Harikrishnan B

എത്രയും പ്രിയപ്പെട്ട ഡോക്ടർ സണ്ണിക്ക് കാട്ടുപറമ്പൻ എഴുതുന്നത്.

ഇരുപത്തിയേഴ്‌ വർഷങ്ങൾക് മുന്പാണ് നമ്മൾ ആദ്യമായി കണ്ടത്.പാരമ്പര്യമായി ഞങ്ങൾ അമ്പലവും വഴിപാടുമായി ജീവിച്ചുപോന്ന പാവം നാട്ടിൻപുറത്തുകാർ ആണ്. അച്ഛൻ അപ്പൂപ്പന്മാരായി കൈമാറി വന്ന മന്ത്ര തന്ത്രവിധികൾ ആണ് ഞങ്ങൾ എന്തിനും ഏതിനും പരിഹാരമായി ഉപഗോയിച്ചു പോന്നത്. ഏലസ്സുകളും തകിടുകളും ഞങ്ങള്ക്ക് വെറും രക്ഷ മാത്രമായിരുന്നില്ല, മനസ് ഇടറുമ്പോൾ ശക്തി പകർന്നു തന്നിരുന്ന ഒരു തരം ശക്തി സ്രോതസ്സ് ആയിരുന്നു.

May be an image of one or more people and textഒന്ന് രണ്ട് അനിഷ്ട സംഭവങ്ങൾക് ശേഷമാണ് മാടമ്പി തറവാട്ടിലെ കാരണവർ തമ്പി അദ്ദേഹം എന്നെ വന്ന് കാണുന്നത്. ആ കുടുംബത്തോടുള്ള കടപ്പാടും സ്നേഹവും കാരണം അന്ന് രാത്രി തന്നെ ഞങ്ങൾ പൂജാസാമഗ്രികൾ ആയി തെക്കിനിയിലേക് ചെന്നു. രാത്രിയുടെ യാമങ്ങളിൽ അന്ന് ഞങ്ങളെ എതിരെറ്റത്തു ആരാണെന്നോ എന്താണെന്നോ എനിക്കിപ്പോ വ്യത്യമായി ഓര്മ ഇല്ലാ. വര്ഷങ്ങളോളം മന്ത്ര തന്ത്ര വിധികൾ പാരായണം ചെയ്തു ഗൃഹസ്തമാക്കിയ എനിക്ക് നാവുകൾ ചലിപ്പിക്കാൻ ആയില്ല. കണ്ഠം ഇടറി. കൈകാലുകൾ തളർന്നു. കൂട്ടിന് വന്ന തമ്പി അദ്ദേഹവും അളിയനും നേരത്തെ തന്നെ ഓടി മറഞ്ഞിരുന്നു. സമനില തെറ്റി കോണിപ്പടിയുടെ താഴെ വീണ് കിടന്ന എന്നെ ആരൊക്കൊയോ ചേർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചു.
അതിനു ശേഷം എനിക്ക് എന്തോ പ്രശ്നം ഉള്ളതായി തോന്നിത്തുടങ്ങി. ആര് ആരൊക്കെയാണെന്നും ഏത് ഏതൊക്കെയാണെന്നും തിരിച്ചറിയാൻ ഞാൻ നന്നേ ബുദ്ധിമുട്ടി. “അറിയാവുന്ന ആരെ എങ്കിലും കൊണ്ട് ഒരു രക്ഷ കെട്ടിച്ചോ” എന്നാണ് തമ്പി അദ്ദേഹം എന്നോട് പറഞ്ഞത്. ഇനി അത് തമ്പി അദ്ദേഹം ആയിരുന്നോ? എനിക്ക് അറിയില്ല.ഒരു ചുവന്ന കാറും ഈ വാക്കുകളും മാത്രമേ മനസ്സിൽ ഉള്ളു.

Mohanlal as Dr. Sunnyആ കരയിലെ തന്നെ ഏറ്റവും വല്യ അഭ്യാസിയായ, പൂജാകർമ്മങ്ങളിൽ അഗ്രഗണ്യൻ ആയ ഞാൻ ഇനി ആരുടെ അടുത്തു നിന്ന് രക്ഷ പൂജിച്ചു കെട്ടാൻ ആണ്? പറയുന്നവർക് എന്തെങ്കിലും പറഞ്ഞാൽ മതിയല്ലോ.
നകുലൻ കുട്ടിയുടെ സുഹൃത്ത് അമേരിക്കയിലെ പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഒരു സണ്ണി ഡോക്ടർ മാടമ്പിള്ളിയിൽ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോ ഓടി വന്നതാണ് അന്ന് ഞാൻ. വിഭ്രാന്തി കാരണം നാട്ടുകാരും വീട്ടുകാരും നോക്കാത്ത എനിക്ക് പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം ആയിരുന്നു ഡോക്ടർ വന്നിട്ടുണ്ട് എന്ന വാർത്ത.

