ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാൻ കഴിയാത്ത ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ…!

213

Hari Narayanan

ഇന്ന് റിലീസ് ആയിരുന്നെങ്കിൽ നൂറ് കോടിയൊക്കെ നിഷ്പ്രയാസം വാരുമായിരുന്ന സിനിമയാണ് 2005 ൽ ജോഷി സംവിധാനം ചെയ്ത നരൻ. മാസ്സും ക്ലാസ്സും മിക്സ് ചെയ്‌ത നരൻ അന്നും ബോക്സ് ഓഫീസിനെ പിടിച്ചു കുലുക്കിയിരുന്നു. നരന് ഒരേയൊരു എതിരാളിയെ അന്ന് ഇൻഡസ്ട്രിയൽ ഉണ്ടായിരുന്നുള്ളു. ലാൽ ജോസ് സംവിധാനം ചെയ്ത ചാന്ത്പൊട്ട്…!

അന്ന് വരെ കണ്ടു വന്ന നായക സങ്കൽപ്പങ്ങളെ തച്ചുടച്ചുകൊണ്ട് ദിലീപ് എന്ന നടന്റെ മാസ്റ്റർക്ലാസ് പ്രകടനമായിരുന്നു ചാന്തുപൊട്ടിൽ.പല അന്യ ഭാഷകളിലേക്ക് റീമേയ്ക് ചെയ്യാൻ സംവിധായകൻ ലാൽജോസും, എഴുത്തുകാരൻ ബെന്നി പി നായരമ്പലവും അനുവാദം കൊടുത്തിട്ടും ഇന്നും ചാന്തുപൊട്ട് എപ്പിക്കായി മലയാളത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. തമിഴ് പതിപ്പിന്റെ നായകനായി എന്ത് വേഷവും ഒരു ചലഞ്ചായി ഏറ്റെടുക്കുന്ന ചിയാൻ വിക്രവും അന്ന് മലയാളത്തിന് മുൻപിൽ തോറ്റു മടങ്ങുകയായിരുന്നു. അന്ന് വിക്രം പറഞ്ഞ ഒരു വാക്കുണ്ട് “ദിലീപ് എന്ന നടനെക്കൊണ്ട് മാത്രം സാധിക്കുന്ന ഒന്ന്, ചാന്ത്പൊട്ട് സംഭവിച്ചുകഴിഞ്ഞു,അതൊന്നേയുള്ളൂ.”

അന്ന് വരെ കണ്ടുവന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രമേയം ജനങ്ങൾ ഏറ്റെടുത്തു. ശെരിക്കുമൊരു വിപ്ലവത്തിന് കിട്ടിയ ജനപ്രതീതിയായിരുന്നു നരന്റെ കൂടിറങ്ങിയ ചാന്തുപൊട്ടിന്റെ വിജയം. ചെറുപ്പം മുതൽ സ്ത്രീയായി വളർന്ന് സ്ത്രീയായി ജീവിക്കുന്ന ഒരു പുരുഷൻ. ഒരുപാട് ഇല്ലെങ്കിലും ട്രാൻസ്ജൻഡർ എന്നൊരു വിഭാഗം നമുക്കിടയിൽ ഉണ്ട്. സ്ത്രീയെയും പുരുഷനെയും പോലെ അവർക്കും മൗലീക അവകാശങ്ങൾ ഉണ്ട്. കഴിഞ്ഞ ഇലക്ഷനിൽ ഒഫീഷ്യൽ ആയുള്ള ആദ്യത്തെ ട്രാൻസ്ജൻഡർ വോട്ടും ബാലറ്റിൽ വീണു. അന്നൊന്നുമില്ലാത്ത വിവേചനമാണ് സർക്കാർ ഇന്ന് കാണിക്കുന്നത്. ആരെയും വിവാഹം ചെയ്യാം. സ്വവർഗ്ഗമോ എതിർ ലിംഗമോ എന്നൊന്നില്ല.

പക്ഷെ കഴിഞ്ഞ ദിവസം ഇറക്കിയ സുപ്രീംകോടതി വിധി സ്വവർഗ്ഗ വിവാഹത്തിന് എതിരെയാണ് വിരൽ ചൂണ്ടുന്നത്. ഓരോ മനുഷ്യന്റെയും വ്യക്തി ജീവിതത്തിലേക്ക് വരെ ഇന്ന് സർക്കാർ എത്തി നോക്കുന്നു. പോൺ സൈറ്റുകളിൽ ലെസ്ബിയൻ സൈറ്റുകൾക്ക് കിട്ടുന്ന സ്വീകാര്യത എവിടെയാണ് വ്യക്തി ജീവിതത്തിൽ നഷ്ടമാകുന്നത്…? എല്ലാവരും ഒരുപോലെ ജീവിക്കട്ടെ. എന്നാണിനി മനുഷ്യനെ മനുഷ്യനായി കാണാൻ ഇന്ത്യൻ മഹാരാജ്യം പഠിക്കുന്നത്. ചെറുപ്പം മുതൽ നാം പഠിച്ചു വെച്ചിരിക്കുന്ന ഒരു കാര്യമുണ്ടല്ലോ
“ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്”

അതേ, ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ കഴിയാത്ത, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ കഴിയാത്ത, ഇഷ്ടപ്പെട്ട ദേവാലയങ്ങളിൽ പോകാൻ കഴിയാത്ത, ഇഷ്ടമുള്ളവരെ പ്രണയിക്കാൻ കഴിയാത്ത, ഇഷ്ടമുള്ളവരെ വിവാഹം ചെയ്യാൻ കഴിയാത്ത ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ…!