബുരാജുമൊക്കെ ആക്ഷന്‍ സീന്‍സ് നന്നായി ചെയ്യുമെങ്കിലും ഒരു റിയലിസ്റ്റിക് സ്റ്റൈലിഷ് ഫൈറ്റ് സീനൊന്നും ഇതുവരെ അവര്‍ ചെയ്തിട്ടില്ല. കടുവയിലെപോലെയുള്ള ഫൈറ്റുകളാണ് ഇപ്പോള്‍ കൂടുതലും കാണാറുള്ളത്. എനിക്കു ബാബുരാജിനെ കാണുമ്പോള്‍ Ma Dong-seok നെപ്പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു മുതലായി തോന്നിയിട്ടുണ്ട് അതിനുള്ള ആകാരവും ലുക്കും അദ്ദേഹത്തിനുണ്ട്. നാടന്‍ തല്ലുകള്‍ മലയാളത്തില്‍ പല സിനിമയിലും നന്നായി ചെയ്്തിട്ടുണ്ട് എന്നതു ശരിയാണ്. പക്ഷെ ഞാന്‍ പറയുന്നത് Transporter, the man from nowhere, Outlaws പോലെയുള്ള സിനിമകളിലെ ആക്ഷന്‍ സീനുകളെപോലെ ചെയ്യുന്നതിനെക്കുറിച്ചാണ്. Nobody സിനിമയിലെ ബസ് ഫൈറ്റ് സീനൊക്കെ കണ്ട് ഇതുപോലെ ഒരു ഫൈറ്റ് സീന്‍ ഇന്ത്യന്‍ സിനിമയില്‍ കാണാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

വിക്രത്തിലെയും, കൈദിയിലെയും, KGF ലെയും വലിയ ഷൂട്ടിങ്ങ് രംഗങ്ങള്‍ പോലും ഇനിയും നന്നാവാനുണ്ട് എന്ന് തോന്നിയിട്ടുണ്ട. പ്രത്യേകിച്ച് ഈ തോക്കില്‍ നിന്നും വരുന്ന ബുള്ളറ്റ് ഏല്‍ക്കുന്ന വാഹനങ്ങളൊ, ആളുകളൊ അരിപ്പ പോലെ ആയിട്ടുണ്ടാകും. ഒന്നും ബാക്കിയുണ്ടാകില്ല. വാഹനങ്ങള്‍ മുകളിലേക്കു പൊങ്ങി പൊട്ടിത്തെറിക്കുക മാത്രമല്ല ചെയ്യുക. എന്തുകൊണ്ടായിരിക്കും ഇപ്പോഴും ഒരു നല്ല ആക്ഷന്‍ സിനിമ കാണുന്നതിനു മറ്റേതെങ്കിലും രാജ്യത്തെ സിനിമകള്‍ കാണേണ്ടി വരുന്നത്. സാമ്പത്തികം മാത്രമാണോ പ്രശ്‌നം. അല്ല എന്നുതന്നെയാണുത്തരം. അതിനുള്ള ക്രാഫ്റ്റ്മാന്‍ഷിപ്പുള്ള സംവിധായകരോ, സ്റ്റണ്ട് ഡയറക്ടറൊ ഇല്ലാത്തതാണോ പ്രശ്‌നം. അതുമല്ല. പിന്നെന്താണ്. ഇതിന്റെ ഉത്തരം കണ്ടെത്തേണ്ടത് ഇവര്‍ തന്നെയാണ്. എനിക്കുതോന്നുന്നത് ഇവര്‍ 100 ശതമാനം പെര്‍ഫെക്ഷനു വേണ്ടി ശ്രമിക്കുന്നില്ല എന്നതു മാത്രമാണ്. ഇതു വായിക്കുന്ന സിനിമയില്‍ വര്‍ക്കുചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ അഭിപ്രായവും മറ്റു മെമ്പേഴ്‌സിന്റെ അഭിപ്രായവും അറിയാന്‍ താല്‍പര്യമുണ്ട്. ഇനിയെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ആക്ഷന്‍ ചിത്രം മലയാളത്തില്‍ കാണാന്‍ ആഗ്രഹമുണ്ട്

നബി:: മുകളില്‍ എഴുതിയത് എന്റെ മാത്രം അഭിപ്രായമാണ്. എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ പറ്റുന്നപോലെ എഴുതി എന്നെയുള്ളൂ. വലിയ കാര്യങ്ങളൊന്നും എഴുതി ശീലമില്ല. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

 

Leave a Reply
You May Also Like

പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ”

പ്രവാസിയായ ജേക്കബ് ഉതുപ്പ് നിർമ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന “നൊണ” മിസ്റ്റിക്കൽ റോസ് പ്രോഡക്ഷൻസിന്റെ…

‘കുടുംബ സ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി

‘കുടുംബ സ്ത്രീയും കുഞ്ഞാടും’ പൂർത്തിയായി ഇൻഡി ഫിലിംസിൻ്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമ്മിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി…

‘ഇന്നലെവരെ’ സമ്മിശ്രാഭിപ്രായങ്ങൾ

Firaz Abdul Samad ബൈസൈക്കിൾ തീവ്‌സ് എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ ജിസ്…

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ

ഗ്രാഫിക്സ് ഇല്ലാതെ പേടിപ്പിക്കും, അതിവിചിത്രം ഈ കാഴ്ചകൾ Alfy Maria പേരുപോലെ തന്നെയാണ് സിനിമയുടെ കഥാ​ഗതിയും.…