മലയാളത്തിലെ ഏറ്റവും നല്ല നോൺ-ലിനിയർ സ്ക്രിപ്റ്റുകളിൽ ഒന്നാണ് മുഹ്സിൻ പരാരി ‘തല്ലുമാലക്ക്’ വേണ്ടി എഴുതിയത്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
33 SHARES
392 VIEWS

HariGovindh Sree

മലയാള സിനിമയെ പറ്റി ഇടക്കാലത്ത് കേട്ട ഏറ്റവും വലിയ കുറ്റമായിരുന്നു നല്ല കൊമേർഷ്യൽ പോപ്‌കോൺ എന്റർടൈനറുകളുടെ അഭാവം. റിയലിസ്റ്റിക് അല്ലെങ്കിൽ ത്രില്ലർ സിനിമകൾ ആയിരുന്നു കൂടുതലും നമ്മുടെ ആ ടൈം അത്താണി. ഒരു ഹാപ്പി ഫിലിം അല്ലെങ്കിൽ ഒരു എന്റർടൈനർ എന്ന നിലയിൽ വളരെ കുറച്ച് സിനിമകളെ കഴിഞ്ഞ കുറച്ച് നാളായി വന്നുള്ളൂ (ബ്രോ ഡാഡി, സൂപ്പർ ശരണ്യ etc…). ചോട്ടാ മുംബൈ, മായാവി പോലൊരു സിനിമ ഇപ്പോൾ ഇല്ല എന്ന കംപ്ലയിന്റ് ഉയർന്ന് വരികെയാണ്, ടോവിനോ തോമസ് – കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘തല്ലുമാല’ വരുന്നത്…

പൊന്നാനിയെ ചുറ്റിപ്പറ്റി നടക്കുന്ന കഥ വസീം എന്ന യുവാവിനെയും അയാളുടെ ജീവിതത്തിലെ ചില സംഭവ വികാസങ്ങളെയും പറ്റി പറയുന്നു. അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന പല തല്ലുകളിലൂടെ അവന്റെ ജീവിതത്തിൽ സുഹൃത്തുക്കളും ശത്രുക്കളും വന്നുപോകുന്നു. അതിനിടയിൽ വ്ലോഗറായ ബീപ്പാത്തു എന്ന ഫാത്തിമ ബീവിയുമായി ഉണ്ടാകുന്ന സ്നേഹബന്ധവും, എസ്‌ഐ ആയ റെജിയും സുഹൃത്തുകളുമായി ഉണ്ടാകുന്നൊരു ശത്രുതയുമാണ് ‘തല്ലുമാല’യുടെ ഇതിവൃത്തം…

ഒറ്റവാക്കിൽ പറഞ്ഞാൽ കുട്ടനാടൻ മാർപാപ്പക്ക് ശേഷം വരുന്ന ഏറ്റവും കളറുള്ള ചിത്രമാണ് ‘തല്ലുമാല’ 😅. രണ്ടര മണിക്കൂർ അത്യാവശ്യം നിറങ്ങളും സംഗീതവും സൗഹൃദവുമായി കഥ പോകുന്നുണ്ട്. സംവിധായാകനായ ഖാലിദ് റഹ്മാനും തിരക്കഥാകൃത്തായ മുഹ്സിൻ പരാരിയും പറഞ്ഞത് പോലെ, സീരിയസ് ആയി ഒരു കാര്യം പോലുമില്ലാത്ത ഒരു കഥയാണിത്. പക്ഷെ കുറേ കാര്യങ്ങൾ പറഞ്ഞു പോകുന്നുമുണ്ട്. സോഷ്യൽ മീഡിയ, സൗഹൃദം, ഉത്തരവാദിത്തം എന്നിവയാണ് ‘തല്ലുമാലയുടെ’ സെൻട്രൽ തീമുകൾ. അതിനെ പക്ഷെ സീരിയസ് ആയി കാണിക്കാതെ, കുറച്ച് പഞ്ചസാര ചേർത്ത് വളരെ മധുരമായി പ്രേക്ഷകന് അവർ അത് നൽകുകയാണ്. അതിനവർ പ്രശംസ അർഹിക്കുന്നു…

ടെക്നിക്കലി വളരെ മികച്ചൊരു ചിത്രമാണ് ‘തല്ലുമാല’, പ്രത്യേകിച്ച് എഡിറ്റിംഗിൽ. നിഷാദ് യൂസഫാണ് ശെരിക്കും ഈ ചിത്രത്തിലെ Unsung Hero, അത്രക്ക് കിടിലനാണ് എഡിറ്റിംഗ്, പ്രത്യേകിച്ച് പള്ളിയിലെ ഫൈറ്റ് സീനും റോഡിലെ ഫൈറ്റ് സീനും തമ്മിൽ ഉള്ള മിക്സും ‘ണ്ടാക്കിപ്പാട്ടിലെ’ സ്റ്റെപ്പുകൾ തമ്മിൽ ഉള്ള മിക്സും. മ്യൂസിക്കിലേക്ക് വരുമ്പോൾ, എട്ടിന്റെ അടുത്ത് പാട്ടുണ്ട് പടത്തിൽ. ആദ്യമേ പറയാം, ചിലർക്ക് ഇഷ്ടപ്പെട്ടു കാണാം ചിലർക്ക് ഇഷ്ടപ്പെട്ട് കാണില്ല പക്ഷെ ‘ബീപ്പാത്തു സൊങ്ങ്’ എനിക്കത്ര ഇഷ്ടപ്പെട്ടില്ല, പ്രത്യേകിച്ച് അതിന്റെ പ്ലേസ്മെന്റ്. പക്ഷെ അതേസമയം തല്ലുമാല പാട്ട്, ണ്ടാക്കിപ്പാട്ട്, ഓളെ മെലഡി എന്നിവ ഗംഭീര എക്സ്പീരിയൻസ് ആയി തോന്നി, പ്രത്യേകിച്ച് ഓളെ മെലഡിയിൽ ഒരു പുള്ളീടെ സർപ്രൈസ് ഗസ്റ്റ് റോള്… 😅

ഒരു പക്ഷെ മലയാളത്തിലെ ഏറ്റവും നല്ല നോൺ-ലിനിയർ സ്ക്രിപ്റ്റുകളിൽ ഒന്നാണ് മുഹ്സിൻ പരാരി ‘തല്ലുമാലക്ക്’ വേണ്ടി എഴുതിയത്. വസീമിന്റെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങളിലൂടെ പോകുന്ന കഥ വളരെ സ്മൂത്ത്‌ ആയും ഒട്ടും കൺഫ്യൂസിങ് അല്ലാത്ത രീതിയിലാണ് അവയെ കൂട്ടികുഴക്കി കാണിച്ച് തരുന്നത്. മുഹ്സിൻ പരാരിയുടെ ആ സ്ക്രിപ്റ്റ്നെയും വിഷനേയും ഒട്ടും തന്നെ കോട്ടം തട്ടാതെ തന്നെ ഖാലിദ് റഹ്മാനും മറ്റു ടെക്‌നിഷ്യൻസും പ്രസന്റ് ചെയ്തിട്ടുണ്ട്. ഒരു കോമിക് ബുക്ക്‌ സ്റ്റൈൽ പ്രസന്റേഷൻ വളരെ നല്ലതും വെറൈറ്റി ആയി തോന്നി. വിഷ്ണു വിജയുടെ സംഗീതം & ബിജിഎം, ജിംഷി ഖാലിദിന്റെ ക്യാമറവർക്ക്, സുപ്രീം സുന്ദരിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി (പ്രത്യേകിച്ച് തിയേറ്റർ ഫൈറ്റ് ഒക്കെ 🔥), ഷോബിൻ പോൽരാജിന്റെ ഡാൻസ് കൊറിയോഗ്രാഫി, അങ്ങനെ എല്ലാ വിധത്തിലും മലയാളത്തിലെ ഒരു മികച്ച ടെക്നിക്കൽ വർക്ക്‌ ആണ് ‘തല്ലുമാല’…

