fbpx
Connect with us

Entertainment

‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല

Published

on

മുത്തച്ഛന്റെ ഒന്നാം പക്കം

Harikrishnan Kornath

കടലോളം വലിയ രൂപകമെന്ത്? കടലോളം വലിയ രൂപകങ്ങളുടെ സമാഹാരവുമെന്ത് ? നിറം മുതൽ തിര വരെ, ആഴം മുതൽ അല വരെ, മരണം മുതൽ ജീവിതംവരെ…കുടിച്ചുവറ്റിക്കാനാവാത്തൊരു ചഷകം പോലെയാണത്. ഉയിരും ഉണ്മയും തേടി അതുകൊണ്ടുതന്നെ കാലങ്ങളായി എഴുത്തുകാർ അതിന്റെ അത്ഭുതങ്ങളുടെ ആഴങ്ങളിലേക്കു പോകുന്നു. മിക്കവരും തോൽക്കുന്നു. ചിലർ മാത്രം ജയിക്കുന്നു.
കടലോളം വലിയ രൂപകമെന്ത്?

സിനിമയുടെയും സാഹിത്യത്തിന്റെയും നീലനീലാഴമുള്ള സ്വപ്നഖനിയാണു കടൽ. മുങ്ങിമരിച്ച നാവികരുടെ കണ്ണീരു വീണുവീണാണു കടലിന് ഇത്രയും ഉപ്പുണ്ടായതെന്ന് അതിലൊരു കവിതയിൽ വായിച്ചത് എനിക്കിഷ്ടമാണ്. കിഴവന്റെ കടലും മൊബിഡിക്കിന്റെ ആഴവും മുതൽ സ്പിൽബർഗിന്റെ സ്രാവുകൾ പുളയ്ക്കുന്ന കടലും വരെ…ഹൃദയത്തിന്റെ നീലിച്ച ഇഷ്ടങ്ങൾ.

Advertisement

 

കടലിന്റെ ഒരു കഥയ്ക്കു തിരക്കഥയെഴുതിയിട്ടുണ്ട്, ഞാനും. ടി. പത്മനാഭന്റെ പ്രശസ്തമായ ‘കടൽ’ എന്ന കഥ ഷാജി എൻ കരുൺ ‘ഗാഥ’ എന്ന പേരിലാണു സിനിമയാക്കുന്നത് . കാണുന്ന കടലല്ല, കാണാത്ത കടലാണ് ആ കഥയിൽ. സങ്കീർണാഴങ്ങളുടെ സങ്കടൽ. ചില സന്ധ്യകളിൽ അതിൽനിന്നടിക്കുന്ന ഉപ്പുകാറ്റുകൾ. സ്നേഹം കൊണ്ടു കടൽ പിളർത്തുന്ന മനസ്സിന്റെ കൽപ്പനകൾ. എഴുതുംതോറും എനിക്ക് അപ്രാപ്യമായി തോന്നിയിരുന്നു, ആ പെൺകടൽ!

ആ കടലിനെ മാറ്റിനിർത്തി ഞാൻ മറ്റൊരു കടലിലേക്കു മടങ്ങുന്നു; പത്മരാജന്റെ കടലിലേക്ക്.
‘മൂന്നാം പക്കം’ എന്ന സിനിമയോളം ആഴം ഞാൻ കണ്ട മറ്റൊരു കടലിനും തോന്നിയിട്ടില്ല. എടുക്കുന്നതിനെ കൊടുക്കില്ലെന്നു ശപഥം ചെയ്തിരിക്കണം ആ കടൽ. അതുകൊണ്ടാണ് പാച്ചുവിനെ മൂന്നാം പക്കവും അവന്റെ മുത്തച്ഛനു മടക്കിക്കൊടുക്കാതിരുന്നത്.

മകൻ മരിച്ച ശേഷം തമ്പി എന്ന മുത്തച്ഛന്റെ ഏക പ്രതീക്ഷയായിരുന്നു കൊച്ചുമകൻ പാച്ചു. ഒാരോ വേനലവധിക്കാലവും കലണ്ടറിൽ പൂത്തത് അവന്റെ വരവിനു വഴിയൊരുക്കാനായിരുന്നു.. ഒരു കടലോരഗ്രാമത്തിൽ, 1980കളിലെ ഒരു വേനലവധിക്കാലത്ത് ഈ കഥ നടക്കുന്നു. അല്ല, ആ കഥ നടക്കുകയല്ല, തീരുകയാണ്. കളിനേരങ്ങൾക്കിടയിൽ കടലെടുത്ത കൊച്ചുമകനെ മൂന്നു ദിവസം ആ മുത്തച്ഛൻ കാത്തിരുന്നു.

Advertisement

 

മൂന്നാം ദിവസം അവനെ കടൽ മടക്കിത്തരുമെന്നുതന്നെ അയാൾ വിശ്വസിച്ചു.തീരുന്ന ഒരു പ്രതീക്ഷയെ മൂന്നാം ദിവസത്തേക്കുകൂടി വ്യസനത്തോടെ നീട്ടുകയാണ്, പത്മരാജന്റെ കഥനമാന്ത്രികത! ഒരേയൊരാൾക്കായി ജീവിക്കുന്ന ആ മുത്തച്ഛനുവേണ്ടി വേണമെങ്കിൽ പാച്ചുവിനെ മടക്കിക്കൊടുക്കാമായിരുന്നു , കടലിന്. പക്ഷേ, കടൽ നിർദയം അതു ചെയ്തില്ല. പാച്ചു വന്നില്ല. മൂന്നാം പക്കത്തിലെ കടൽനിരാസത്തോട് ആ മുത്തച്ഛൻ പ്രതികാരം ചെയ്തത് കഠിനസ്നേഹത്തിനു മാത്രം ചിന്തിക്കാവുന്ന വിധത്തിലായിരുന്നു:

 

പാച്ചുവിന്റെ മൂന്നാം പക്കത്തെ മുത്തച്ഛൻ തന്റെ ഒന്നാം പക്കമാക്കി!കടലിലേക്കു നടന്നു ചെല്ലുകയാണയാൾ.
പ്രാർഥന പോലെയോ സമർപ്പണം പോലെയോ..ആർക്കറിയാം? എന്തൊരു ആത്മബലി ! ആ സിനിമയുടെ ഒടുക്കം കണ്ടുകഴിയുമ്പോൾ എപ്പോഴും ഞാൻ ഒാർക്കാറുണ്ട് : അലകളുടെ നീലപരവതാനിയിലൂടെയുള്ള ഏകാന്തനടത്തത്തിൽ കടലിനെ അഭിമുഖം കണ്ടാൽ ആ മുത്തച്ഛൻ എന്താവും ചോദിക്കുക: പാച്ചുവിനെ മടക്കിത്തരാനോ. എന്നെക്കൂടി എടുക്കാനോ? അതോ, മൂന്നാം പക്കത്തിന്റെ ഉദാരത പറഞ്ഞ് ഇനി പെരുമ കൊള്ളരുതെന്നോ? എന്തായാലും, അയാളെ കണ്ടപ്പോൾ ഒരു നിമിഷം കടൽ തിരയടക്കിയിരിക്കണം, തീർച്ച.

Advertisement

 1,413 total views,  16 views today

Continue Reading
Advertisement
Comments
Advertisement
Entertainment3 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment3 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment3 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment3 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment3 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment4 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment4 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured4 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket5 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment5 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment6 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment6 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment1 day ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment1 day ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment2 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »