കഞ്ഞിവെക്കാനും പഠിക്കാനും ഒരു കോർപ്പറേഷനെ തന്നെ നയിക്കാനും അവൾക്കറിയാം

  157

  Hari Narayanan

  ഇരുപത്തിയൊന്ന് ആയിട്ടെ ഉള്ളു…! തലസ്ഥാനത്തിന്റെ മേയറാണ്. അതും രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ. അവൾക്ക് അരി കഴുകാൻ അറിയാം, കഞ്ഞി വെക്കാൻ അറിയാം, പഠിക്കാനറിയാം, പ്രവർത്തിക്കാനറിയാം. ഇന്നവൾ ഒരു കോർപ്പറേഷനെ തന്നെ നയിക്കാനൊരുങ്ങുകയാണ്. പെൺകുട്ടി ബുള്ളറ്റ് ഓടിച്ചപ്പോഴും, പല മേഖലകളിലേക്ക് നേതൃത്വം നൽകാൻ മുന്നിട്ടിറങ്ങിയപ്പോഴും എന്തിനേറെ പറയുന്നു ഈ ഇലക്ഷൻ കാലത്ത് ഇരുപത്തിയൊന്ന് തികയാൻ രേഷ്മ റോയ് കാത്തു നിന്നപ്പോഴും ആരും പ്രതീക്ഷിച്ചിരുന്നില്ല നാം പെൺ ഭരണത്തിൻ കീഴിൽ വരുമെന്ന്.

  Arya Rajendran, 21, likely to be India's youngest mayor from Thiruvananthapuram - Cities Newsഒരു വീടിനെ പെണ്ണായ ‘അമ്മ നയിക്കുമ്പോൾ “ഒരു നാടിനെ ഒരു പെണ്ണ്” തന്നെ നയിക്കട്ടെ; നാം അവിടെ ഒരു അച്ഛനെ പോലെ കരുതൽ മാത്രം നൽകിയാൽ മതി. വീട് പോകുന്ന പോലെ തന്നെ സുന്ദരമായി ആ നാടും മുന്നോട്ട് തന്നെ പോകും. ആര്യ വിവിധ ചാനലുകൾക്ക് നൽകിയ സംഭാഷണ ശകലങ്ങൾ കേൾക്കുകയായിരുന്നു. ഒരു പ്രമുഖ ചാനൽ പ്രവർത്തകൻ ജാതി ചോദിച്ചു സംവദിക്കാനൊരുങ്ങിയപ്പോൾ ആര്യ പറഞ്ഞ ഒരു മറുപടി ഉണ്ട്.
  “ഞാൻ നിൽക്കുന്നത് ഇടതുപക്ഷത്തിനായാണ്, അവിടെവിടെയാണ് ഇങ്ങനുള്ള ഭേതങ്ങൾ”

  ഓരോ മിനിട്ടിലും അവൾ കുറഞ്ഞത് പത്തു പ്രാവശ്യമെങ്കിലും പാർട്ടി പാർട്ടി എന്നു പറയുന്നുണ്ട്. ഇതിന് മുൻപ് ഞാൻ പല തവണ “പാർട്ടി,പാർട്ടി” എന്ന് ഇടതടവില്ലാതെ മറ്റൊരാൾ പറഞ്ഞു കേട്ടിട്ടുണ്ട്. അത് മറ്റാരുമല്ല നമ്മുടെ സാക്ഷാൽ മുഖ്യമന്ത്രി തന്നെ. സി പി എമ്മിന്റെ സെക്രട്ടറി ആയിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രസ്ഥാനത്തിന്റെ ഇങ്ങനെ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാറുള്ളത് ഞാൻ ശ്രദ്ധിക്കുമായിരുന്നു. അതേ ഇതൊക്കെ ഈ ഇടതുപക്ഷത്തിൽ നടക്കുന്ന പ്രവർത്തനങ്ങളാണ്. “പിള്ളേര് വരട്ടെ” “ഇനി വിദ്യാഭ്യാസമുള്ള യുവത്വം നാടിനെ നയിക്കട്ടെ”

  ഇലക്ഷന് ഇരുപത്തിയൊന്നാവാൻ നിന്ന രേഷ്മ റോയും, സുന്ദരി സ്ഥാനാർഥിയെ തോൽപ്പിച്ച ലത ടീച്ചറും, രാജ്യത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യയുമൊക്കെ ഈ പ്രസ്ഥാനത്തിന്റെ ശക്തികളാണ്, സ്ത്രീകളാണ്. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്ന് 2872വോട്ടുകൾക്കായിരുന്നു ആര്യയുടെ വിജയം. ആര്യക്ക് എല്ലാം പാർട്ടിയാണ്. തെരഞ്ഞെടുപ്പിൽ ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു ആര്യ. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്.സി ഗണിത വിദ്യാര്‍ത്ഥിയായ ആര്യ എസ്.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം, സി.പി.എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍.ഐ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്. വിദ്യാഭ്യാസമുള്ളവർ നാടിനെ നയിക്കട്ടെ; നാളേക്കുള്ള പ്രവർത്തകരെ ഇന്നേ വാർത്തെടുക്കട്ടെ. ഇത് നട്ടെല്ലുള്ളവന്റെ , വിശപ്പറിഞ്ഞവന്റെ പ്രസ്ഥാനമാണ്.