ടൈറ്റാനിക് മുങ്ങാൻ തുടങ്ങിയെന്നറിഞ്ഞപ്പോഴും ഒന്നും ചെയ്യാതെ നിലകൊണ്ട ഒരു മനുഷ്യനുണ്ടായിരുന്നു

240

Written by : Hari Narayanan

തന്റെ സാമ്രാജ്യമായ ടൈറ്റാനിക് കപ്പൽ മുങ്ങാൻ തുടങ്ങിയെന്നറിഞ്ഞപ്പോഴും അതിനു വേണ്ടി ഒന്നും ചെയ്യാതെ നിലകൊണ്ട ഒരു മനുഷ്യനുണ്ടായിരുന്നു , വെളുത്ത മുഖത്തിൽ വെള്ള താടിയുമായി ആ കപ്പലിനെ നോക്കി കണ്ട മനുഷ്യൻ. ക്യാപ്റ്റൻ സ്മിത്ത്…!
ഒരു പക്ഷെ അദ്ദേഹത്തിനറിയമായിരുന്നിരിക്കാം ഇനി വരാനിരിക്കുന്ന സമയങ്ങൾ തന്റെ സാമ്രാജ്യം ഒരു ദുരന്തത്തെ നേരിടാൻ തയ്യാറെടുക്കുകയാണെന്ന്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹം മുങ്ങിക്കൊണ്ടിരിക്കുന്ന തന്റെ സാമ്രാജ്യത്തിനെ രക്ഷിക്കാൻ ആദ്യമേ എന്തെങ്കിലും ചെയ്തിരുന്നുവെങ്കിൽ ചരിത്രം അദ്ദേഹത്തെ മറ്റൊരു രീതിയിൽ വാഴ്ത്തുമായിരുന്നു.

കപ്പിത്താന്റെ കാര്യമവിടെ നിൽക്കട്ടെ, തണുത്തുറഞ്ഞ സമുദ്രത്തിലേക്ക് മരണത്തെ മുഖാമുഖം നോക്കി കിടക്കുമ്പോഴും ആ കപ്പിത്താന്റെ ചെയ്തികളെക്കുറിച്ചുള്ള ഭയവും ആശങ്കയും ഒപ്പം കപ്പൽ മുങ്ങുകയാണെന്ന സത്യവും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതിരിക്കാൻ വയലിൽ വായനയിൽ മുഴുകിയിരിക്കുകയാണവർ….!കപ്പൽ മുങ്ങുകയാണെന്ന സത്യം ഉൾക്കൊള്ളാനാവാതെ ജീവിതത്തിന്റെ അവസാന കണികകളിലും തന്റെ ധർമ്മവും, താല്പര്യവും മുറുകെപ്പിടിച്ചിരിക്കുകയാണവർ. എത്ര വലിയ വിപത്തും വന്നുചേരാൻ നേർത്തൊരു സുഷിരം മാത്രം മതിയെന്ന ആ വലിയ സത്യം ഇനിയെന്നാണ് ഇക്കൂട്ടർ മനസ്സിലാക്കുക…?

ഒരു ചിത്രശലഭത്തിന്റെ ചിറകടി വലിയൊരു ഭൂകമ്പം തന്നെ സൃഷ്ടിക്കാമെന്ന “ബട്ടർഫ്‌ളൈ എഫക്ട്” തന്നെയാണ് സംഭവം.
സ്വന്തം സ്ഥാനങ്ങൾക്ക് വേണ്ടിയും, സ്വന്തം കുലത്തിന്റെ സുഖത്തിന് വേണ്ടിയും ബ്രിട്ടീഷ് ജനതയുടെ താറു താങ്ങിയും തുപ്പല് തിന്നും കണ്ടൻ “മേനോനും”, പഴയംവീടൻ ചന്തു “നായരും” സ്വന്തം രാജ്യത്തെയും, തങ്ങളുടെ പഴശ്ശിതമ്പുരാനെയും ഒറ്റു കൊടുത്തിലായിരുന്നുവെങ്കിൽ ഒരിക്കലും ബ്രിട്ടീഷ് സൈന്യം ഇവിടെ കൊടികുത്തി വാഴുമായിരുന്നില്ല എന്നും ഓർക്കണം.
കുറച്ചു നാളുകൾ മുൻപ്, കൃത്യമായി പറഞ്ഞാൽ 2020 മാർച്ച് 17ന് ബഹുമാനപ്പെട്ട രാഹുൽ ഗാന്ധി പറഞ്ഞത് ഇപ്രകാരമായിരുന്നു.
“എന്റെ ഇന്ത്യൻ ജനതയോട് ഇത് പറയാൻ വിഷമമുണ്ട്, എങ്കിലും…., രാജ്യം വരുന്ന ആറ് മാസത്തിനുള്ളിൽ വലിയൊരു മഹാ വിപത്തിനെ നേരിടാനൊരുങ്ങുകയാണ്”

ക്യാപ്റ്റൻ സ്മിത്തും, തണുത്തുറഞ്ഞ കടലിലേക്ക് നോക്കി മരണത്തെ കാത്ത് വയലിൽ വായിച്ച അതേ ടൈറ്റാനിക് എപിക് കഥാപാത്രങ്ങളും, കേരള ചരിത്രത്തിലെ കണ്ടൻ മേനോനും, പഴയംവീടൻ ചന്തു നായരുമൊക്കെ ഇന്നും നമുക്കിടയിലുണ്ട്, ഒരുപക്ഷേ അന്നുണ്ടായിരുന്നതിനെക്കാൾ…!