Harikrishnan Kornath

ആദ്യമായി ഒരു കടലാഴം ലോകസിനിമയെ ഞെട്ടിക്കുകയായിരുന്നു.
എന്തൊരു കടൽ!
എന്തൊരു ആഴം!
എന്തൊരു സ്രാവ്!

‘ദ് ജോസ്’ എന്ന സിനിമയ്‌ക്ക് ആധാരമായ നോവലാണു ഞാനാദ്യം വായിച്ചത്. പീറ്റർ ബെഞ്ച്‌ലി എഴുതിയ ആ നോവൽ സ്‌റ്റീവൻ സ്‌പിൽബർഗിന്റെ സിനിമ ഇറങ്ങിയതിനുശേഷമാണോ ഇറങ്ങിയതെന്ന സംശയവുമുണ്ട്. അതെന്തായാലും, ആ നോവൽ മുന്നേ വായിച്ചതിന്റെ സാക്ഷരത സിനിമകാണലിനെ കുറെക്കൂടി അർഥമുള്ളതാക്കി.

Richard Dreyfuss and Robert Shaw in “Jaws.”

‘ദ് ജോസ്’ ആദ്യ കാണലിലുണ്ടാക്കിയ ഞെട്ടൽ പിൻകാഴ്‌ചകൾക്കു തരാനായില്ലെങ്കിലും അതൊരു കടൽവലിപ്പമുള്ള ഞെട്ടൽതന്നെയായിരുന്നു.
സ്‌ക്രീനോളം വലിപ്പമുള്ള, എന്തിന് ഒരു ചെറുകപ്പലോളംതന്നെ പോന്ന ഒരു സ്രാവ് അതിന്റെ താടിയെല്ലുകൾക്കിടയിലൂടെ തെളിഞ്ഞ, കൂർത്ത പല്ലുകൾ വിടർത്തിയപ്പോൾ ഭൂഖണ്ഡങ്ങളിലെ പ്രേക്ഷകർ സീറ്റിനറ്റത്തേക്കു നീങ്ങിയിരുന്നു.
ജോർജ് ലൂക്കാസിന്റെ ‘സ്‌റ്റാർ വാർസ്’ ഇറങ്ങുന്നതുവരെ ലോകം കണ്ട ഏറ്റവും പണംവാരിപ്പടവുമായിരുന്നു ‘ദ് ജോസ്’. ആ സിനിമ ആധുനിക ഹോളിവുഡ് കച്ചവട സിനിമയെയാകെ പുനർനിർവചിച്ചു എന്നും പറയാം. ജുറാസിക് പാർക്ക്, അനാക്കോണ്ട പരമ്പരകളുടെയൊക്കെ തുടക്കക്കാരനായിരുന്നു ആ വമ്പൻ സ്രാവ്.

നേടിയെടുത്ത അവാർഡുകൾ കുറച്ചൊന്നുമല്ല. 2001ൽ, അമേരിക്കയിലെ ലൈബ്രറി ഓഫ് കോൺഗ്രസ് ഈ സിനിമയെ കാലങ്ങളിലേക്കായി സംരക്ഷിച്ചുവയ്‌ക്കാനെടുത്ത തീരുമാനത്തിനു കാരണമായി പറഞ്ഞതെന്തൊക്കെയാണെന്നോ?
– സംസ്‌കാരികമായും ചരിത്രപരമായും സൗന്ദര്യശാസ്‌ത്രപരമായും പ്രാധാന്യമുള്ളതിനാൽ…!
അതു സത്യമെന്ന് ഞാനും വിശ്വസിക്കുന്നു.

നിങ്ങൾ ഹെർമൻ മെൽവില്ലിന്റെ മൊബി ഡിക്ക് വായിച്ചിട്ടുണ്ടോ?
ഉണ്ടെങ്കിൽ സ്‌പിൽബർഗിന്റെ ‘ദ് ജോസ്’ നമുക്കു കൂടുതൽ മനസ്സിലാകും.
ഗംഭീരരൂപിയായ ഒരു വെള്ള തിമിംഗലത്തിന്റെ പിന്നാലെ ക്യാപ്‌റ്റൻ അഹാബ് നടത്തുന്ന കടൽയാത്രയാണത്. ഡി.എച്ച്. ലോറൻസ് പറഞ്ഞതുപോലെ: ലോകത്ത് എഴുതപ്പെട്ടതിൽവച്ചേറ്റവും മികച്ച കടൽക്കഥ!
പിൽക്കാലത്ത് ടൈറ്റാനിക്കും ലൈഫ് ഓഫ് പൈയും കാണുന്നതുവരെ ഞാൻ കരുതിയിരുന്നത് ‘ദ് ജോസ്’ തന്നെയാണ് ലോക സ്‌ക്രീനിലെ ഏറ്റവും മികച്ച കടൽസിനിമയാണെന്നായിരുന്നു.
എന്താണ് ‘ദ് ജോസ്’ എന്ന സിനിമയുടെ മഹത്വം?
ഒറ്റ വരിയിൽ പറഞ്ഞാൽ, സിനിമയിലെ കടലിന് ഇത്രയും ആഴമുണ്ടെന്ന് അതുവരെ നമുക്കറിയില്ലായിരുന്നു!