അഭിനേതാകളിലേക്ക് വന്നാൽ ആദ്യം ടോവിനോ തോമസിന് ഒരഭിനന്ദനം നൽകണം. ഡാൻസും പാട്ടും തനിക്ക് വഴങ്ങാൻ പ്രയസം ആണെന്ന് അറിഞ്ഞിട്ടും അത് പെർഫെക്ട് ആക്കാനുള്ള പുള്ളീടെ ഡെഡിക്കേഷൻ, അസാധ്യം. ‘ണ്ടാക്കിപ്പാട്ടിലെ’ എനർജി ഒക്കെ പീക്ക് ലെവൽ ആണ്, ഫൈറ്റുകളിലും. പക്ഷെ പടത്തിന്റെ ആത്മാവ് അത് എസ്‌.ഐ. റെജി ആയ ഷൈൻ ടോം ചാക്കോ ആണ്. ശാരീരിക വെല്ലുവിളികളേയും മറികടന്ന് പുള്ളി എടുത്ത എഫർട്ട് (വെഡിങ് ഫൈറ്റിലെ ഒരു മെറ്റൽ റോഡ് വച്ചുള്ള തല്ലൊക്കെ ❤️) കിടിലനാണ്. Hats off. ബീപ്പാത്തു ആയി കല്യാണിയും നന്നായി തന്നെ ചെയ്തു, പ്രത്യേകിച്ച് കല്യാണ ഫൈറ്റിലെ ചില മോമെന്റ്സ്, മാപ്പ് പറയിപ്പിക്കുന്ന സീൻ ഒക്കെ..

വസീമിന്റെ സുഹൃത്തുകളായ എല്ലാവരും, പ്രത്യേകിച്ച് ജംഷി ആയ ലുക്മാൻ, കലക്കി. തങ്ങൾക്ക് കിട്ടിയ സ്‌പേസിൽ ജോണി ആന്റണി, ബിനു പപ്പു, ഗോകുലൻ, പിന്നെ രണ്ടുമൂന്ന് സീനിൽ മാത്രം വന്ന് കസറിയ ചെമ്പൻ വിനോദ് ജോസ് എന്നിവർക്കും അഭിനന്ദനം..തിയേറ്റർ ഫൈറ്റാണ് എന്റെ അഭിപ്രായത്തിൽ പടത്തിന്റെ ഹൈലൈറ്റ്. ടെക്നിക്കൽ പെർഫെക്ഷൻ 💯 ആണത്. ഒരു പക്കാ ബിഗ് സ്ക്രീൻ എക്സ്പീരിയൻസ്… ‘തല്ലുമാല’യുടെ ഏറ്റവും വലിയ പോരായ്മകൾ, ആ ‘ബീപ്പാത്തു സോങ്ങിന്റെ’ പ്ലേസ്മെന്റും പിന്നെ മണവാളൻ വസീം എന്ന ഉപകഥയുടെ ആവിശ്യവുമാണ്. മണവാളൻ വസീം എന്ന വൈറൽ സെൻസേഷൻ ഇല്ലായിരുന്നെങ്കിലും കഥയിൽ മാറ്റങ്ങൾ വരില്ലായിരുന്നു. പിന്നെ കഥ കൂടുതൽ സ്റ്റൈൽ ഓവർ സബ്സ്റ്റൻസ് ആണ് എന്നതും വ്യക്തമാണ്.ചുരുക്കത്തിൽ പറഞ്ഞാൽ, ഒരു നല്ല എന്റർടൈനർ തന്നെയാണ് തല്ലുമാല. പറഞ്ഞു പരത്തുന്ന പോലെ അതിഗംഭീരം അല്ലെങ്കിലും, ചിലവാക്കുന്ന നേരത്തിന് ആവിശ്യത്തിലും അധികം വൈബും എൻജോയ്മെന്റും ഈ ചിത്രം ഉറപ്പായും നൽകും…

***

Thallumaala (2022)
Director: Khalid Rahman
Genre: Black Comedy/Action
Starring: Tovino Thomas, Kalyani Priyadarshan, Shine Tom Chacko, Lukman Avaran, Binu Pappu, Chemban Vinod Jose, Austin Dan, Johnny Anthony, Adhri Joe, Swathi Das Prabhu

Positives: Khalid Rahman’s Direction, Muhsin Parari’s Script, The Vision, Some Songs & The BGM Work, Comic Book Style Treatment, Non Linear Narration Done Right, Performances Spearheaded by Shine Tom Chacko, Technical Perfection (Especially Editing & Cinematography), Theatre Fight & Car Fight, The Non Serious Entertaininer Approach, Omega Babu 😅…
Negatives: Style over Substance, Beepatthu Song & Its Placement, Some Unnecessary Subplots (Whole College Guest Arc & Manavalan Wasim Arc was unnecessary), Interval Bang Could’ve Been Better…

Verdict: Thallumaala is exactly what’s written on the box, a story of fights, friendships and love, all wrapped up in a quirky narrative. Though it’s not as high as what one would expect, it’s definitely one of the Best Theatre Experiences of the Year. A fun watch…
My Rating: 7.3/10

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.