Santhoshkumar K

ഹരികൃഷ്ണൻസ് എന്ന സിനിമയിൽ ഹരിയും കൃഷ്ണനും യാത്ര ചെയ്യുന്ന ഈ കാറാണ് Kazwa. ഇന്ത്യയിലെ ആദ്യത്തെ ലക്ഷറി എംപിവിയായ കസ് വയുടെ നിർമ്മാതാക്കൾ തൃശ്ശൂർ ജില്ലയിലെ കാജാ ഗ്രൂപ്പായിരുന്നു. 1998 -ലാണ് കസ് വ നിർമ്മിയ്ക്കുന്നത്. കൊച്ചിയിൽ വെച്ച് വലിയൊരു ചടങ്ങിലാണ് വാഹനം ലോഞ്ച് ചെയ്തത്. കോണ്ടസയുടെ ഡീസൽ എഞ്ചിൻ ഉപയോഗിച്ചിരുന്ന കസ്വ അക്കാലത്ത് ഇന്ത്യയിൽ നിർമ്മിച്ചിരുന്ന കാറുകളേ അപേക്ഷിച്ച് മികച്ച നിലവാരത്തിലുള്ളതായിരുന്നു.. ഹരികൃഷ്ണൻസിൽ കസ്വ പ്രത്യക്ഷപ്പെട്ടതോടെ അൻപതിലധികം ബുക്കിംഗ് കിട്ടിയത്രെ. പക്ഷേ വ്യവസായത്തിലെ ചില പ്രശ്നങ്ങൾ മൂലം ആകെ 6 -7 വാഹനങ്ങൾ മാത്രമേ അവർക്ക് നിർമ്മിക്കാൻ സാധിച്ചുള്ളൂ..

ഇന്നോവ ഇന്ത്യയിൽ ഇറങ്ങുന്നതിനു മുന്നേ ഏതാണ്ട് അതിനു തുല്ല്യ നിലവാരത്തിലുള്ള വാഹനം നിർമ്മിച്ചത് മലയാളികളാണെന്നത് അഭിമാനാർഹമായ കാര്യമാണ്. ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കാർ(അരവിന്ദ്), ആദ്യത്തെ സ്കൂട്ടർ(അറ്റ് ലാന്റ) എന്നിവയും കേരളത്തിൽ ജനിച്ചവയായിരുന്നു. അവയിൽ സിനിമയിൽ മുഖം കാണിക്കുവാനുള്ള ഭാഗ്യം കിട്ടിയത് കസ്വയ്ക്ക് മാത്രം. കസ് വ ഇപ്പോൾ റോഡിലില്ലെങ്കിലും നമ്മുടെ താര രാജാക്കന്മാർ യാത്ര ചെയ്ത വാഹനമായി ടെലിവിഷൻ സ്ക്രീനിൽ എന്നെന്നും കസ്വയെ നമുക്ക് കാണാം.

Leave a Reply
You May Also Like

ഹവായിയൻ പാർട്ടിയിൽ ഗ്ലാമറസ് ലുക്കിൽ എസ്തർ

ദൃശ്യത്തിൽ മോഹൻലാലിന്റെ മകളായി എത്തി ഒട്ടേറെ ആരാധകരെ നേടിയിരുന്നു എസ്തർ അനിൽ. ദൃശ്യം റീമേക്ക് ചെയ്ത…

റോമൻ സാമ്രാജ്യത്തിലെ ജൂതന്മാരെ പീഡിപ്പിക്കുന്ന കഥ, ദിലീപ് കുമാർ നായകനായ യഹൂദി (1958)

ചിത്രത്തിന്റെ കാലഘട്ടം നോക്കുമ്പോൾ മികച്ച ഒരു സിനിമ എന്ന് തന്നെ പറയാം. ഈ ചിത്രത്തിന് പ്രേരകമായ കഥ റോമൻ സാമ്രാജ്യത്തിലെ ജൂതന്മാരെ പീഡിപ്പിക്കുന്നതിനെക്കുറിച്ച് പാർസി-ഉറുദു തിയേറ്ററിലെ ക്ലാസിക്കായ ആഗ ഹഷർ കശ്മീരി എഴുതിയ യാഹുഡി കി ലഡ്കി എന്ന നാടകത്തിന്റെ ചലച്ചിത്ര അവിഷ്കാരം ആണ്

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

‘തനിയെ’ സിനിമയുടെ വിശേഷങ്ങൾ സംവിധായകൻ ഷൈജു ജോൺ ബൂലോകം ടീവിയോട് സംസാരിക്കുകയാണ്. ഇരുപതു വർഷത്തോളം സിനിമാ…

തമിഴകത്തും കേരളക്കരയിലും തരംഗം സൃഷ്ടിച്ച ‘പരാശക്തി’യ്ക്ക് 70 വയസ് 

ചന്ദ്രപ്രകാശ്.എസ്.എസ് തമിഴകത്തും കേരളക്കരയിലും തരംഗം സൃഷ്ടിച്ച ‘പരാശക്തി’യ്ക്ക് 70 വയസ്  ഒരു കലാസൃഷ്ടി അത് സൃഷ്ടിക്കപ്പെട്ട്…