അമേരിക്കയിലെ അമിറ്റി ദ്വീപിലെ ഒരു മൂവന്തി.
ഒരു ബീച്ച് പാർട്ടിക്കിടെ കടലിൽ ഒന്നു നീന്തിയാലോ എന്നു തോന്നുന്നു, ക്രിസ്സി വാട്‌കിൻസ് എന്ന പെൺകുട്ടിക്ക്.
അവൾ കടലിലേക്കു നീന്താൻ തുടങ്ങി.
നീന്തിനീന്തിനീന്തി പോവുന്നതിനിടെ തന്റെ കാലുകളിലെന്തോ കൂർത്ത സാധനം വന്നുതൊട്ട പോലെ തോന്നി ക്രിസ്സിക്ക്. അതെന്തെന്ന് ആലോചിക്കാനൊന്നും അധികം സമയംകിട്ടിയില്ല. അതിനുമുമ്പുതന്നെ, തന്റെ അരയ്‌ക്കു കീഴെയുള്ള ശരീരം ഇപ്പോൾ അവിടെയില്ലെന്ന് ക്രിസ്സിക്കു മനസ്സിലായി!

അമിറ്റി ദ്വീപിനുതൊട്ട കടലിൽ ഒരു നരഭോജി സ്രാവുണ്ടെന്നു കൂടുതൽ മരണങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അതിനെ വേട്ടയാടി കൊല്ലാൻ ദ്വീപിലെ മൂന്നു പേർ തയാറായി:
1. പൊലീസ് ഡപ്യൂട്ടി ചീഫ് മാർട്ടിൻ ബ്രോഡി
2. പേരെടുത്ത സ്രാവ് വേട്ടക്കാരൻ ക്വിന്റ്
3. മറീൻ ബയോളജിസ്‌റ്റ് മാട്ട് ഹൂപ്പർ
മൂവരുംകൂടി ‘ഓർക്’ എന്നു പേരുള്ള ക്വിന്റിന്റെ ബോട്ടിൽ സ്രാക്കടലിലേക്കു പുറപ്പെട്ടു;
സ്രാവിനെ കൊല്ലാനും സ്രാവിനാൽ കൊല്ലപ്പെടാനും തയാറായി…
ആ വേട്ടയ്‌ക്കിറങ്ങാൻ, അതിനെ കൊല്ലാൻ അവർ ഓരോരുത്തർക്കും ഓരോ കാരണമുണ്ടായിരുന്നു.
എല്ലാവരെയും കൊല്ലാൻ അതിന് ഒരേയൊരു കാരണവും!

Leave a Reply
You May Also Like

വീണ്ടും ആരാധകരുടെ മനം കവർന്ന ഹോട്ട് ലുക്കിൽ ശിവാനി നാരായണൻ.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ആയി ഒട്ടനവധി നിരവധി ആരാധകരുള്ള താരമാണ് ശിവാനി നാരായണൻ. ഒരുപാട് മികച്ച കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീനിലൂടെ ആണ് താരം തൻ്റെ കരിയറിന് അരങ്ങേറ്റം കുറിക്കുന്നത്.

കത്രീനയുടെ ആദ്യ ചിത്രമായ ധൂമിലെ കത്രീനയുടെ ഗ്ലാമർ രംഗങ്ങൾ ഇന്നും ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്, വിഡിയോയും ചിത്രങ്ങളും

കൈസാദ് ഗുസ്താദ് സംവിധാനം ചെയ്ത് ആയിഷ ദത്ത് നിർമ്മിച്ച 2003 ലെ ഇന്ത്യൻ ബ്ലാക്ക്-കോമഡി ത്രില്ലർ…

പലരും കുറച്ചു നേരത്തെ ആനന്ദത്തിനായി കണ്ടു മറക്കുന്ന വീഡിയോകൾ സൃഷ്ട്ടിക്കുന്നത് എങ്ങെനെയാണ് എന്ന് വ്യക്തമായി കാണിച്ചിട്ടുണ്ട്

Pleasure Genre : Adult ഡ്രാമ ???? Language : English Year : 2021…

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽ ഹാസൻ നായകനായ ‘വിക്രം’ ഒഫീഷ്യൽ ട്രെയിലർ. ജൂൺ 3…