എനിക്ക് ഓര്മ ഉണ്ട്. എന്നെ വിലയ്ക് എടുക്കാതെ, കുട്ടി നിക്കറും ധരിച്ചു ഡോക്ടർ കാർ കഴുകുന്ന തിരക്കിൽ ആയിരുന്നു. അത്രത്തോളം മനസിനെ അലട്ടിയ അസുഖത്തിന് അറുതി ലഭിക്കുമെന്ന് വിചാരിച്ച് വന്ന എന്നോട് നിങ്ങൾ പറഞ്ഞത് വെള്ളത്തിൽ ചവിട്ടരുത് എന്നാണ്.അറിവില്ലായ്മ കൊണ്ട് അതൊക്കെ വിശ്വസിച്ച ഞാൻ പിന്നീട് വെള്ളം അമ്പേ ഒഴിവാക്കി. പല്ല് തേച്ചില്ല പിന്നീട് അങ്ങൊട്. വാ കഴുകേണ്ടി വരുമല്ലോ. പിന്നീട് ഡോക്ടർ കൊറച്ചു നാള് കഴിഞ്ഞു എന്റെ തലയിൽ ഇടിക്കുകയോ മറ്റോ ചെയ്തു. എന്നിട്ട് ഞാൻ “നോർമൽ” ആയി എന്നും നിങ്ങൾ പറഞ്ഞു.

എന്റെ ഏട്ടന്റെ പേരക്കുട്ടി ഇന്ന് ഡോക്ടർ ആണ്.എന്റെ രോഗം എന്തായിരുന്നു എന്ന് കുട്ടി പറഞ്ഞു തന്നു. എന്റെ മാനസികാവസ്ഥയെ നിങ്ങൾ അന്ന് കളിയാക്കിയത് എന്തിനായിരുന്നു എന്ന് എനിക്ക് ഇതുവരെ പിടി കിട്ടിയിട്ടില്ല.ആദ്യമേ എനിക്ക് മരുന്ന് തന്നിരുന്നു എങ്കിൽ ചെവിയിൽ ചെമ്പരത്തിയും തിരുകി നാട്ടുകാരുടെ മുന്നിൽ ഞാനൊരു ഹാസ്യകഥാപാത്രം അല്ലെങ്കിൽ നേരംപോക്ക് ആയി മാറില്ലായിരുന്നു.എന്ന് വെച്ചു എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല കെട്ടോ. കാലം മായ്ക്കാത്ത മുറിവുകൾ വിരളമല്ലേ?

ഡോക്ടർ ഇനി ആരുടേയും മാനസിക അവസ്ഥയെ കളിയാക്കില്ല എന്ന് വിശ്വസിച്ചുകൊണ്ട് കത്ത് ചുരുക്കുന്നു.ശ്രീദേവിക്കും മകനും സുഖമാണെന് വിശ്വസിക്കുന്നു.ഈ വർഷം ഉത്സവത്തിന് നിങ്ങൾ വരുന്നുണ്ടെന്ന് അറിഞ്ഞു. ഒന്ന് കാണണം. “സണ്ണി, സണ്ണി കുട്ടാ… നിന്നെ നാം മറക്കുവോ? നല്ല കഥ… തടിച്ചൂട്ടോ” എന്നൊക്കെ പറയാൻ എനിക്കുമൊരു മോഹം.

സസ്നേഹം
കാട്ടുപറമ്പൻ

You May Also Like

സാരിയിൽ അതിസുന്ദരിയായി നൈല ഉഷ.

നടിയും ദുബായിൽ അർ ജെ യുമായി വർക്ക് ചെയ്യുന്ന നൈല ഉഷ ഓരോ മലയാളികളുടെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ്. സിനിമകളിൽ പോലെ തന്നെ സോഷ്യൽമീഡിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ.

അധികാരമില്ലാതെ അഴിമതി നടത്തുന്ന നന്മ മരങ്ങൾ അധികാരം ലഭിച്ചു കഴിയുമ്പോഴോ ?

ഒരു ജോലിയും ചെയ്യാതെ പിരിവെടുത്തു ജീവിക്കുന്ന ഒരുവനെ സ്ഥാനാർത്ഥിയാക്കേണ്ട ഗതികേടിലോ യുഡിഎഫ് ? സേവനം എന്ന പേര് കൊണ്ടൊരു മുഖംമൂടിയിട്ടാൽ

പെണ്ണിന്റെ വസ്ത്രത്തെ കുറ്റം പറയുന്ന പുരുഷകേസരികള്‍ കാണാന്‍ – വീഡിയോ

ഒരു പെണ്കുട്ടി പലപ്പോഴും അവളുടെ വസ്ത്രധാരണ രീതികള്‍ക്ക് പഴി കേട്ടിട്ടുണ്ടാകും. മാന്യമായ വസ്ത്രധാരണ രീതികള്‍ക്ക് മുറവിളികൂട്ടുന്നവര്‍ തീര്‍ച്ചയായും ഇതിനും മറുപടി നല്കണം

മഞ്ഞിലൂടെ തെന്നിപ്പായുന്നതിനിടെ അപ്പ്രതീക്ഷിത ഹിമപാതം; പിന്നീട് വീഡിയോയില്‍

സ്ഥലം കാനഡയിലെ വിസ്ലെര്‍. സമയമാണെങ്കില്‍ കടുത്ത മഞ്ഞു വീഴ്ചയുള്ള സമയവും. പ്രമുഖ സ്നോ ബോര്‍ഡറായ ടോം ഒയെ പതിവുപോലെ സുഹൃത്തുക്കള്‍ക്ക് ഒപ്പം മഞ്ഞിലൂടെ തെന്നിപ്പായുകയാണ്.